5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Chingam 2024: പുതുവർഷപ്പുലരിയെ വരവേറ്റ് മലയാളികൾ; പുതിയ നൂറ്റാണ്ടിന് തുടക്കം, ഇനി പൊന്നോണത്തിനായുള്ള കാത്തിരിപ്പ്

Chingam 1 2024: മറ്റൊരു സവിശേഷതയും ഈ ദിവസത്തിനുണ്ട്. പതിമൂന്നാം നൂറ്റാണ്ടിലേക്കാണ് ഇനി മലയാളികൾ കടക്കുന്നത്. 1199 കൊല്ലവർഷം കഴിഞ്ഞ് 1200 കൊല്ലവർഷത്തേക്ക് കടക്കുകയാണ് ഇന്ന്. പുതിയ നൂറ്റാണ്ട് പിറന്നു എന്നത് ശരിയാണോ?

Chingam 2024: പുതുവർഷപ്പുലരിയെ വരവേറ്റ് മലയാളികൾ; പുതിയ നൂറ്റാണ്ടിന് തുടക്കം, ഇനി പൊന്നോണത്തിനായുള്ള കാത്തിരിപ്പ്
Chingam 2024.
neethu-vijayan
Neethu Vijayan | Published: 17 Aug 2024 11:00 AM

സമൃദ്ധിയുടേയും സ്നേഹത്തിൻറെയും ഐശ്വര്യത്തിൻ്റെയും ഉത്സവകാലത്തിന് തുടക്കമിട്ട് ഇന്ന് ചിങ്ങം ഒന്ന്. പുതുവർഷപ്പുലരിയെ വരവേറ്റിരിക്കുകയാണ് മലയാളികൾ. ഇതുകൂടാതെ മലയാള മാസ കലണ്ടറിലെ പതിമൂന്നാം നൂറ്റാണ്ടിന് കൂടിയാണ് ഇന്ന് തുടക്കമാകുന്നത്. ഇനി കൊല്ലവർഷം 1200-ാം ആണ്ടാണ്. ഞാറ്റ്പാട്ടിൻറെയും കൊയ്ത്തുപാട്ടിൻറെയും ഈരടികൾ നിറയുന്ന ചിങ്ങം ഒന്ന് കർഷക ദിനമായും കേരളത്തിൽ ആചരിക്കുന്നുണ്ട്. ഇന്നി 22 ദിനം കൂടി കഴിഞ്ഞാൽ മലയാളികൾ കാത്തിരിക്കുന്ന പൊന്നോണം വരവായി. മഹാബലിയുടെ ഓർമ്മകളും, വിളവെടുപ്പ് ആഘോഷങ്ങൾക്കുമായി ചിങ്ങം പിറന്നു കഴിഞ്ഞു.

ദാരിദ്ര്യത്തിൻറെയും കെടുതിയുടെയും പഞ്ഞക്കർക്കിടകത്തിനെ വകഞ്ഞുമാറ്റിയാണ് സമ്പൽസമൃദ്ധിയുടേയും ഐശ്വര്യത്തിൻറെയും ചിങ്ങം പിറക്കുന്നത്. ഞാറ്റ്പാട്ടിൻറെയും കൊയ്ത്തുപാട്ടിൻറെയും ഈരടികൾ നിറയുന്ന പുതുവർഷപ്പുലരിയാണ് മലയാളിക്ക് ചിങ്ങം ഒന്ന്. ‌കേരളത്തിൻറെ ശ്രേഷ്ഠമായ കാർഷിക പാരമ്പര്യം ആഘോഷിക്കാനും കാർഷിക മേഖലയുടെ അഭിവൃദ്ധിക്കായി പുതിയ ആശയങ്ങൾ പങ്കുവെക്കാനും നടപ്പിലാക്കാനുമുള്ള അവസരം കൂടിയായാണ് ഈ ദിവസം കാണുന്നത്.

കാലം തെറ്റി പെയ്യുന്ന പേമാരിയും അതിനെതുടർന്നുള്ള വിപത്തുകളും മലയാളികളുടെ ചിങ്ങമാസ ആചാരങ്ങളെ ഇന്ന് തടസ്സപ്പെടുത്തിയിരിക്കുന്നു. ചിങ്ങ മാസം പിറക്കുന്നതോടെ തന്നെ പ്രകൃതിയിലാകമാനം മാറ്റം വരുമെന്നാണ് പഴമക്കാർ പറയുന്നത്. പൂക്കളും ആർപ്പോവിളികളുമായി ഇതുവരെ കണ്ട അന്തരീക്ഷം പൊടുന്നനെ മാറുന്ന രീതി. ചിങ്ങ മാസത്തിലെ തിരുവോണ നാളിലാണ് മലയാളികൾ ഓണം ആഘോഷിക്കുന്നത്. അതിനാൽ തന്നെ ആഘോഷങ്ങൾക്ക് അനുയോജ്യമായ മാസമെന്നാണ് ചിങ്ങത്തെ പൊതുവെ അറിയപ്പെടുന്നത്. തുമ്പയും തുളസിയും മുക്കുറ്റിയുമെല്ലാം തൊടിയിൽ നിറയുന്ന സ്വർണവർണമുള്ള നെൽക്കതിരുകൾ പാടത്ത് വിളയുന്ന മാസം. മാനം തെളിയുന്നതിൻറെ തുടക്കമാണ് ഇനി വരുന്നത്.

