Christmas Banned Country: ഈ രാജ്യങ്ങളിൽ ക്രിസ്മസിന് വിലക്ക്; അനുവാദമില്ലാതെ ആഘോഷിച്ചാൽ ശിക്ഷയും പിഴയും തടവും
Christmas Celebrations Prohibited Country: ചില രാജ്യങ്ങളിൽ ക്രിസ്മസ് ആഘോഷത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അവിടെ അനുവാദമില്ലാതെ ക്രിസ്മസ് ആഘോഷിച്ചാൽ ശിക്ഷയും കനത്ത പിഴയും ഒപ്പം തടവും അനുഭവിക്കേണ്ടി വരും. ഇത്തരത്തിൽ ക്രിസ്മസ് നിരോധിച്ച ആറു രാജ്യങ്ങൾ ഏതെല്ലാമെന്ന് നോക്കാം.
ലോകമെമ്പാടും ക്രിസ്മസ് ആഘോഷിക്കാനൊരുങ്ങുകയാണ്. ഉണ്ണിയേശുവിനെ സ്വീകരിക്കാനൊരുങ്ങുകയാണ് ലോകം. പുതുപ്രതീക്ഷയുടെ വെളിച്ചവുമായി നാടും നഗരവും ഉണർന്നു കഴിഞ്ഞിരിക്കുകയാണ്. എന്നാൽ ചില രാജ്യങ്ങളിൽ ക്രിസ്മസ് ആഘോഷത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അവിടെ അനുവാദമില്ലാതെ ക്രിസ്മസ് ആഘോഷിച്ചാൽ ശിക്ഷയും കനത്ത പിഴയും ഒപ്പം തടവും അനുഭവിക്കേണ്ടി വരും. ഇത്തരത്തിൽ ക്രിസ്മസ് നിരോധിച്ച ആറു രാജ്യങ്ങൾ ഏതെല്ലാമെന്ന് നോക്കാം.
സൗദി അറേബ്യ, ഉത്തര കൊറിയ, ഉറുഗ്വേ, ബ്രൂണൈ, താജിക്കിസ്ഥാൻ, സൊമാലിയ എന്നിവിടങ്ങളിലാണ് ക്രിസ്മസ് ആഘോഷങ്ങൾ നിരോധിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് ഇവിടെ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് അറിയണ്ടേ.
1. സൗദി അറേബ്യ
ഒരു മുസ്ലീം ഭൂരിപക്ഷമുള്ള രാജ്യമാണ് സൗദി അറേബ്യ. അവിടെ ക്രിസ്ത്യൻ വിഭാഗക്കാർക്കോ മറ്റ് മതക്കാർക്കോ താൽക്കാലികമായി മാത്രമേ ജോലിയിൽ പ്രവേശിക്കാൻ സാധിക്കുകയുള്ളൂ. അവിടെയുള്ള ക്രൈസ്തവ വിശ്വാസികളുടെ ആചാരങ്ങളാകട്ടെ രഹസ്യമായി മാത്രമേ ആചരിക്കാനും അനുവാദമുള്ളൂ. ഇത്തരത്തിലുള്ള ചില നിയന്ത്രണങ്ങൾ ക്രൈസ്തവ വിഭാഗക്കാരെ മറ്റ് രാജ്യങ്ങളിൽ അതേ സ്വാതന്ത്ര്യത്തോടെ ക്രിസ്തുമസ് ആഘോഷിക്കുന്നതിന് വിലക്കുന്നു. ക്രിസ്തുമസ് ആഘാഷിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ സൗദിയിൽ നിയമം ഉണ്ടെങ്കിലും ഇതുവരെയും കർശനമായ നടപടികളൊന്നും സ്വീകരിച്ചതായി അറിവില്ല.
2. ഉത്തര കൊറിയ
ഉത്തര കൊറിയൻ പ്രസിഡന്റായ കിം ജോങ് ഉൻ 2016ൽ രാജ്യത്ത് ഡിസംബർ 25 ന് ക്രിസ്തുമസ് ആഘോഷിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തി. പകരം അന്നേ ദിവസം ഉത്തര കൊറിയൻ ഏകാധിപതിയായ തന്റെ മുത്തശ്ശിക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. 1919 ലെ ക്രിസ്തുമസ് ദിനത്തിൽ രാത്രിയിൽ ജനിച്ചയാളാണ് കിം ജോങ് ഉന്നിൻ്റെ മുത്തശ്ശി.
2018 ൽ മാത്രമല്ല 2014 ൽ ഇരുരാജ്യങ്ങളുടെയും അതിർത്തി പ്രദേശത്ത് ദക്ഷിണ കൊറിയ ഒരു വലിയ ക്രിസ്തുമസ് മരം സ്ഥാപിക്കാൻ പദ്ധതിയിടുന്നതായി അറിഞ്ഞപ്പോഴും കിം ജോങ് ഉൻ യുദ്ധഭീഷണി മുഴക്കി രംഗത്തെത്തിയിരുന്നു.
