Ice Apple Benefits: വേനൽക്കാലത്ത് പനനൊങ്ക് കഴിക്കൂ; ഗുണങ്ങൾ നിരവധിയാണ്
Health Benefits of Eating Ice Apple: രുചിയുടെ കാര്യത്തിൽ മാത്രമല്ല ആരോഗ്യ ഗുണങ്ങളിലും പനനൊങ്ക് മുൻപന്തിയിൽ തന്നെയാണ്. ഇതിന്റെ പ്രധാന ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

ദക്ഷിണേന്ത്യയിലുടനീളം ധാരാളമായി ലഭിക്കുന്ന ഒന്നാണ് ഐസ് ആപ്പിൾ അഥവാ പനനൊങ്ക്. രുചിയുടെ കാര്യത്തിൽ മാത്രമല്ല ആരോഗ്യ ഗുണങ്ങളിലും ഇവ മുൻപന്തിയിൽ തന്നെയാണ്. ചൂടുകാലത്ത് ശരീരം തണുപ്പിക്കാൻ ഇവ മികച്ചതാണ്. ഇതിൽ ജലാംശം ധാരാളം അടങ്ങിയിട്ടുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപോലെ നല്ലതാണ്. പനനൊങ്കിന്റെ പ്രധാന ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
1. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു
വിറ്റാമിൻ സിയും മറ്റ് ആന്റി-ഓക്സിഡന്റുകളും ധാരാളം അടങ്ങിയ പനനൊങ്ക് കഴിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.
2. ഊർജ്ജം നൽകുന്നു
ഐസ് ആപ്പിൾ ശരീരത്തിന് ഊർജ്ജം നൽകുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത പഞ്ചസാരയും കാർബോഹൈഡ്രേറ്റും ആണ് ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകാൻ സഹായിക്കുന്നത്.
3. ദഹനം മെച്ചപ്പെടുത്തുന്നു
ഫൈബർ കൊണ്ട് സമ്പുഷ്ടമായ ഐസ് ആപ്പിൾ അഥവാ പനനൊങ്കിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം പോലുള്ള ദഹന പ്രശ്നങ്ങളെ അകറ്റി നിർത്താൻ സഹായിക്കുന്നു.
4. ശരീരതാപനില കുറയ്ക്കാൻ സഹായിക്കും
വേനൽകാലത്ത് ഐസ് ആപ്പിൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരതാപനില കുറയ്ക്കാൻ സഹായിക്കും. ഇത് വേനൽക്കാലത്തെ ചൂടിൽ നിന്ന് ആശ്വാസം ലഭിക്കാനും ചൂടുമായി ബന്ധപ്പെട്ട മറ്റ് അസുഖങ്ങളെ കുറയ്ക്കാനും സഹായിക്കുന്നു.
5. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു
ധാരാളം ജലാംശം അടങ്ങിയ ഐസ് ആപ്പിൾ ഫൈബറും അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ കലോറി കുറവാണ്. അതിനാൽ ഐസ് ആപ്പിൾ കഴിക്കുന്നത് അമിത വിശപ്പും ആസക്തിയും കുറയ്ക്കാനും അതുവഴി ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.
6. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു
പനനൊങ്കിൽ കാർബോഹൈഡ്രേറ്റിൻറെ അളവ് കുറവായതിനാൽ ഇത് പ്രമേഹ രോഗികൾക്കും കഴിക്കാവുന്നതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ഇൻസുലിൻ ഉത്പാദനം വർദ്ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
7. ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നു
ഐസ് ആപ്പിളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, പോളിഫെനോൾസ് തുടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകൾ പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങൾ മന്ദഗതിയിലാക്കുന്നു. ഇത് ചർമ്മത്തിന്റെ ഇലാസ്തികത, ഈർപ്പം എന്നിവ നിലനിർത്തുന്നതിനും സഹായിക്കുന്നു.