Horoscope Today: തൊഴിൽ നേട്ടം, പ്രവർത്തന വിജയം, സാമ്പത്തികനില മെച്ചപ്പെടും; ഇന്നത്തെ രാശിഫലം

പ്രതികൂല സാഹചര്യങ്ങൾ പലതും ഈ കൂറുകാർക്ക് ഇന്നത്തെ ദിവസം തരണം ചെയ്യേണ്ടതായി വരും. ജോലിക്ക് തയ്യാറെടുക്കുന്നവർക്ക് ഗുണകരമായ ദിവസമാണ്.

Horoscope Today: തൊഴിൽ നേട്ടം, പ്രവർത്തന വിജയം, സാമ്പത്തികനില മെച്ചപ്പെടും; ഇന്നത്തെ രാശിഫലം
Published: 

07 May 2024 07:42 AM

മേടം (അശ്വതി, ഭരണി, കാർത്തിക ¼): ഈ രാശികാർക്ക് ഈ ദിവസം സമ്മിശ്ര ഫലങ്ങളുടേതായിരിക്കും. ഇന്നത്തെ ദിവസം ചില പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യേണ്ടതായി വരും. കൃത്യ സമയത്ത് ജോലികൾ പൂർത്തിയാക്കുക. പുതിയ ബിസിനസ് നിക്ഷേപങ്ങൾ നടത്താനൊരുങ്ങുന്നവർ ശ്രദ്ധിക്കണം. ചെലവുകൾ നിയന്ത്രിച്ച് മുന്നോട്ട് പോകുക. ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. കുടുംബാംഗങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ശ്രദ്ധിക്കുക.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½): സമ്മിശ്ര ഫലങ്ങൾ ലഭിക്കുന്ന ദിവസമായിരിക്കും. ചെയ്യുന്ന ജോലിയിൽ കൂടുതൽ ശ്രദ്ധ ആവശ്യമായ സമയമാണിത്. അതുപോലെ തന്നെ ജോലി സ്ഥലത്തെ മികച്ച പ്രകടനം മേലുദ്യോഗസ്ഥർ സംതൃപ്തി പ്രകടമാക്കും. വ്യക്തി ബന്ധങ്ങൾ കൂടുതൽ ദൃഢമാകും. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി സമയം ചെലവിടാൻ അവസരം വന്നുചേരും. ആരോഗ്യം സാധാരണ നിലയിലായിരിക്കും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾): മിഥുനക്കൂറുകാർക്ക് ഇന്ന് അനുകൂല ദിവസമായിരിക്കും. തൊഴിൽ മേഖലയിൽ നേട്ടമുണ്ടാകും. ജീവിത നിലവാരം മെച്ചപ്പെടും. സന്തോഷം വർധിക്കും. കുടുംബത്തോടൊപ്പം സന്തോഷത്തോടെ സമയം ചെലവിടും. സമൂഹത്തിൽ നിന്ന് എല്ലാവിധ പിന്തുണയും ഉണ്ടാകും. ആരോഗ്യം പ്രശ്നങ്ങൾ അവഗണിക്കാതിരിക്കുക. ഭക്ഷണ ശീലങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകേണ്ടത് ആവശ്യമാണ്. പ്രണയ ജീവിതം നയിക്കുന്നവർക്ക് അനുകൂലമായ ദിവസമാണ് ഇന്ന്.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം): ഈ നക്ഷത്രക്കാർക്ക് ഇന്ന് ഗുണകരമായ ദിവസമാണ്. പല കാര്യങ്ങളിലും പുരോഗതി ഉണ്ടാകും. ജോലിയിൽ മികച്ച നേട്ടം കൈവരിക്കും. കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പിന്തുണ അനുഭവപ്പെടും. ജോലിയിൽ പുരോഗതി ഉണ്ടാകും. ചെലവുകൾ കൂടാനിടയുണ്ട്. ജോലിയിൽ തിടുക്കം ഒഴിവാക്കുക.