3. താജിക്കിസ്ഥാൻ
മറ്റൊരു മുസ്ലീം ഭൂരിപക്ഷ രാജ്യമാണ് താജിക്കിസ്ഥാൻ. ഇവിടെയും ക്രിസ്മസ് ആഘോഷിക്കുന്നത് നിരോധിച്ചിരിക്കുന്നു. 2015 ഡിസംബറിൽ താജിക്കിസ്ഥാനിലെ വിദ്യാഭ്യാസ മന്ത്രാലയം സ്കൂളുകളിലോ, സർവകലാശാലകളിലോ ക്രിസ്മസ് ട്രീ സ്ഥാപിക്കുന്നതിനോ മറ്റ് ആഘോഷങ്ങൾ നടത്തുന്നതിനോ നിരോധനം ഏർപ്പെടുത്തി. പിന്നീട് നിരോധനങ്ങളിൽ കൂടുതൽ വർധനവ് ഉണ്ടായി. ക്രിസ്മസ് ദിനത്തിൽ പടക്കം, പ്രത്യേക ഭക്ഷണങ്ങൾ, സമ്മാനങ്ങൾ നൽകൽ, ധനസമാഹരണം എന്നിവയൊന്നും രാജ്യത്ത് നടത്തരുതെന്ന് പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചു.
ALSO READ: ഈ രാജ്യങ്ങളില്‍ ഡിസംബറില്‍ അല്ല ജനുവരിയില്‍ ആണ് ക്രിസ്മസ്; കാരണം ഇതാ
4. ബ്രൂണൈ
2014 ഡിസംബറിലാമ് ബ്രൂണൈ എന്ന രാജ്യത്ത് ക്രിസ്മസ് ആഘോഷം പൂർണമായും നിരോധിച്ചത്. ക്രിസ്മസ് മുസ്ലീങ്ങളെ തെറ്റിധരിപ്പിക്കുകയും അവരുടെ വിശ്വാസത്തെ തകർക്കുകയും ചെയ്യും എന്ന കാരണത്താലാണ് അവർ ആഘോഷം നിരോധിച്ചത്. ഈ രാജ്യത്ത്, ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുക്കുന്ന ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും 20,000 ഡോളർ പിഴയും അഞ്ചുവർഷം വരെ തടവുശിക്ഷയും ലഭിക്കുമെന്നും ഉത്തരവിൽ പറഞ്ഞു. ഇസ്ലാമുമായി യാതൊരു തരത്തിലും ബന്ധമില്ലാത്ത ഇത്തരം ആഘോഷങ്ങൾ പിന്തുടരാതിരിക്കാൻ മുസ്ലീങ്ങൾ ശ്രദ്ധിക്കണമെന്നും നിർദ്ദേശമുണ്ടായി.
5. സൊമാലിയ
2015ലാണ് സൊമാലിയൻ സർക്കാർ ക്രിസ്മസ് ആഘോഷത്തിന് വിലക്കേർപ്പെടുത്തിയത്. ഇത് രാജ്യത്തുള്ള മുസ്ലീം വിശ്വാസികൾക്ക് ഭീഷണിയാകുമെന്നായിരുന്നു അവരുടെ വാദം. കാരണം ക്രിസ്മസ് പോലുള്ള ആഘോഷങ്ങൾ ഇസ്ലാമുമായി ഒരുതരത്തിലും ബന്ധപ്പെട്ടിട്ടില്ലെന്നും അവർ ചൂണ്ടികാട്ടുന്നു. ഈ തീരുമാനത്തെ ന്യായീകരിച്ചുകൊണ്ട് സൊമാലിയൻ മതകാര്യ മന്ത്രാലയവും രംഗത്തെത്തി.
അതിനിടെ 2015 ൽ ഈ രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള ഷെയ്ഖുമാരിൽ ഒരാളായ മുഹമ്മദ് അൽ-അരീഫെ, അവിടെയുള്ള ജനങ്ങൾക്കും യൂറോപ്പിലെയും മറ്റിടങ്ങളിലെയും അയാളുടെ ആൺമക്കൾക്കും പെൺമക്കൾക്കും ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളിൽ പങ്കെടുക്കുന്നത് വിലക്കേർപ്പെടുത്തി. കാരണം, ആഘോഷത്തിൽ നൃത്തം, മദ്യപാനം, എന്നിവ ഉൾപ്പെടുന്നുവെന്നാണ് അദ്ദേഹം ചൂണ്ടികാട്ടിയത്.