5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Avocado Benefits: ദഹനത്തിനും കണ്ണുകളുടെ ആരോഗ്യത്തിനും മികച്ചത്; അവക്കാഡോ കഴിക്കൂ, ഗുണങ്ങളേറെ

Health Benefits of Avocado: അവോക്കാഡോ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു. അത്തരത്തിൽ പതിവായി അവോക്കാഡോ കഴിക്കുന്നതിന്റെ ഗുണങ്ങൾ നോക്കാം.

Avocado Benefits: ദഹനത്തിനും കണ്ണുകളുടെ ആരോഗ്യത്തിനും മികച്ചത്; അവക്കാഡോ കഴിക്കൂ, ഗുണങ്ങളേറെ
അവോക്കാഡോ Image Credit source: Freepik
nandha-das
Nandha Das | Updated On: 04 Apr 2025 19:08 PM

പോഷകങ്ങളാൽ സമ്പുഷ്ടമായ ഒരു പഴമാണ് അവക്കാഡോ അഥവാ വെണ്ണപ്പഴം. വിറ്റാമിനുകൾ, ആന്റി-ഓക്‌സിഡന്റുകൾ, ഫൈബര്‍, ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിന്‍ ബി, ഇ തുടങ്ങിയവ ഇതിൽ അടങ്ങിയിട്ടുണ്ട്. അവോക്കാഡോ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു. അത്തരത്തിൽ പതിവായി അവോക്കാഡോ കഴിക്കുന്നതിന്റെ ഗുണങ്ങൾ നോക്കാം.

1. രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു

വിറ്റാമിൻ സി, ഇ, കെ, ബി, പൊട്ടാസ്യം, മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പ് എന്നിവയടങ്ങിയ അവക്കാഡോ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ മികച്ചതാണ്. കൂടാതെ പോഷക സമ്പുഷ്ടമായ ഇവ കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിനും ഏറെ നല്ലതാണ്.

2. ഹൃദയാരോഗ്യം

ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളുടെ മികച്ച ഉറവിടമാണ് അവോക്കാഡോ. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും നല്ല കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കാനും സഹായിക്കുന്നു. അതുവഴി ഹൃദ്രോഗ സാധ്യതയും കുറയ്ക്കുന്നു.

3. ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു

കലോറി അടങ്ങിയ പഴമാണെങ്കിലും അവോക്കാഡോ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. ഉയർന്ന അളവിൽ നാരുകൾ അടങ്ങിയ അവോക്കാഡോ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വിശപ്പും ആസക്തിയും കുറയ്ക്കുകയും, അതുവഴി ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

4. ദഹനം മെച്ചപ്പെടുത്തുന്നു

നാരുകളുടെ മികച്ച ഉറവിടമായ അവോക്കാഡോ ദഹനം മെച്ചപ്പെടുത്തുന്നു. ലയിക്കുന്ന നാരുകൾ അടങ്ങിയ ഇവ മലബന്ധം പോലുള്ള ദഹന പ്രശ്നങ്ങളെ അകറ്റുന്നു.

5. കാഴ്ചശക്തി

ആന്റിഓക്‌സിഡന്റുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ അടങ്ങിയ അവോക്കാഡോ മാക്കുലാർ ഡീജനറേഷൻ, തിമിരം തുടങ്ങിയവയിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കുന്നു. ഇവ പതിവായി കഴിക്കുന്നത് കാഴ്ചശക്തി നിലനിർത്താനും സഹായിക്കും.

ALSO READ: നെയ്യ് മുഖത്ത് പുരട്ടി ഉറങ്ങിനോക്കൂ; കാണാം അത്ഭുത മാറ്റങ്ങൾ

6. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു

അവോക്കാഡോയിലുള്ള മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും ലയിക്കുന്ന നാരുകളും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

8. ചർമ്മത്തിന്റെ ആരോഗ്യം

അവോക്കാഡോയിലെ വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമ്മം ലഭിക്കാൻ സഹായിക്കും. അവോക്കാഡോയിൽ അടങ്ങിയിട്ടുള്ള മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ ചർമ്മത്തെ ജലാംശം നിലനിർത്തുകയും ചെയ്യുന്നു.

9. തലച്ചോറിന്റെ ആരോഗ്യം

അവോക്കാഡോയിലെ ആരോഗ്യകരമായ കൊഴുപ്പ്, ഒമേഗ-3 ഫാറ്റി ആസിഡ് എന്നിവ തലച്ചോറിന്റെ ആരോഗ്യത്തിന് മികച്ചതാണ്. അവോക്കാഡോ പതിവായി കഴിക്കുന്നത് ഓർമ്മശക്തി, ഏകാഗ്രത, മൊത്തത്തിലുള്ള തലച്ചോറിന്റെ ആരോഗ്യം എന്നിവയ്ക്ക് ഗുണം ചെയ്യും.