5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Top sights in Coonoor: ഇത്തവണ ട്രിപ്പ് ഊട്ടിക്ക് പകരം കൂനൂർ പിടിച്ചാലോ? ഡോൾഫിൻ നോസ് മുതൽ സിംസ് പാർക്ക് വരെ, കൂനൂരിൻ്റെ ഭംഗി വേറെ ലെവൽ

Best Places to Visit in Coonoor: നീലഗിരിയിലെ രണ്ടാമത്തെ വലിയ ഹിൽസ്റ്റേഷൻ ആണ് കൂനൂർ. ഇവിടെ പ്രകൃതിദത്തവും മനുഷ്യനിർമ്മിതവുമായ ധാരാളം കാഴ്ചകൾ കാണാൻ ഉണ്ട്.

Top sights in Coonoor: ഇത്തവണ ട്രിപ്പ് ഊട്ടിക്ക് പകരം കൂനൂർ പിടിച്ചാലോ? ഡോൾഫിൻ നോസ് മുതൽ സിംസ് പാർക്ക് വരെ, കൂനൂരിൻ്റെ ഭംഗി വേറെ ലെവൽ
കൂനൂരിലെ കാഴ്ചകൾ (Image Credits: Facebook)
nandha-das
Nandha Das | Updated On: 12 Dec 2024 14:30 PM

ട്രിപ്പ് എന്ന് പറയുമ്പോൾ തന്നെ മലയാളികൾക്ക് ആദ്യം മനസിൽ വരുന്ന സ്ഥലം ഊട്ടി ആയിരിക്കും. എന്നാൽ, അതേ വഴിയിൽ തന്നെയുള്ള പല കിടിലൻ സ്ഥലങ്ങളും പലർക്കും അറിയില്ല. മേട്ടുപ്പാളയത്തുനിന്ന് ഊട്ടിയിലേക്ക് പോകും വഴിയാണ് കൂനൂർ എന്ന ഹിൽ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ഇതേകുറിച്ച് ചിലരെങ്കിലും കേട്ടിട്ടുണ്ടാവും. നീലഗിരി ജില്ലയിലെ ഒരു മുനിസിപ്പാലിറ്റിയാണ് കുനൂർ. ഇവിടെയാണ് സിംസ് പാർക്ക്, ഡോൾഫിൻ നോസ് തുടങ്ങിയ പ്രശസ്ത ടൂറിസ്റ്റ് സ്പോട്ടുകൾ സ്ഥിതി ചെയ്യുന്നത്.

നീലഗിരിയിലെ രണ്ടാമത്തെ വലിയ ഹിൽസ്റ്റേഷൻ ആണ് കൂനൂർ. ഇവിടെ പ്രകൃതിദത്തവും മനുഷ്യനിർമ്മിതവുമായ ധാരാളം കാഴ്ചകൾ കാണാൻ ഉണ്ട്. ട്രക്കിങ്, ഹൈക്കിങ് മുതലായ വിനോദങ്ങൾക്കും മികച്ചതാണിവിടം. കൂനൂരിലെ ഏറ്റവും പ്രശസ്തമായ ചില വിനോദ സഞ്ചാര കേന്ദ്രങ്ങൾ പരിചയപ്പെടാം.

സിംസ് പാർക്ക്

കൂനൂർ റെയിൽവേ സ്റ്റേഷന്റെ വടക്കു ഭാഗത്തുള്ള മലയിടുക്കിലാണ് സിംസ് പാർക്ക് സ്ഥിതിചെയ്യുന്നത്. 12 ഹെക്ടർ വിസ്തൃതിയിലുള്ള ഈ പാർക്കിന് ഒരു നൂറ്റാണ്ട് പഴക്കമുണ്ട്. ഇവിടെ ബീഡ് ട്രീ, പൈൻ തുടങ്ങി ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി കൊണ്ടുവന്നിട്ടുള്ള അസാധാരണമായ ആയിരത്തിലധികം സസ്യജാലങ്ങൾ ഉണ്ട്. 1874-ൽ ഒരു ഉല്ലാസകേന്ദ്രം എന്ന നിലയിൽ ആരംഭിച്ച ഇത്, ഇപ്പോൾ വിദേശസസ്യങ്ങൾക്കായുള്ള ഒരു ബൊട്ടാണിക്കൽ ഗാർഡനായി മാറിയിരിക്കുന്നു. ഇവിടെ എല്ലാ വർഷവും നടത്തിവരുന്ന പച്ചക്കറി-ഫല പ്രദർശനവും ഏറെ ശ്രദ്ദേയമാണ്.

