Christmas Cake Recipe: ക്രിസ്മസ് ഇങ്ങെത്തീ… കേക്കിനായി ഓടിനടക്കണ്ട; വീട്ടിൽ തന്നെ തയ്യാറാക്കാം, ഇതാ ഒരു സിമ്പിൾ റെസിപ്പി

Christmas Cake Recipe ​In Malayalam: പലതരം കേക്കുകളിലെ വൈവിധ്യങ്ങൾ പരീക്ഷക്കപ്പെടുന്ന ഒരു ആഘോഷാകാലഘട്ടം കൂടിയാണ് ക്രിസ്മസ് രാവുകൾ. ഏത് കേക്ക് വാങ്ങണം? അത് നല്ലതാകുമോ... എന്നിങ്ങനെ വിവവിധ ആശയക്കുഴപ്പങ്ങളും നമ്മുടെ ഉള്ളിൽ ഉണ്ടായേക്കാം. അതിനാൽ ക്രിസ്മസ് സന്തോഷകരമായി വീട്ടിൽ തന്നെ ആസ്വദിക്കാൻ കേക്ക് സ്വന്തമായി തന്നെ തയ്യാറാക്കിയാലോ?

Christmas Cake Recipe: ക്രിസ്മസ് ഇങ്ങെത്തീ... കേക്കിനായി ഓടിനടക്കണ്ട; വീട്ടിൽ തന്നെ തയ്യാറാക്കാം, ഇതാ ഒരു സിമ്പിൾ റെസിപ്പി

Represental Image (Credits: Freepik)

Published: 

02 Dec 2024 10:48 AM

ക്രിസ്മസ് (Christmas 2024) എന്നാൽ ആദ്യം നമ്മുടോ ഓരോരുത്തരുടെയും മനസിൽ വരുന്നത് കേക്ക് (Christmas Cake) തന്നെയായിരിക്കും. പലതരം കേക്കുകളിലെ വൈവിധ്യങ്ങൾ പരീക്ഷക്കപ്പെടുന്ന ഒരു ആഘോഷാകാലഘട്ടം കൂടിയാണ് ക്രിസ്മസ് രാവുകൾ. ഏത് കേക്ക് വാങ്ങണം? അത് നല്ലതാകുമോ… എന്നിങ്ങനെ വിവവിധ ആശയക്കുഴപ്പങ്ങളും നമ്മുടെ ഉള്ളിൽ ഉണ്ടായേക്കാം. അതിനാൽ ക്രിസ്മസ് സന്തോഷകരമായി വീട്ടിൽ തന്നെ ആസ്വദിക്കാൻ കേക്ക് സ്വന്തമായി തന്നെ തയ്യാറാക്കിയാലോ?

ലളിതമായി തയ്യാറാക്കാവുന്നൊരു ‘റെഡ് വെൽവറ്റ്’ കേക്ക് റെസിപ്പിയാണ് നമ്മൾ ഇവിടെ പറയാൻ പോകുന്നത്. ആദ്യം ഇതിനാവശ്യമായ ചേരുവകൾ എന്തെല്ലാമാണെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

മൈദ – 120 ഗ്രാം
പൗഡേർഡ് ഷുഗകർ / കാസ്റ്റർ ഷുഗർ – 150
ബട്ടർ – 55 ഗ്രാം
മുട്ട – 2 എണ്ണം
കൊക്കോ പൗഡർ – ഒരു ടേബിൾ സ്പൂൺ
സൈഡർ വിനിഗർ – അര ടീസ്പൂൺ
ബേക്കിംഗ് സോഡ – അര ടീസ്പൂൺ
തൈര് – 100 ഗ്രാം
റെഡ് കളർ – ഇഷ്ടാനുസരണം ചേർക്കാം (അര ടേബിൾ സ്പൂൺ മതിയാകും)
വാനില എസൻസ് – അര ടീസ്പൂൺ

