Christmas 2024: കാണാന്‍ അടിപൊളിയാണെങ്കിലും ക്രിസ്തുമസ് അവധിക്ക് യാത്ര ഇവിടേക്ക് വേണ്ട; കാരണമുണ്ട്‌

Christmas 2024 Trip in India: ഈ വര്‍ഷം എവിടേക്ക് യാത്ര പോകാനാണ് നിങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. നൂറായിരം സ്ഥലങ്ങളുടെ പേരുകളായിരിക്കും ഇപ്പോള്‍ മനസിലേക്ക് ഓടിയെത്തുന്നത് അല്ലേ? എന്നാല്‍ ഈ വര്‍ഷത്തെ ക്രിസ്തുമസ് അവധിക്ക് പോകാന്‍ പാടില്ലാത്ത സ്ഥലങ്ങളെ കുറിച്ചാണ് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത്. ഏതെല്ലാമാണ് ആ സ്ഥലങ്ങളെന്ന് നോക്കാം.

Christmas 2024: കാണാന്‍ അടിപൊളിയാണെങ്കിലും ക്രിസ്തുമസ് അവധിക്ക് യാത്ര ഇവിടേക്ക് വേണ്ട; കാരണമുണ്ട്‌

ക്രിസ്തുമസ് ആഘോഷം (Image Credits: PTI)

Updated On: 

03 Dec 2024 14:14 PM

2024 അവസാനിക്കാനൊരുങ്ങുകയാണ്, ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് 2025ന് ഉള്ളത്. ഓരോ വര്‍ഷവും അവസാനിക്കുന്നതും ആരംഭിക്കുന്നതും വലിയ ആഘോഷങ്ങളോടെയാണ്. ഡിസംബര്‍ 25ന് എത്തുന്ന ക്രിസ്തുമസും ജനുവരി ഒന്നിനെത്തുന്ന ന്യൂ ഇയറും എല്ലാവര്‍ക്കും ആഘോഷതിന്റേതാണ്. ക്രിസ്തുമസ് പരീക്ഷകളെല്ലാം അവസാനിച്ച് എല്ലാവരും അവധികാലം ആഘോഷിക്കാന്‍ പോകുന്ന മാസം കൂടിയാണ് ഡിസംബര്‍. ഈ വര്‍ഷം എവിടേക്ക് യാത്ര പോകാനാണ് നിങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. നൂറായിരം സ്ഥലങ്ങളുടെ പേരുകളായിരിക്കും ഇപ്പോള്‍ മനസിലേക്ക് ഓടിയെത്തുന്നത് അല്ലേ? എന്നാല്‍ ഈ വര്‍ഷത്തെ ക്രിസ്തുമസ് അവധിക്ക് പോകാന്‍ പാടില്ലാത്ത സ്ഥലങ്ങളെ കുറിച്ചാണ് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത്. ഏതെല്ലാമാണ് ആ സ്ഥലങ്ങളെന്ന് നോക്കാം.

ഡല്‍ഹി

ഡല്‍ഹി കാണാന്‍ ആഗ്രഹിക്കാത്തവരായി ആരുണ്ട്. എല്ലാവര്‍ക്കും രാജ്യ തലസ്ഥാനം കാണാന്‍ ആഗ്രഹമുണ്ട്. വിന്റര്‍ സീസണ്‍, അതിമനോഹരമായ കാഴ്ചകള്‍, താജ് മഹല്‍ തുടങ്ങി നിരവധി കാര്യങ്ങളാണ് ഡല്‍ഹിയില്‍ കാണാനുള്ളത്. ഇതുമാത്രമല്ല ഡല്‍ഹിയില്‍ നിന്നും മറ്റ് പല സ്ഥലങ്ങളിലേക്കും വളരെ പെട്ടെന്ന് എത്താം എന്നതാണ് പലരെയും ഡല്‍ഹി തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നത്.

എന്നാല്‍ തലസ്ഥാനം കാണാന്‍ പുറപ്പെടാന്‍ പറ്റിയ സാഹചര്യമല്ല അവിടെയുള്ളത്. വായു മലിനീകരണം കൊണ്ട് വീര്‍പ്പുമുട്ടുകയാണ് അവിടുത്തെ ജനത. ഈ സമയത്ത് ഡല്‍ഹി കാണാന്‍ പോകുന്നത് നമ്മുടെ ശരീരത്തിനും ദോഷം ചെയ്യും. മാത്രമല്ല, മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് ഡല്‍ഹിയില്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ വലിയ രീതിയില്‍ ഇല്ല എന്നുള്ളതാണ്.

ഷിംല

ഷിംല അത് കാണേണ്ട കാഴ്ച തന്നെയാണ്. മഞ്ഞില്‍ പുതഞ്ഞ നില്‍ക്കുന്ന ഷിംല ആരെയും മോഹിപ്പിക്കുന്നു. ഇരുണ്ട മഞ്ഞവെളിച്ചു, ആഘോഷങ്ങളും അലങ്കാരങ്ങലും ക്രിസ്തുമസ് ആഘോഷിക്കാന്‍ പറ്റിയ സ്ഥലം. ഏറെ നാളായി മനസില്‍ കൊണ്ടുനടന്ന ക്രിസ്തുമസ് ആഘോഷം ഷിംലയില്‍ സാധിക്കും. പുല്‍ക്കൂടും, ക്രിസ്തുമസ് അലങ്കാരങ്ങളും തണുപ്പും കൊണ്ട് വളരെ വിപുലമായി തന്നെ ക്രിസ്തുമസ് ആഘോഷിക്കാന്‍ സാധിക്കുന്ന നഗരം തന്നെയാണ് ഷിംല.

