Children’s Day speeches: പ്രിയപ്പെട്ട ചാച്ചാജിയെ ഓർക്കാം.. ശിശുദിന പ്രസംഗം ഇതാ
Children's Day speeches: കുഞ്ഞുങ്ങളോട് വളരെയധികം സ്നേഹവും കരുതലും ഉണ്ടായിരുന്ന നെഹ്റുവിനെ സ്നേഹപൂർവ്വം എല്ലാവരും ചാച്ചാജി എന്നായിരുന്നു വിളിച്ചിരുന്നത്.
നവംബർ 14-നാണ് ശിശുദിനം ആഘോഷിക്കുന്നത്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആയിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമാണ് ശിശുദിനമായി ആചരിക്കുന്നത്. കുട്ടികളെ ഇഷ്ടമായിരുന്ന അദ്ദേഹം അവരാണ് സമൂഹത്തിന്റെ ആണിക്കല്ലെന്ന് വിശ്വസിച്ചു. തങ്ങളെ അത്രത്തോളം ഇഷ്ടപ്പെട്ട അദ്ദേഹത്തെ ചാച്ചാ എന്നും ചാച്ചാജിയെന്നും കുട്ടികൾ സ്നേഹത്തോടെ വിളിച്ചു. ശിശുദിനത്തിൽ കുട്ടികൾക്ക് അവതരിപ്പിക്കാനുള്ള കുറച്ച് പ്രസംഗങ്ങളുടെ ആശയം ഇതാ..
1.യുദ്ധമുഖങ്ങളിൽ കൊല്ലപ്പെടുന്ന കുട്ടികൾ
മാന്യ സദസിന് നമസ്കാരം, ഇന്ന് നവംബർ 14 ശിശുദിനം. പശ്ചിമേഷ്യൻ സംഘർഷത്തിൽ നിരവധി കുട്ടികൾ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നാം ഇത്തവണത്തെ ശിശുദിനം ആഘോഷിക്കുന്നത്. അവർക്കായി ഒരു നിമിഷം നമുക്ക് കണ്ണടിച്ച് പ്രാർത്ഥിക്കാം… കുഞ്ഞുങ്ങളെ ജീവന് തുല്യം സ്നേഹിച്ചിരുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ സ്മരണകളുയർത്തി വീണ്ടുമൊരു ശിശുദിനം കൂടി വന്നെത്തിയിരിക്കുകയാണ്. 1889 നവംബർ 14-നാണ് നെഹ്റുവിന്റെ ജനനം. എഴുത്തുകാരൻ, സ്വാതന്ത്ര്യ സമരസേനാനി, ഏറ്റവും കൂടുതൽ കാലം രാജ്യം ഭരിച്ച പ്രധാനമന്ത്രി നവഭാരത ശിൽപി എന്നിങ്ങനെയുള്ള വിശേഷണങ്ങളും ചാച്ചാജിക്കുണ്ട്.
കുഞ്ഞുങ്ങളോട് വളരെയധികം സ്നേഹവും കരുതലും ഉണ്ടായിരുന്ന അദ്ദേഹത്തെ സ്നേഹപൂർവ്വം എല്ലാവരും ചാച്ചാജി എന്നായിരുന്നു വിളിച്ചിരുന്നത്. കുട്ടികളെ ശ്രദ്ധാപൂർവ്വം വളർത്തിയെടുക്കണം, കാരണം അവർ രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളാണ്. നാളത്തെ പൗരന്മാരും രാജ്യത്തിന്റെ ശക്തിയും സമൂഹത്തിന്റെ അടിത്തറയുമാണ്. കുട്ടികളുടെ വിദ്യാഭ്യാസത്തിനായിരുന്നു അദ്ദേഹം പ്രധാന്യം നൽകിയത്. യുവാക്കൾക്കും കുട്ടികൾക്കുമായി നിരവധി പ്രവർത്തനങ്ങളും കാഴ്ചവച്ചിരുന്നു. കുട്ടികളുടെ അവകാശങ്ങൾ, പരിചരണം, വിദ്യാഭ്യാസം എന്നിവയെ കുറിച്ച് അവബോധം സൃഷ്ടിക്കലാണ് ശിശുദിനാഘോഷത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
അന്താരാഷ്ട്ര തലത്തിൽ നവംബർ 20-നാണ് ശിശുദിനാഘോഷം. ഒരു വശത്ത് ആഘോഷങ്ങൾ നടക്കുമ്പോൾ മറുവശത്ത് ചൂഷണങ്ങളും നടക്കുന്നുണ്ട്. ഭരണഘടന ഉറപ്പുവരുത്തുന്ന പല അവകാശങ്ങളും കുട്ടികൾക്ക് നിഷേധിക്കപ്പെടുന്നു. യുദ്ധങ്ങളിൽ കൊല്ലപ്പെടുന്ന കുട്ടികളുടെ എണ്ണവും വർഷാവർഷം ഉയരുകയാണ്. ഇതിൽ മാറ്റം വരണമെന്ന് പറഞ്ഞുകൊണ്ടാണ് ഓരോ ശിശുദിനവും കടന്നുപോകുന്നത്. ചാച്ചാജിയുടെ 135-ാം ജന്മദിനത്തിൽ എല്ലാ കൂട്ടുകാർക്കും ശിശുദിനാശംസകൾ..
2. കുട്ടികളുടെ അവകാശങ്ങളും അവർക്ക് നൽകേണ്ട ശ്രദ്ധയും
ആറു മുതൽ 14 വയസു വരെ പ്രായമുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഭരണഘടന ഉറപ്പുവരുത്തുന്നുണ്ട്. ബാലവേല നിരോധനം, സ്വാതന്ത്ര്യത്തിനും അന്തസിനുമുള്ള അവകാശം എന്നിവ പ്രസംഗമായി അവതരിപ്പിക്കാം..
3. ഇടുങ്ങിയ ജീവിതസാഹചര്യങ്ങളോട് പടപൊരുതി ജയിച്ചവർ
4. കുട്ടികളുടെ മാനസിക ബുദ്ധിമുട്ടുകളും അവരെ അലട്ടുന്ന പ്രശ്നങ്ങളും ചർച്ച ചെയ്യാം..
5. കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടനകൾ
6. കുട്ടികൾക്കായുള്ള സ്കോളർഷിപ്പ്, സാമ്പാദ്യ പദ്ധതികൾ എന്നിവയെ കുറിച്ചും പ്രസംഗം അവതരിപ്പിക്കാം..
മേൽപ്പറഞ്ഞ വിഷയങ്ങൾ സംവാദത്തിനും ഉപയോഗിക്കാം..