കേക്ക് തയ്യാറാക്കാൻ വിധം

ആദ്യം ഒരു ബൗളിലേക്ക് കാസ്റ്റർ ഷുഗറും ബട്ടറും ചേർത്ത് നന്നായി ബീറ്റ് ചെയ്ത് മാറ്റി വയ്ക്കുക. അതിന് ശേഷം ഇതിലേക്ക് മുട്ട പൊട്ടിച്ച് ചേർത്ത് നന്നായി ബീറ്റ് ചെയ്തുവയ്ക്കണം. ഇനി, ആവശ്യമായ മൈദയിലേക്ക് ഒരു ടീസ്പൂൺ കൊക്കോ പൗഡർ ഇട്ട ശേഷം മൂന്ന് പ്രാവശ്യം അരിച്ച മാറ്റിവയ്ക്കുക.

നേരത്തേ തയ്യാറാക്കി വച്ച മിശ്രിതത്തിലേക്ക് തൈര് കൂടി ചേർത്ത് എല്ലാം യോജിപ്പിച്ച് എടുക്കാം. ഈ സമയം ചിലപ്പോൾ അവ പിരിഞ്ഞുപോകുന്നതായി തോന്നിയേക്കാം. എന്നാൽ അത് കുഴപ്പമില്ല. ഇതിന് ശേഷം അവശ്യമായ കളർ ചേർക്കാം (ഒരു ടീസ്പൂൺ). ഇനി അതിലേക്ക് വാനില എസൻസ് കൂടി ചേർത്ത് വയ്ക്കാം.

അടുത്തതായി മറ്റൊരു ബൗളിലേക്ക് ബേക്കിംഗ് സോഡയും സൈഡർ വിനിഗറും കൂടി മിക്‌സ് ചെയ്‌തെടുക്കുക. ആദ്യം തയ്യാറാക്കി വച്ചതിലേക്ക് ഇതുകൂടി ചേർത്ത് നന്നായി യോജിപ്പിക്കുക. ഒരു മിനുറ്റോളം ഒന്ന് യോജിപ്പിച്ച് കൊടുക്കണം. എന്നാൽ ഒരുപാട് ബീറ്റ് ചെയ്യേണ്ട കാര്യമില്ല. ഇപ്പോൾ കേക്ക് തയ്യാറാക്കാനുള്ള കൂട്ട് തയ്യാറിയിട്ടുണ്ട്. ഇനിയിത് ബേക്ക് ചെയ്‌തെടുക്കുകയാണ് വേണ്ടത്. ഇതേ മിസ്രിതം ഉപയോ​ഗിച്ച് കപ്പ് കേക്കും ഉണ്ടാക്കാം. അല്ലെങ്കിൽ 450- 500 ഗ്രാമിനടുത്ത് വരുന്ന സിംഗിൾ കേക്കായും തയ്യാറാക്കാം.

കേക്ക് തയ്യാറായതിന് ശേഷം നിങ്ങൾക്ക് ഇഷ്ടമുള്ള തീമിൽ അത് അലങ്കരിക്കാം. ക്രിസ്മസ് ആയതിനാൽ വെള്ളയും ചുവപ്പും നിറത്തിലുള്ള എന്തെങ്കിലും തെരഞ്ഞെടുക്കുന്നതാണ് നല്ലത്. ബട്ടർ ഐസിംഗ് ഫ്‌ളവേഴ്‌സോ മറ്റോ ഇതിന് ഉപയോഗിക്കാവുന്നതാണ്.

കാത്സ്യത്തിന്‍റെ കുറവുണ്ടോ? ഡയറ്റില്‍ ഇത് ഉള്‍പ്പെടുത്തു
കൊൽക്കത്ത നെെറ്റ് റെെഡേഴ്സ് നായകൻ അജിങ്ക്യ രഹാനെ?
കറിവേപ്പില കേട് കൂടാതെ സൂക്ഷിക്കാം; സിംപിൾ ടിപ്സ് ഇതാ
നിങ്ങൾക്ക് ബിപി കൂടുതലാണോ? കാപ്പി കുടിക്കരുത്