5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Horoscope Today: ഈ രാശിക്കാർക്ക് ഇന്നത്തെ ദിവസം കാര്യതടസ്സമുണ്ടായേക്കാം; നോക്കാം സമ്പൂർണ രാശിഫലം

ധനു രാശിക്കാർക്ക് ഇന്നത്തെ ദിവസം കാര്യതടസ്സം, മനഃപ്രയാസം, അപകടഭീതി, ശത്രുശല്യം, ശരീരക്ഷതം ഇവ കാണുന്നു.

Horoscope Today: ഈ രാശിക്കാർക്ക് ഇന്നത്തെ ദിവസം കാര്യതടസ്സമുണ്ടായേക്കാം; നോക്കാം സമ്പൂർണ രാശിഫലം
Daily horoscope says prediction of all zodiac signs
neethu-vijayan
Neethu Vijayan | Published: 02 May 2024 07:02 AM

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം‌)

ഈ രാശിക്കാർക്ക് ഇന്നത്തെ ദിവസം കാര്യവിജയം, മത്സരവിജയം, സുഹൃദ്സമാഗമം, അംഗീകാരം, സ്ഥാനലാഭം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം. സുഹൃത്തക്കളുമായുള്ള കൂടിക്കാഴ്ച്ചയിക്കും അവസരം വന്നുചേരും.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം)

നിങ്ങൾക്ക് ഇന്നത്തെ ദിവസം കാര്യപരാജയം, അപകടഭീതി, നഷ്ടം, ഇച്ഛാഭംഗം, ശരീരക്ഷതം ഇവ കാണുന്നു. ദിവസത്തിൻ്റെ പകുതി കഴിഞ്ഞാൽ കാര്യവിജയം, ബന്ധുസമാഗമം, ഉപയോഗസാധനലാഭം ഇവ കാണുന്നു.

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)

ഈ രാശിക്കാർക്ക് വ്യക്തികത കാര്യങ്ങളിൽ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ചെലവ്, ധനതടസ്സം, മനഃപ്രയാസം എന്നിവ കാണുന്നു. പകൽ രണ്ടു മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം. ബിസിനസ് കാര്യങ്ങളിൽ ജാഗ്രത വർദ്ധിപ്പിക്കുക.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)

കുടുംബത്തിൽ ഐശ്വര്യവും സന്തോഷവും വന്നുചേരും. കൂടാതെ കാര്യവിജയം, സുഹൃദ്സമാഗമം, നിയമവിജയം ഇവ കാണുന്നു. പകൽ രണ്ടു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, അപകടഭീതി, നഷ്ടം, ശരീരക്ഷതം, ശത്രുശല്യം ഇവ കാണുന്നു. ആരോ​ഗ്യ ലക്ഷണങ്ങൾ അവ​ഗണിക്കരുത്.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം)

ഈ രാശിക്കാർക്ക് ഇന്നത്തെ ദിവസം കാര്യവിജയം, ഉത്സാഹം, പ്രവർത്തനവിജയം, നേട്ടം, സന്തോഷം ഇവ കാണുന്നു. ഉദ്ദ്യേശിച്ച ആഗ്രഹങ്ങൾ നടക്കാനുള്ള സാധ്യതകളും കാണുന്നു. ദൂര യാത്രകൾക്ക് അവസരം വന്നുചേരും.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം)

കാര്യപരാജയം, ശരീരത്തിന് സുഖക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, ധനനഷ്ടം, ശരീരക്ഷതം എന്നിവ കാണുന്നു. പകൽ രണ്ടു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, സുഹൃദ്സമാഗമം, ആരോഗ്യം, അവിചാരിത ധനയോഗം, സന്തോഷം എന്നിവ വന്നുചേരും. അരോ​ഗ്യപരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം)

ഈ നക്ഷത്രക്കാർക്ക് ഇന്നത്തെ ദിവസം സമ്മിശ്രമാണ്. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, തർക്കം, മനഃപ്രയാസം, ധനതടസ്സം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, നിയമതടസ്സം ഇവ കാണുന്നു. എന്നാൽ ഉച്ചയ്ക്ക് ശേഷം ഇവയിൽ മാറ്റമുണ്ടാകുകയും ചെയ്യുന്നു.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)

കാര്യവിജയം, നിയമവിജയം, സ്ഥാനലാഭം ഇവ കാണുന്നു. പകൽ രണ്ടു മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം, യാത്രാതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു. തടസ്സപ്പെട്ടുകിടക്കുന്ന സ്വത്ത് പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)

ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് കാര്യതടസ്സം, മനഃപ്രയാസം, അപകടഭീതി, ശത്രുശല്യം, ശരീരക്ഷതം ഇവ കാണുന്നു. പകൽ രണ്ടു മണി കഴിഞ്ഞാൽ മുതൽ സമ്മിശ്രമാണ്. കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം, ആരോഗ്യം, അനുകൂലസ്ഥലംമാറ്റയോഗം, സ്ഥാനക്കയറ്റം ഇവ കാണുന്നു.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം)

ഈ രാശിക്കാർക്ക് കാര്യവിജയം, ഉത്സാഹം, പ്രവർത്തനവിജയം, നേട്ടം, സന്തോഷം ഇവ കാണുന്നു. പകൽ രണ്ടു മണി കഴിഞ്ഞാൽ മുത ൽ കാര്യപരാജയം, അഭിമാനക്ഷതം, മനഃപ്രയാസം, ഇച്ഛാഭംഗം, കലഹം, ശത്രുശല്യം ഇവ കാണുന്നു. യാത്രകൾ സൂക്ഷിക്കണം.

കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം)

കാര്യപരാജയം, നഷ്ടം, മനഃപ്രയാസം, ഇച്ഛാഭംഗം, കലഹം എന്നിവ ഈ നക്ഷത്രക്കാർക്ക് കാണുന്നു. പകൽ രണ്ടു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, നിയമവിജയം, യാത്രാവിജയം ഇവ കാണുന്നു.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി)

കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം, സ്ഥലംമാറ്റം, സ്ഥാനക്കയറ്റം ഇവ കാണുന്നു. പകൽ രണ്ടു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, അലച്ചിൽ, െചലവ്, മനഃപ്രയാസം, ഇച്ഛാഭംഗം, ശരീരസുഖക്കുറവ് ഇവ കാണുന്നു.