Children’s Day 2024: ചെറുചുണ്ടിൽ പുഞ്ചിരി പടർത്താം…; ശിശുദിനത്തിൽ സമ്മാനം നൽകേണ്ടത് ഇങ്ങനെ
Children's Day 2024 Best Gift: പ്രകൃതിയും മനുഷ്യനും ഇണങ്ങി ജീവിക്കുന്നതിന്റെ പ്രാധാന്യം കുട്ടികൾക്ക് പകർന്നുനൽകിയ മഹാനായിരുന്നു ജവഹർലാൽ നെഹ്റു."കുട്ടികൾ പൂന്തോട്ടത്തിലെ മുകുളങ്ങൾ പോലെയാണ്, അവർ രാഷ്ട്രത്തിന്റെ ഭാവിയും നാളത്തെ പൗരന്മാരുമാണ്. അവരെ ശ്രദ്ധയോടെയും സ്നേഹത്തോടെയും വളർത്തിയെടുക്കണം" എന്നതായിരുന്നു നെഹ്‌റുവിന്റെ അഭിപ്രായം.
വീണ്ടുമൊരു ശിശുദിനം (Children’s Day) കൂടി വരവായിരിക്കുകയാണ്. കുഞ്ഞുങ്ങളെ ജീവനുതുല്യം സ്‌നേഹിച്ച പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമാണ് രാജ്യം ശിശുദിനമായി ഇന്നും ആഘോഷിക്കുന്നത്. തിരക്കുപിടിച്ച ജീവിതവേളയിലും കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കാൻ നെഹ്റു മറന്നില്ല. കുട്ടികളുടെ ‘ചാച്ചാജി’യായ നെഹ്റുവിന്റെ ഓർമകൾ അലയടിക്കുന്ന നവംബർ 14ന്, കുരുന്നുകൾ അദ്ദേഹത്തിൻ്റെ വേഷമണിഞ്ഞും മധുരം നൽകിയും ആഘോഷിക്കുന്നു.
പ്രകൃതിയും മനുഷ്യനും ഇണങ്ങി ജീവിക്കുന്നതിന്റെ പ്രാധാന്യം കുട്ടികൾക്ക് പകർന്നുനൽകിയ മഹാനായിരുന്നു ജവഹർലാൽ നെഹ്റു.”കുട്ടികൾ പൂന്തോട്ടത്തിലെ മുകുളങ്ങൾ പോലെയാണ്, അവർ രാഷ്ട്രത്തിന്റെ ഭാവിയും നാളത്തെ പൗരന്മാരുമാണ്. അവരെ ശ്രദ്ധയോടെയും സ്നേഹത്തോടെയും വളർത്തിയെടുക്കണം” എന്നതായിരുന്നു നെഹ്‌റുവിന്റെ അഭിപ്രായം.
ഇന്നത്തെ കുട്ടികൾ നാളത്തെ ഇന്ത്യ കെട്ടിപടുക്കും എന്നതും നെഹ്റുവിൻ്റെ ദീർഘവീക്ഷണങ്ങളിൽ ഒന്നായിരുന്നു. ശരിയായ വിദ്യാഭ്യാസത്തിൻ്റെ അനിവാര്യതയും അദ്ദേഹം പലപ്പോഴും ഉയർത്തികാട്ടിയിട്ടുണ്ട്. ഈ ശിശുദിനത്തിൽ നമ്മുടെ കുട്ടികളുടെ സന്തോഷത്തിനായി ചില സമ്മാനങ്ങൾ നൽകിയാലോ? അതിനുള്ള ചില ആശയങ്ങൾ ഇതാ.
കളറിംഗ് ബുക്കുകളും സ്റ്റിക്കറുകളും
നിങ്ങളുടെ കുട്ടിക്ക് ഒരു കളറിംഗ് പുസ്തകം ഈ ശിശുദിനത്തിൽ സമ്മാനിക്കാവുന്നതാണ്. ചെറിയ കുട്ടികളാണെങ്കിൽ അവർ വരയ്ക്കാനും കളർ ചെയ്യാനുമെല്ലാം ഒരുപാട് ഇഷ്ടപ്പെടുന്നു. അതോടൊപ്പം അവർക്ക് ഇഷ്ടമുള്ള കാർട്ടൂൺ കഥാപാത്രങ്ങളുടെയും മറ്റ് ആകർഷണ വസ്തുക്കളുടെയും സ്റ്റിക്കറുകളും സമ്മാനിക്കാവുന്നതാണ്.
കഥാ പുസ്തകങ്ങൾ
വായിക്കാൻ പ്രായമായ കുട്ടികളാണെങ്കിൽ അവർ കഥാപുസ്തകം സമ്മാനിക്കാവുന്നതാണ്. കൊച്ചുകുട്ടികൾക്ക് വർണ്ണാഭമായ ചിത്രങ്ങളുള്ള ഒരു കഥാപുസ്തകം സമ്മാനമായി നൽകുന്നത് അവരെ കൂടുതൽ സന്തോഷിപ്പിക്കും. രസകരമായ ഈ കഥകളുള്ള പുസ്തകങ്ങൾ തീർച്ചയായും കുട്ടികൾക്ക് ഇഷ്ടപ്പെടും.
പസിലുകളും ഗെയിമുകളും
പുസ്തകങ്ങൾ മാത്രമല്ല, പല തരത്തിലുള്ള ഗെയിമുകൾ കളിക്കുന്നതും കുട്ടിയുടെ തലച്ചോറിൻ്റെ വളർച്ചയ്ക്ക് സഹായിക്കും. കുട്ടികളുടെ ബുദ്ധിശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന നിരവധി പസിലുകളും ഗെയിമുകളും വിപണിയിൽ ലഭ്യമാണ്. ശിശുദിനത്തോടനുബന്ധിച്ച്, നിങ്ങളുടെ കുട്ടിക്ക് അത്തരം പസിലുകളും ഗെയിമുകളും സമ്മാനമായി നൽകാവുന്നതാണ്.