എന്നാല്‍ ഷിംലയില്‍ ക്രിസ്തുമസ് വരരുതെന്ന് പറഞ്ഞ് കേട്ടിട്ടില്ലേ? എന്താണ് അങ്ങനെ പറയുന്നതെന്ന് അറിയാമോ? അതിന് പ്രധാന കാരണം ഷിംലയിലെ തിരക്ക് തന്നെയാണ്. ഷിംലയിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ കാണാനായി രാജ്യത്തനകത്തും പുറത്തുനിന്നുമായി നിരവധിയാളുകളാണ് എത്തിച്ചേരാറുള്ളത്. തിരക്ക് വര്‍ധിക്കുമ്പോള്‍ സ്വാഭാവികമായും കാഴ്ചകള്‍ നല്ലതുപോലെ ആസ്വദിക്കാന്‍ സാധിക്കാതെ വരും.

Also Read: Tourist spots in india: വിദേശികൾ ഏറ്റവും കൂടുതൽ നെറ്റിൽ തിരഞ്ഞ സ്ഥലങ്ങൾ ഇവ….

വാരണാസി

വാരണാസി ക്രിസ്തുമസ് പോലുള്ള അവധികള്‍ ചിലവഴിക്കാന്‍ അനുയോജ്യമായ സ്ഥലമല്ല. ഹൈന്ദവ വിശ്വാസത്തിന്റെ കേന്ദ്രവും പുരാതന നഗരവുമായി വാരാണാസിയില്‍ ക്രിസ്തുമസിന് പ്രത്യേക ആഘോഷങ്ങള്‍ ഒന്നും തന്നെ ഉണ്ടാകില്ല. എന്നാല്‍ സ്ഥലം സന്ദര്‍ശിക്കാന്‍ മാത്രം പോകുന്നവര്‍ക്ക് വാരാണാസി നല്ലൊരു ചോയിസാണ്.

ജയ്പൂര്‍

ജയ്പൂരില്‍ ഡിസംബര്‍ മാസത്തില്‍ തിരക്ക് വര്‍ധിക്കും. അതിന് കാരണം വിന്റര്‍ സീസണ്‍ ആസ്വദിക്കാനെത്തുന്നവര്‍ തന്നെയാണ്. തിരക്കിലേക്ക് പോകാന്‍ ആഗ്രഹിക്കാത്തവര്‍ ജയ്പൂര്‍ ഒഴിവാക്കുന്നതാണ് നല്ലത്.

കൊല്‍ക്കത്ത

കൊല്‍ക്കത്തയില്‍ വളരെ മികച്ച രീതിയിലാണ് ക്രിസ്തുമസ് ആഘോഷങ്ങള്‍ നടക്കാറുള്ളത്. അത് തന്നെയാണ് ആ നഗരത്തിന്റെ ശാപവും, ഈ ആഘോഷങ്ങള്‍ കാണാനെത്തുന്നവര്‍ കാരണം തിരക്ക് വര്‍ധിക്കുന്നു. പാര്‍ക്ക് സ്ട്രീറ്റിലാണ് കൊല്‍ക്കത്തയില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ നടക്കുന്നത്.

 

Related Stories
Toddy Shop Fish Curry: നാവില്‍ കൊതിയൂറും ഷാപ്പിലെ മുളകിട്ട മത്തിക്കറി വീട്ടിൽ ട്രൈ ചെയ്താലോ? ഉഗ്രൻ റെസിപ്പി ഇതാ..
Weight Loss Tips: ശരീരഭാരം കുറയ്ക്കാൻ മഞ്ഞളിനൊപ്പം തേൻ ചേർത്ത് കഴിക്കൂ
Eye Fatigue: കണ്ണുകൾക്ക് ഉണർവ് നൽകാൻ ദിവസവും ഇക്കാര്യങ്ങൾ ശീലമാക്കൂ
Health Tips: വാരിവലിച്ചു തിന്നൻ വരട്ടെ, ആയുസ്സ് കുറയും! ഈ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കൂ
World Travel And Tourism Festival 2025 : ലോക ട്രാവൽ, ടൂറിസം ഫെസ്റ്റിവൽ 2025: ഇന്ത്യൻ സഞ്ചാരികൾ ആഗോള ടൂറിസത്തിന് പുതിയ മാനം നൽകുന്നു
World Travel & Tourism Festival 2025: ടിവി 9 നെറ്റ്‌വർക്കും റെഡ് ഹാറ്റ് കമ്മ്യൂണിക്കേഷൻസും ചേർന്ന് ഒരുക്കുന്നു; വേൾഡ് ട്രാവൽ ആൻഡ് ടൂറിസം ഫെസ്റ്റിവൽ ഫെബ്രുവരിയിൽ ആരംഭിക്കും
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