ALSO READ: ചിങ്ങം ഒന്ന്; മലയാളികൾക്ക് പ്രതീക്ഷയുടെ പുതുവർഷാരംഭം, അറിയാം ഈ ദിവസത്തിന്റെ പ്രത്യേകതകൾ

മലയാളം കലണ്ടറിലെ ആദ്യ മാസമാണ് ചിങ്ങം. മലയാള മാസം അനുസരിച്ച് പുതുവർഷം പിറക്കുന്നു എന്നാണ് ചിങ്ങം ഒന്നിനെ വിശേഷിപ്പിക്കുക. കൂടാതെ ചിങ്ങ മാസത്തെ മലയാള ഭാഷാ മാസം എന്നും അറിയപ്പെടുന്നുണ്ട്. അന്യമായിക്കൊണ്ടിരിയ്ക്കുന്ന കൊയ്ത്തു തന്നെയാണ് ചിങ്ങമാസത്തിലെ പ്രധാന വിശേഷം. പാടത്ത് വിളഞ്ഞ പൊൻകതിർ വീടുകളിലെ അറകളും പത്തായങ്ങളിലും നിറയ്ക്കുന്ന സമ്പന്നത നിറഞ്ഞാടിയ മാസം. പ്രസന്നമായ തെളിഞ്ഞ കാലാവസ്ഥയാണ് ഈ മാസത്തിലെ മറ്റൊരു പ്രത്യേകത.

കൂടാതെ മറ്റൊരു സവിശേഷതയും ഈ ദിവസത്തിനുണ്ട്. പതിമൂന്നാം നൂറ്റാണ്ടിലേക്കാണ് ഇനി മലയാളികൾ കടക്കുന്നത്. 1199 കൊല്ലവർഷം കഴിഞ്ഞ് 1200 കൊല്ലവർഷത്തേക്ക് കടക്കുകയാണ് ഇന്ന്. അതായത് മലയാളം കലണ്ടർ പ്രകാരം ഒരു പുതിയ വർഷാരംഭത്തിനാണ് ഇന്ന് തുടക്കം കുറിക്കുന്നത്. പുതിയ നൂറ്റാണ്ട് പിറന്നു എന്നത് ശരിയാണോ? 100 കൊല്ലം പൂർത്തിയാകുമ്പോഴാണ് ഒരു നൂറ്റാണ്ട് പൂർത്തിയാകുന്നത്. പൊതുവിൽ മലയാളികൾ ആചരിച്ചു വരുന്ന വർഷാരംഭം ചിങ്ങമാസത്തിലെ ഒന്നാം തീയതിയാണ്. അതായത് ഇത് കൊല്ലവർഷം പ്രകാരമുള്ള പുതുവർഷമാണ്. ഇന്ന് 1199 കൊല്ലവർഷം കഴിഞ്ഞ് 1200 കൊല്ലവർഷത്തേക്ക് പ്രവേശിച്ചിരിക്കുന്നു. അതായത് കൊല്ലവർഷം 12 ആം നൂറ്റാണ്ടിലെ അവസാന വർഷത്തിന്റെ ആദ്യ ദിവസം. 2024 ഓഗസ്റ്റ് 17 മുതൽ 2025 ഓഗസ്റ്റ് 16 വരെയാണിത്.

എഡി 824- 825 കാലത്താണ് കൊല്ലവർഷം ആരംഭിക്കുന്നത്. കൊല്ലവർഷം നിലവിൽ വന്നതുമായി ബന്ധപ്പെട്ട് പല കഥകളും ഉണ്ട്. വേണാട് രാജാവായിരുന്നു ഉദയ മാർത്താണ്ഡവർമ്മ ആരംഭിച്ചതാണ് ഈ ക്രമം എന്നും, കൊല്ലം നഗരം സ്ഥാപിതമായതിന്റെ ഓർമ്മയ്ക്ക് ആരംഭിച്ചതാണ് കൊല്ലവർഷം എന്നും ഒരു പ്രചാരമുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ട് മുതലാണ് കൊല്ലവർഷം എന്നത് വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയത്. ആദ്യകാലങ്ങളിൽ മലബാറിൽ കന്നി ഒന്നിനും ദക്ഷിണ കേരളത്തിൽ ചിങ്ങം ഒന്നിനുമാണ് കൊല്ലവർഷം ആരംഭിച്ചിരുന്നത്.

28 മുതൽ 32 വരെ ദിവസങ്ങൾ വരെയുള്ള പന്ത്രണ്ട്‌ മാസങ്ങളായാണ്‌ കൊല്ലവർഷത്തെ വേർതിരിച്ചിരിക്കുന്നത്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കടകം എന്നിങ്ങനെയാണവ. ശരിക്കും ഇവ സൗരരാശികളുടെ നാമങ്ങളാണ്. സൂര്യൻ ഓരോ മാസത്തിലും അതത്‌ രാശിയിൽ പ്രവേശിച്ച്‌ സഞ്ചരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത് കണക്കാക്കുന്നത്. പൊതുവേ ഇന്ന് കേരളത്തിൽ ഗ്രിഗോറിയൻ കാലഗണനാരീതി ആണ്‌ പിന്തുടരുന്നതെങ്കിലും ഹിന്ദുക്കൾ സുപ്രധാനകാര്യങ്ങൾക്കു ഇപ്പോഴും കൊല്ലവർഷത്തെ അടിസ്ഥാനമാക്കിയാണു നാളുകൾ നിശ്ചയിക്കുന്നതും ആചരിക്കുന്നതം.