ചിങ്ങം (മകം, പൂരം, ഉത്രം ¼): ഈ രാശികാർക്ക് സമ്മിശ്ര ഫലങ്ങളുടെ ദിവസമായിരിക്കും ഇന്ന്. ദൈനംദിന ജോലികളുമായി സാധാരണ രീതിയിൽ ദിവസം മുന്നോട്ട് നീങ്ങും. ആരോഗ്യ ലക്ഷണങ്ങൾ അവഗണിക്കരുത്. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. സർക്കാർ ജോലിക്കുള്ള പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇന്ന് നല്ല വാർത്ത ലഭിക്കാനുള്ള അവസരമുണ്ടാകും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½): കന്നി രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമായിരിക്കും. ഏർപ്പെടുന്ന മേഖലകളിലെല്ലാം വിജയം സ്വന്തമാക്കാൻ സാധിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. ബന്ധുജനങ്ങളുമായി ചില പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. ജോലിസ്ഥലത്തെ പ്രശ്നകാരമായ സാഹചര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ശ്രമിക്കുക. പ്രിയപ്പെട്ടവരുമായി സമയം ചെലവിടാൻ സാധിക്കും. വിവാ​ഹ ആലോചനകൾ വരാൻ സാധ്യതയുണ്ട്.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾): ശരാശരി ഫലങ്ങൾ ലഭിക്കുന്ന ദിവസമായിരിക്കും. പുതിയ കാര്യങ്ങൾ എന്തെങ്കിലും ചെയ്യാൻ അവസരം ലഭിച്ചേക്കാം. ജോലികളെല്ലാം കൃത്യ സമയത്ത് പൂർത്തിയാക്കാൻ ശ്രദ്ധിക്കുക. ബിസിനസിൽ ലാഭമുണ്ടാക്കാൻ പുതിയ മാർഗ്ഗങ്ങൾ കണ്ടെത്തേണ്ടി വരും. ജീവിത പങ്കാളിയോടൊപ്പം സന്തോഷകരമായി സമയം ചെലവിടാനും ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യാനും സാധിക്കും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട): ഈ രാശികാർക്ക് ജോലിയിൽ നേട്ടമുണ്ടാകും. സഹപ്രവർത്തകരുമായി ചില കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യേണ്ടതായി വരും. സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത പുലർത്തുക. വർധിച്ചുവരുന്ന ചെലവുകളും നിയന്ത്രിക്കാൻ ശ്രമിക്കണം. ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. നിങ്ങളുടെ ചുറ്റുമുള്ളവരുമായി നല്ല ബന്ധം സ്ഥാപിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼): ജോലി സ്ഥലത്ത് ചില പ്രശ്നങ്ങൾ നേരിടേണ്ടതായി വന്നേക്കാം. വ്യക്തിബന്ധങ്ങൾ മെച്ചപ്പെടും. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും കൂടുതൽ സമയം ചെലവിടാൻ അവസരമുണ്ടാകും. ബിസിനസ് മെച്ചപ്പെടുത്തുന്നതിനാൽ പുതിയ ചില പദ്ധതികൾ ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്യും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ മറ്റു വരുമാന സ്രോതസ്സുകളും കണ്ടെത്തും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½): സമ്മിശ്ര ഫലങ്ങളാണ് ഈ രാശിക്കാർക്ക് ഇന്നത്തെ ദിവസം. ജോലിസ്ഥലത്ത് സഹപ്രവർത്തകരോട് ജാഗ്രതാപൂർവം ഇടപെടാൻ ശ്രമിക്കുക. എതിരാളികളോട് കൂടുതൽ ജാ​ഗ്രതയോടെ പെരുമാറുക. ശാന്തത പാലിക്കുന്നതിലൂടെ പല കുടുംബ പ്രശ്നങ്ങളും ഒഴിവാക്കാൻ സാധിക്കും. അമിത കോപം ഒഴിവാക്കുക. ഇത് ജോലിയെയും പ്രതികൂലമായി ബാധിക്കാനിടയുണ്ട്. ചെലവുകൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കുക. വിദ്യാർത്ഥികൾക്ക് ഇന്ന് ഗുണകരമായ ദിവസമായിരിക്കും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾): കുംഭക്കൂറുകാർക്ക് ഇന്ന് വളരെ ഗുണകരമായ ഫലങ്ങൾ ലഭിക്കുന്ന ദിവസമായിരിക്കും. ആരോഗ്യം മികച്ചതായി തുടരും. തൊഴിൽ രംഗത്ത് നേട്ടങ്ങൾ ഉണ്ടാകും. ലക്ഷ്യത്തിലേക്ക് എത്താനുള്ള ശ്രമങ്ങളിൽ നിന്ന് വ്യതിചലിക്കരുത്. സുഹൃത്തുക്കളുമായി നല്ല സമയം ചെലവിടും. വ്യക്തിബന്ധങ്ങൾ കൂടുതൽ ദൃഢമാകും. പുതിയ സൗഹൃദങ്ങൾ ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ വളരെയധികം സന്തോഷവും സ്നേഹവും അനുഭവപ്പെടും.

മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി): മീനക്കൂറുകാർക്ക് ഇന്ന് വളരെ നല്ല ദിവസമാണ്. ദൈനംദിന ജോലികൾ കൂടുതൽ ഉത്സാഹത്തോടെ ചെയ്യാൻ ശ്രമിക്കുക. ചെറിയ ആരോഗ്യ പ്രശ്നങ്ങൾ പോലും അവഗണിക്കാതിരിക്കുക. ബന്ധുഗുണം ഉണ്ടാകും. ജീവിതപങ്കാളിയ്ക്കായി ഒരുമിച്ച് ചെലവിടാൻ സാധിക്കുന്ന മികച്ച ദിവസമായിരിക്കുമിത്. ദമ്പതികൾക്കിടയിൽ സ്നേഹം ദൃഢമാകും. ജോലിക്കാരായവർക്ക് തിരക്കുള്ള ദിവസമാണ്. സർക്കാർ ജോലിക്ക് തയ്യാറെടുക്കുന്നവർക്ക് നല്ല വാർത്തകൾ ലഭിക്കാൻ ഇടയുണ്ടാകും.

 

 

 

 

 

 

ദിവസവും കഴിക്കാം നിലക്കടല... ആരോഗ്യ ഗുണങ്ങൾ ഏറെയാണ്
മുടിയില്‍ പുത്തന്‍ പരീക്ഷണവുമായി ദിയ കൃഷ്ണ
ഓട്ട്സ് പതിവാക്കിക്കോളൂ; ഗുണങ്ങൾ പലതാണ്
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