Today Horoscope Malayalam May 31: ഇന്നത്തെ നക്ഷത്രഫലം; ഈ രാശിക്കാർക്ക് വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം
പല രാശിക്കാർക്കും മെച്ചപ്പെട്ട ഫലങ്ങൾ ലഭിക്കുന്ന ദിവസമാണിതെങ്കിലും ചുരുക്കം ചിലർക്ക് പ്രയാസകരമായ സമയമായിരിക്കും. ഇക്കൂട്ടർക്ക് ഇന്ന് പല കാര്യങ്ങളിലും നിരാശയായിരിക്കും ഫലം.
മേടം (അശ്വതി, ഭരണി, കാർത്തിക): കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, അഭിമാനം, നേട്ടം ഇഷ്ടഭക്ഷണസമൃദ്ധി, സന്തോഷം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാൻ സാധ്യതയുണ്ട്. ചില വസ്തുക്കൾ വാങ്ങാൻ ഉദാരമായി പണം ചെലവിടേണ്ടി വരും. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ പൂർണ്ണമായും നിറവേറ്റുന്നതിൽ നിങ്ങൾ പൂർണമായും വിജയിക്കും. ബിസിനസിൽ നേട്ടം കൈവരിക്കാൻ കൂടുതൽ കഠിനാദ്ധ്വാനം വേണ്ടിവരും.
ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം): കാര്യവിജയം, ഉത്സാഹം, പ്രവർത്തനവിജയം, അനുകൂലസ്ഥലംമാറ്റം, മത്സരവിജയം, സന്തോഷം എന്നിവ കാണുന്നു. മുടങ്ങികിടക്കുന്ന കാര്യങ്ങളിൽ വിജയം. ഈ രാശിക്കാർക്ക് ഇന്ന് തിരക്കേറിയ ദിവസമാകാനിടയുണ്ട്. ചില ജോലികൾ അടുത്ത ദിവസത്തേയ്ക്ക് മാറ്റിവെക്കും. ആരോഗ്യ പ്രശ്നങ്ങൾ അവഗണിക്കരുത്. വേണ്ട ചികിത്സ തേടിയില്ലെങ്കിൽ ഭാവിയിൽ ഗുരുതര പ്രശ്നങ്ങൾ നേരിടേണ്ടി വരും.
മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം): ഈ രാശിക്കാർക്ക് കാര്യപരാജയം, നഷ്ടം, അലച്ചിൽ, ചെലവ്, ഇച്ഛാഭംഗം, അപകടഭീതി എന്നിവ കാണുന്നു. ഇരുചക്രവാഹന യാത്രകൾ പരാജയപ്പെടാം. വിദ്യാർത്ഥികളുടെ പരീക്ഷാക്കാലം അവസാനിക്കുന്നതിനാൽ കൂടുതൽ ആവേശഭരിതരായി കാണപ്പെടും. മാതാവുമായി അഭിപ്രായ വ്യത്യാസമുണ്ടാകാനുള്ള സാധ്യത കാണുന്നു.
കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): കാര്യപരാജയം, അലച്ചിൽ, ചെലവ്, നഷ്ടം, യാത്രാപരാജയം, ധനതടസ്സം, ശത്രുശല്യം എന്നിവയാണ് ഈ രാശിക്കാർക്ക് ഇന്നത്തെ ഫലം. മേലധികാരിയിൽ നിന്ന് പ്രതികൂലപ്രതികരണങ്ങൾ ലഭിച്ചേക്കാം. ജീവിതനിലവാരം മെച്ചപ്പെടും. ബിസിനസുമായി ബന്ധപ്പെട്ട ചില പദ്ധതികൾ വേഗത്തിൽ നടപ്പാക്കും. ധനവരവ് മെച്ചപ്പെടും. തീർപ്പാകാതിരുന്ന ജോലികൾ ഇന്ന് പൂർത്തിയാക്കാൻ സാധിക്കും. ഇന്ന് ആർക്കും പണം കടം കൊടുക്കാതിരിക്കുക.
ചിങ്ങം (മകം, പൂരം, ഉത്രം): കാര്യവിജയം, അഭിമാനം, നേട്ടം, ധനയോഗം, ബന്ധുസമാഗമം, സന്തോഷം ഇവ കാണുന്നു. പുതിയ എന്തെങ്കിലും പഠിക്കാനായി ദിവസത്തിന്റെ കുറച്ച് സമയം മാറ്റിവയ്ക്കണം. മാതാപിതാക്കൾക്ക് കുട്ടികളുടെ കരിയർ സംബന്ധമായി ആശങ്ക വർദ്ധിക്കും. കുടുംബാംഗങ്ങളുടെ സന്തോഷത്തിന് മുൻഗണന നൽകുക.
കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര): കാര്യവിജയം, ശത്രുക്ഷയം, ശരീരസുഖം, ഉത്സാഹം, പ്രവർത്തനവിജയം, മത്സരവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ സാധിക്കും. കുറച്ച് പ്രയാസം നിറഞ്ഞ ദിവസമാകും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. പങ്കാളിയെ നിങ്ങളുടെ ബിസിനസിന്റെ ഭാഗമാക്കാൻ ആലോചന നടന്നേക്കാം. നിങ്ങളുടെ ആഗ്രഹത്തിനും കഴിവിനും അനുസരിച്ചുള്ള ജോലി ലഭിക്കാത്തത് മൂലം നിരാശ വർദ്ധിക്കും.
തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, നഷ്ടം, അപകടഭീതി, അഭിമാനക്ഷതം, ഇച്ഛാഭംഗം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം എന്നിവ കാണുന്നു. ചെലവുകൾ വർധിച്ചേക്കാം. വീടിന്റെ അറ്റകുറ്റപ്പണികൾക്ക് വലിയ തുക ചെലവഴിക്കേണ്ടി വന്നേക്കാം. സുഹൃത്തുക്കളുമായി പുറത്ത് പോകാൻ സാധ്യതയുണ്ട്. തൊഴിൽ രംഗത്ത് സ്ഥാനക്കയറ്റം പോലുള്ള നേട്ടങ്ങൾ കൈവരിക്കും.
വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): ഈ രാശിക്കാർക്ക് കാര്യതടസ്സം, ശത്രുശല്യം, ശരീരക്ഷതം, അലച്ചിൽ, ചെലവ്, ധനതടസ്സം ഇവ കാണുന്നു. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം. അപൂർണ്ണമായ ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ ശ്രമിക്കുക. മാതാപിതാക്കളുടെയും മറ്റു കുടുംബാംഗങ്ങളുടെയും ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): കാര്യവിജയം, മത്സരവിജയം, ശത്രുക്ഷയം, അംഗീകാരം, ആരോഗ്യം, സന്തോഷം എന്നിവ കാണുന്നു. ജീവിത പങ്കാളിയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പരമാവധി ശ്രമിക്കുക. നിങ്ങളുടെ ബിസിനസ് സംബന്ധമായ വിവരങ്ങൾ ആരോടും പങ്കുവെയ്ക്കാതിരിക്കാൻ ശ്രമിക്കണം. എന്ത് ഇടപാടുകൾ സംബന്ധിച്ച തീരുമാനവും വളരെ ആലോചിച്ച് എടുക്കുക.
മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം): കാര്യപരാജയം, ഇച്ഛാഭംഗം, ശരീരസുഖക്കുറവ്, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു. ഒരേ സമയം പല കാര്യങ്ങളിൽ ശ്രദ്ധ നൽകുന്നതിനാൽ നിങ്ങളുടെ സമ്മർദ്ദം കൂടുതലായിരിക്കും. അമിതമായ ക്ഷീണം മൂലം ബലഹീനത, തലവേദന മുതലായവ അനുഭവപ്പെടാം. ആരോഗ്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമായ സമയമാണ്.
കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി): കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, സുഹൃദ്സമാഗമം, സൽക്കാരയോഗം ഇവ കാണുന്നു. ചിലവുകൾ വർധിച്ചേക്കാം. വരുമാനത്തിൽ കവിഞ്ഞ് ചിലവ് കൂടുന്നത് ആശങ്ക വർധിപ്പിക്കും. വിവാഹിതരായവർക്ക് സന്തോഷകരമായ അന്തരീക്ഷമായിരിക്കും.
മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി): കഠിനാദ്ധ്വാനം കൂടുതൽ വേണ്ടി വരുന്ന ദിവസമാണ് ഇന്ന്. നിങ്ങളുടെ പ്രയത്നത്തിന്റെ ഫലം തീർച്ചയായും നിങ്ങൾക്ക് ലഭിക്കും. എന്നാൽ ബിസിനസിൽ പ്രതീക്ഷിച്ച ലാഭം നേടാനാകാത്തത് കൂടുതൽ വിഷമത്തിലാക്കിയേക്കാം. ചെലവുകൾ വർധിക്കും. തൊഴിൽ രംഗത്ത് മേലുദ്യോഗസ്ഥരുടെ അഭിപ്രായവ്യത്യാസം ഉണ്ടാകാം.