5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Rose Water Benefits: ചർമ്മം സുന്ദരമാക്കാൻ റോസ് വാട്ടർ ഉപയോ​ഗിക്കാം; ഗുണങ്ങൾ നിരവധി

Benefits of Applying Rose Water on Face: യുവത്വം നിലനിർത്താനും ഒരു പരിധി വരെ വാർദ്ധക്യം മൂലമുണ്ടാകുന്ന വരകളും ചുളിവുകളും തടയാനും റോസ് വാട്ടർ സഹായിക്കുന്നു. അതിനാൽ, റോസ് വാട്ടർ എങ്ങനെയെല്ലാം ഉപയോഗിക്കാമെന്ന് നോക്കാം.

Rose Water Benefits: ചർമ്മം സുന്ദരമാക്കാൻ റോസ് വാട്ടർ ഉപയോ​ഗിക്കാം; ഗുണങ്ങൾ നിരവധി
റോസ് വാട്ടർImage Credit source: Freepik
nandha-das
Nandha Das | Published: 26 Mar 2025 13:45 PM

ധാരാളം ഗുണങ്ങളും അതുപോലെ തന്നെ നല്ല സുഗന്ധവുമുള്ള ഒരു പാനീയമാണ് റോസ് വാട്ടർ. പതിവായി റോസ് വാട്ടർ ഉപയോഗിക്കുന്നത് ചർമ്മത്തിന് വളരെ നല്ലതാണെന്ന് വിദഗ്ധർ പറയുന്നു. റോസ് വാട്ടറിലുള്ള ആന്റി സെപ്റ്റിക്, ആന്റി ബാക്ടീരിയൽ ഗുണങ്ങൾ മുഖക്കുരു പോലുള്ള പ്രശ്നങ്ങളെ അകറ്റി നിർത്താൻ സഹായിക്കുന്നു. ഇത് ബാക്റ്റീരിയകളെ നശിപ്പിക്കുകയും അണുബാധകൾ ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു. സൗന്ദര്യ സംരക്ഷണ വസ്തുക്കളിൽ കൂടുതലായും ഉപയോഗിച്ചുവരുന്ന ഒന്നാണ് റോസ് വാട്ടർ. ഇതിന്റെ ആന്റി – ഇൻഫ്ലമേറ്ററി ഗുണങ്ങൾ ചർമ്മത്തിൻ്റെ ചുവപ്പ് നിറം കുറയ്ക്കാനും മുഖക്കുരു, എക്സിമ പോലുളളവയിൽ നിന്ന് അകറ്റി നിർത്താനും സഹായിക്കും.

റോസ് വാട്ടർ ക്ലെൻസറായും ഉപയോഗിക്കാവുന്നതാണ്. ചർമ്മത്തിൽ അടിഞ്ഞുകൂടുന്ന എണ്ണയും അഴുക്കും നീക്കം ചെയ്യാനും, ചർമ്മത്തിന് തിളക്കം ലഭിക്കാനും റോസ് വാട്ടർ പതിവായി ഉപയോഗിക്കുന്നത് സഹായിക്കും. അതുപോലെ തന്നെ മുഖക്കുരുവിന്റെ പാടുകൾ വേഗത്തിൽ കുറയ്ക്കാനും ഇവ നല്ലതാണ്. യുവത്വം നിലനിർത്താനും ഒരു പരിധി വരെ വാർദ്ധക്യം മൂലമുണ്ടാകുന്ന വരകളും ചുളിവുകളും തടയാനും റോസ് വാട്ടർ സഹായിക്കുന്നു. റോസ് വാട്ടർ എങ്ങനെയെല്ലാം ഉപയോഗിക്കാമെന്ന് നോക്കാം:

ALSO READ: വേനൽക്കാലത്ത് ആരോഗ്യവും തിളക്കവും വേണോ?; ഈ ഗ്ലോ ടോണിക്ക് ശീലമാക്കൂ

  • ടോണർ: ചർമ്മത്തിലെ സുഷിരങ്ങളെ കാലക്രമേണ ഇല്ലാതാക്കാൻ ഈ പ്രകൃതിദത്ത ടോണർ സഹായിക്കും. അതിനായി മുഖം വൃത്തിയായി കഴുകിയ ശേഷം ടോണർ പാഡ് ഉപയോഗിച്ച് റോസ് വാട്ടർ പുരട്ടി കൊടുക്കുക.
  • സെറ്റിങ് സ്പ്രേ: മേക്കപ്പ് സെറ്റിങ് സ്പ്രേയായും റോസ് വാട്ടർ ഉപയോഗിക്കാവുന്നതാണ്. മേക്കപ്പിന് ശേഷം റോസ് വാട്ടർ സ്പ്രേ ചെയ്ത് കൊടുക്കുന്നത് ചർമ്മത്തിന് സ്വാഭാവിക തിളക്കം ലഭിക്കാൻ സഹായിക്കും.
  • സൺ ടാൻ അകറ്റാൻ: ചർമ്മത്തിൽ റോസ് വാട്ടർ പുരട്ടുന്നത് സൺ ടാൻ അകറ്റാനും നല്ലതാണ്.
  • മുഖക്കുരു മാറാൻ: റോസ് വാട്ടറിൽ ഒരു തുള്ളി നാരങ്ങാ നീര് ചേർത്ത് മുഖക്കുരുവുള്ള ഭാഗങ്ങളിൽ പുരട്ടുന്നത് വളരെ നല്ലതാണ്.
  • ഡാർക്ക് സർക്കിൾസ് കുറയ്ക്കാൻ: കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം മാറാൻ തണുത്ത റോസ് വാട്ടർ കോട്ടൺ പാഡിൽ മുക്കി കണ്ണിന് മുകളിൽ വെച്ചുകൊടുക്കുന്നത് ഗുണം ചെയ്യും.