സെന്റ് ജോർജ് പള്ളി

മനോഹരമായ പെയിന്റിങ് ശേഖരങ്ങൾക്ക് പേരുകേട്ട പള്ളിയാണ് കൂനൂരിലെ സെന്റ് ജോർജ് പള്ളി. ഈ പള്ളിയുടെ ഗോഥിക് ഘടന ആരെയും ആകർഷിക്കുന്ന ഒന്നാണ്. പതിനെട്ടാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഭരണകാലത്ത് കേണൽ ജെ ടി ബോയ്‌ലോ രൂപകൽപന ചെയ്താണ് ഈ പള്ളി. ആകർഷണീയമായ കൊത്തുപണികളും, മാർബിൾ അൾത്താരയും ഈ പള്ളിയുടെ പ്രത്യേകതയാണ്. വാസ്തുവിദ്യയുടെ സൗന്ദര്യവും, ചരിത്രപരമായ നിർമ്മിതികളെയും ഇഷ്ടപ്പെടുന്നവർക്ക് സന്ദർശിക്കാൻ കഴിയുന്ന മികച്ച സ്ഥലങ്ങളിൽ ഒന്നാണിത്.

ALSO READ: പുല്‍ക്കൂട് ഉണ്ടാക്കാന്‍ ഒട്ടും പണിയില്ലന്നേ! പണച്ചെവില്ലാതെ ഇങ്ങനെയൊരുക്കാം ഇത്തവണത്തേത്‌

ഡോൾഫിൻ നോസ്

കൂനൂരിലെ അടുത്ത പ്രധാന ആകർഷണമാണ് ഡോൾഫിൻ നോസ്. ഡോൾഫിന്റെ മൂക്കിന്റെ ആകൃതിയിലുള്ളതിനാൽ ആണ് ഇവയ്ക്ക് ഡോൾഫിൻ നോസ് എന്ന പേരുവന്നത്. കൂനൂരിൽ നിന്ന് 12 കിലോമീറ്റർ അകലെ ആയാണ് ഇവ സ്ഥിതി ചെയുന്നത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1,550 മീറ്റർ ഉയരത്തിലാണ് ഇവ ഉള്ളത്. സൂര്യോദയവും, സൂര്യാസ്തമയവും, തേയിലത്തോട്ടങ്ങളും, വെള്ളച്ചാട്ടങ്ങളും തുടങ്ങിയ മനോഹരമായ കാഴ്ചകൾ ഇതിന് മുകളിൽ നിന്നും കാണാൻ സാധിക്കും.

ലാംപ്സ് റോക്ക്

കൂനൂരിലെ മറ്റൊരു പ്രത്യേകതയാണ് ലാംപ്സ് റോക്ക്. ട്രക്കിങ് ചെയ്യാൻ താല്പര്യമുള്ളവർക്ക് മികച്ച ഓപ്ഷൻ ആണിത്. ഡോൾഫിൻ നോസിനോട് ചേർന്നുള്ള ബർലിയാർ എന്ന ഗ്രാമത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 1850-കളിൽ അന്നത്തെ കളക്ടറായിരുന്ന ഇബി തോമസ് ആണ് ഇതിന് ലാംപ്സ് റോക്ക് എന്ന പേര് നൽകിയത്. ഇതിന് മുകളിൽ നിന്നും കാണുന്ന തേയില തോട്ടങ്ങളുടെയും കാപ്പി തോട്ടങ്ങളുടെയും കാഴ്ചകൾ അതിമനോഹരമാണ്.

ഹൈ-ഫീൽഡ് ടീ ഫാക്ടറി

കൂനൂരിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ഇവിടുത്തെ തേയില തോട്ടങ്ങൾ. 1930-ലാണ് വാക്കർ ഹിൽസ് റോഡിലെ ഹൈ-ഫീൽഡ് ടീ ഫാക്ടറി സ്ഥാപിതമായത്. ഇവിടെ നിന്നും സൂര്യോദയം കാണാൻ ഒരു പ്രത്യേക ഭംഗി തന്നെയാണ്. നല്ല ചായ ഉണ്ടാക്കുന്നതെങ്ങനെ എന്ന് പഠിക്കാനും, പല വ്യത്യസ്ത ചായകൾ രുചിച്ചു നോക്കാനും ഇവിടെ അവസരം ലഭിക്കുന്നു.