Benefits of Capsicum: പ്രതിരോധശേഷി വർധിപ്പിക്കും, ഹൃദയത്തെ കാക്കും; കാപ്സിക്കം കഴിച്ചാൽ ഗുണങ്ങൾ ചെറുതൊന്നുമല്ല

ശരീരത്തിന് ആവശ്യമായ വിറ്റാമിൻ എ, സി, ബീറ്റാ കരോട്ടിൻ, നാരുകൾ, വിറ്റാമിൻ സി, എ, ഫോളേറ്റ്, തുടങ്ങി നിരവധി പോഷകങ്ങൾ കാപ്സിക്കത്തിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ കാപ്സിക്കം ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കൊണ്ടുള്ള ചില ആരോഗ്യ ഗുണങ്ങൾ നോക്കാം.

Benefits of Capsicum: പ്രതിരോധശേഷി വർധിപ്പിക്കും, ഹൃദയത്തെ കാക്കും; കാപ്സിക്കം കഴിച്ചാൽ ഗുണങ്ങൾ ചെറുതൊന്നുമല്ല

പ്രതീകാത്മക ചിത്രം

nandha-das
Published: 

21 Mar 2025 20:29 PM

ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ ഒരു പച്ചക്കറിയാണ് കാപ്സിക്കം. ചുവപ്പ് , പച്ച, മഞ്ഞ നിറങ്ങളിൽ കാണപ്പെടുന്ന ഇവ ബെൽപെപ്പെർ എന്നും അറിയപ്പെടുന്നു. ഇതിൽ ശരീരത്തിന് ആവശ്യമായ വിറ്റാമിൻ എ, സി, ബീറ്റാ കരോട്ടിൻ, നാരുകൾ, വിറ്റാമിൻ സി, എ, ഫോളേറ്റ്, തുടങ്ങി നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. അതിനാൽ കാപ്സിക്കം ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കൊണ്ടുള്ള ചില ആരോഗ്യ ഗുണങ്ങൾ നോക്കാം.

ശരീരഭാരം നിയന്ത്രിക്കുന്നു
ഫൈബർ ധാരാളം അടങ്ങിയതും കലോറി കുറഞ്ഞതുമായ കാപ്സിക്കം കഴിക്കുന്നത് അമിതമായ വിശപ്പ് ശമിപ്പിക്കാനും, ഭക്ഷണം ധാരാളം കഴിക്കുന്നത് ഒഴിവാക്കാനും സഹായിക്കുന്നു. അതുവഴി ശരീരഭാരം നിയന്ത്രിക്കാനും ഇത് ഗുണം ചെയ്യും.

പ്രമേഹം നിയന്ത്രിക്കുന്നു
വിറ്റാമിൻ ബി 6 ധാരാളം അടങ്ങിയ കാപ്സിക്കം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും. ഭക്ഷണം കഴിക്കുന്ന സമയത്ത് പഞ്ചസാരയുടെ ആസക്തി ഒഴിവാക്കാൻ രക്തത്തിലെ പഞ്ചസാരയുടെ കൃത്യമായി നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്.

എല്ലുകളുടെ ആരോഗ്യം
ധാതുക്കളും മംഗനീസും അടങ്ങിയ കാപ്സിക്കം എല്ലുകളെ ശക്തിപ്പെടുത്തുന്നതും ഓസ്റ്റിയോപൊറോസിസ് തടയാനും സഹായിക്കുന്നു. കൂടാതെ ഇവയുടെ ആൻറി-ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ ശരീരത്തിലെ വീക്കം ഒഴിവാക്കാൻ എളുപ്പത്തിൽ സഹായിക്കുമെന്ന് വിദഗ്ദർ പറയുന്നു.

ശ്വാസകോശ രോഗങ്ങൾ തടയുന്നു
ജലദോഷം, ചുമ, ആസ്ത്മ തുടങ്ങിയ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെ തടയാനും കാപ്സിക്കം ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യും.

ALSO READ: നിറം വെക്കാനും മുഖം തുടുക്കാനും…; തയ്യാറാക്കാം വൈറൽ നെല്ലിക്ക ബീറ്റ്റൂട്ട് ജ്യൂസ്

രോഗപ്രതിരോധശേഷി
വിറ്റാമിൻ സി, ബയോ ആക്റ്റീവ് ഫൈറ്റോകെമിക്കൽ എന്നിവയുടെ ഉറവിടമായ കാപ്സിക്കം രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു.

നേത്രാരോഗ്യം
കാപ്‌സിക്കത്തിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ എയും മറ്റ് കരോട്ടിനോയിഡുകളും കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. അതുപോലെ തന്നെ പ്രായവുമായി ബന്ധപ്പെട്ട മാക്യുലാർ ഡീജനറേഷൻ സാധ്യത കുറയ്ക്കാനും ഇവ സഹായിക്കും.

വിളർച്ച തടയുന്നു
വിറ്റാമിൻ സി, അയൺ എന്നിവയാൽ സമ്പുഷ്ടമായ കാപ്സിക്കം വിളർച്ച അനുഭവപ്പെടുന്നത് തടയാൻ സഹായിക്കും.

ഉത്കണ്ഠ കുറയ്ക്കും
കാപ്‌സിക്കത്തിൽ ഉള്ള മഗ്നീഷ്യം, വിറ്റാമിൻ ബി6 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഉത്കണ്ഠ കുറയ്ക്കാനും സഹായിക്കും.

മാമ്പഴത്തില്‍ പുഴു വരാതിരിക്കാന്‍ ഉപ്പ് മതി
മുടി കൊഴിച്ചിൽ മാറി തഴച്ചുവളരാൻ കഞ്ഞിവെള്ളം
'വിറ്റാമിന്‍ സി' തരും ഈ ഭക്ഷണങ്ങള്‍
മുഖക്കുരു ഉള്ളവർ ഇവ ഒഴിവാക്കണം