AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Gut Health: വേനലിൽ നിങ്ങളുടെ കുടലിൻ്റെ ആരോഗ്യം വീണ്ടെടുക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

Gut Health ​In Summer Season: കുടൽ ആരോഗ്യകരമായി നിലനിർത്തേണ്ടത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് കുടൽ പ്രശ്നങ്ങളും അസ്വസ്ഥതകളും ഇല്ലാതാക്കാൻ കഴിയും. അവ എന്തെല്ലാമെന്ന് നോക്കാം.

Gut Health: വേനലിൽ നിങ്ങളുടെ കുടലിൻ്റെ ആരോഗ്യം വീണ്ടെടുക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
പ്രതീകാത്മക ചിത്രംImage Credit source: Freepik
neethu-vijayan
Neethu Vijayan | Published: 16 Apr 2025 16:42 PM

വേനൽക്കാലം ആരോ​ഗ്യകാര്യത്തിൽ നിരവധി വെല്ലുവിളികൾ നിറഞ്ഞതാണ്. കാരണം അമിതമായ ചൂട്, ഉഷ്ണതരംഗങ്ങൾ, നിർജ്ജലീകരണം, വയറു വീർക്കൽ, അസിഡിറ്റി, അണുബാധ തുടങ്ങിയ ദഹന പ്രശ്നങ്ങൾക്കുള്ള സാധ്യത കൂടുതലാണ്. കുടൽ ആരോഗ്യകരമായി നിലനിർത്തേണ്ടത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് കുടൽ പ്രശ്നങ്ങളും അസ്വസ്ഥതകളും ഇല്ലാതാക്കാൻ കഴിയും. അവ എന്തെല്ലാമെന്ന് നോക്കാം.

ജലാംശം നൽകുക: വേനൽക്കാലത്ത് വെള്ളം നമ്മുടെ കുടലിന് ആവശ്യമായ ഒന്നാണ്. എന്നാൽ വെറുതെ കുടിച്ചാൽ പോരാ, ആരോ​ഗ്യകരമായ രീതിയിൽ കുടിക്കണം. രാവിലെ ചെറുചൂടുള്ള വെള്ളം കുടിക്കുന്നത് ദഹനം വേ​ഗത്തിലാക്കും. അതേസമയം തേങ്ങാവെള്ളവും ഇൻഫ്യൂസ് ചെയ്ത ഡീറ്റോക്സ് പാനീയങ്ങളും ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്താൻ സഹായിക്കുന്നു. വളരെയധികം തണുത്ത പാനീയങ്ങൾ ഒഴിവാക്കുക. കാരണം അവ ദഹനത്തെ മന്ദഗതിയിലാക്കുകയും വയറു വീർക്കാൻ കാരണമാവുകയും ചെയ്യും. പുതിന, പെരുംജീരകം പോലുള്ള ഹെർബൽ ടീകൾ കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിനൊപ്പം ഉന്മേഷദായകവുമാണ്.

പഴങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കുക: വേനൽക്കാലത്ത് കുടലിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതും ജലാംശം നൽകുന്നതും നാരുകൾ അടങ്ങിയതുമായ ഭക്ഷണങ്ങൾ കഴിക്കുക. തണ്ണിമത്തൻ, വെള്ളരി, പപ്പായ, മാമ്പഴം എന്നിവ ദഹനത്തെ സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യുന്ന എൻസൈമുകളും നാരുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. വീട്ടിൽ ഉണ്ടാക്കുന്ന തൈര്, മോര് തുടങ്ങിയ പുളിപ്പിച്ച ഭക്ഷണങ്ങൾ ഗുണം ചെയ്യുന്ന പ്രോബയോട്ടിക്കുകൾ അടങ്ങിയവയാണ്. കൂടാതെ ഇവ കുടൽ ബാക്ടീരിയകളെ ശക്തിപ്പെടുത്തുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ: കൊഴുപ്പ് കൂടുതലുള്ളതും പൊരിച്ചതും അമിതമായി എരിവുള്ളതുമായ ഭക്ഷണങ്ങൾ കുടലിനെ അസ്വസ്ഥമാക്കുന്നു. പ്രത്യേകിച്ച് ചൂടുള്ള സമയത്ത്. പകരം, സലാഡുകൾ, തൈര് അടിസ്ഥാനമാക്കിയുള്ള വിഭവങ്ങൾ, ധാന്യങ്ങൾ പോലുള്ള ലഘുവും തണുത്തതുമായ ഭക്ഷണങ്ങൾ കഴിക്കുക. മുളപ്പിച്ചവ, പയർവർഗ്ഗങ്ങൾ, ചെറുതായി വേവിച്ച പച്ചക്കറികൾ എന്നിവ അവശ്യ പോഷകങ്ങൾ നൽകുന്നതിനോടൊപ്പം ദഹനം എളുപ്പമാക്കുന്നു.

പ്രകൃതിദത്ത പ്രീബയോട്ടിക്‌സും പ്രോബയോട്ടിക്‌സും: നിങ്ങളുടെ കുടലിൽ നല്ല ബാക്ടീരിയകളുടെ സന്തുലിതാവസ്ഥ വളരുന്നതിന് പ്രീബയോട്ടിക്‌സും പ്രോബയോട്ടിക്‌സും ഉൾപ്പെടുത്തുക. വെളുത്തുള്ളി, ഉള്ളി, വാഴപ്പഴം തുടങ്ങിയ പ്രീബയോട്ടിക് അടങ്ങിയ ഭക്ഷണങ്ങൾ കുടലിന് അനുകൂലമായ ബാക്ടീരിയകളെ പോഷിപ്പിക്കുന്നു, അതേസമയം വീട്ടിൽ തയ്യാറാക്കിയ തൈര്, പുളിപ്പിച്ച അച്ചാറുകൾ, ലസ്സി തുടങ്ങിയ പ്രോബയോട്ടിക് സ്രോതസ്സുകൾ ആരോഗ്യകരമായ സൂക്ഷ്മാണുക്കളെ വളർത്തുന്നു. ഇത് വയറു വീർക്കുന്നതും അസിഡിറ്റിയും ഇല്ലാതാക്കുന്നു.