Rice Water Benefits: കഞ്ഞിവെള്ളം വെറുതെ കളയല്ലേ; ഗുണങ്ങൾ ചെറുതൊന്നുമല്ല

Benefits of Drinking Rice Water: ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ ഒന്നാണ് കഞ്ഞിവെള്ളം. മുടിക്കും, ചർമ്മത്തിനും, ദഹനത്തിനുമെല്ലാം കഞ്ഞിവെള്ളം മികച്ചതാണ്. ഇവയുടെ പ്രധാന ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

Rice Water Benefits: കഞ്ഞിവെള്ളം വെറുതെ കളയല്ലേ; ഗുണങ്ങൾ ചെറുതൊന്നുമല്ല

Representational Image

nandha-das
Updated On: 

02 Feb 2025 20:33 PM

ഇന്നത്തെ കാലത്ത് മിക്കവരും ആരോഗ്യകാര്യങ്ങളിൽ ഏറെ ശ്രദ്ധ ചെലുത്തുന്നവരാണ്. ഇതിനായി, ആരോഗ്യകരമായ ജീവിതശൈലികൾ പിന്തുടരാനും, ഭക്ഷണ രീതിയിൽ മാറ്റം കൊണ്ടുവരാനുമെല്ലാം ശ്രമിക്കുന്നു. ആരോഗ്യ കാര്യങ്ങൾക്കായി ധാരാളം പണം ചിലവാക്കുന്നവരും നമുക്കിടയിൽ ഉണ്ട്. എന്നാൽ വീട്ടിൽ തന്നെ ലഭ്യമായ പല പോഷക ഗുണങ്ങളുള്ള ഭക്ഷണങ്ങളുടെയും കാര്യം പലരും മറന്ന് പോകുന്നു. അതിൽ പ്രധാനിയാണ് കഞ്ഞിവെള്ളം. വീട്ടിൽ എല്ലാ ദിവസവും ഉണ്ടാകുന്ന കഞ്ഞിവെള്ളം പലരും വേണ്ടവിധത്തിൽ ഉപയോഗിക്കാറില്ല എന്ന് മാത്രമല്ല അത് ഒഴിച്ച് കളയുന്നവരും ഉണ്ട്. എന്നാൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ ഒന്നാണ് കഞ്ഞിവെള്ളം. മുടിക്കും, ചർമ്മത്തിനും, ദഹനത്തിനുമെല്ലാം കഞ്ഞിവെള്ളം മികച്ചതാണ്. ഇവയുടെ പ്രധാന ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

1. ഊർജ്ജം നൽകുന്നു

കണിവെള്ളം ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകുന്നു. വെറും വയറ്റിൽ പതിവായി കഞ്ഞിവെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇവ വേനൽക്കാലത്തെ നിർജ്ജലീകരണം തടയാനും മികച്ചതാണ്.

2. ദഹനം മെച്ചപ്പെടുത്തുന്നു

കഞ്ഞിവെള്ളം വെറും വയറ്റിൽ കുടിക്കുന്നത് ഗ്യാസ്, വയറിളക്കം, മലബന്ധം പോലുള്ള ദഹന പ്രശ്നങ്ങൾ അകറ്റാൻ മികച്ചതാണ്. കഞ്ഞിവെള്ളത്തിൽ അടങ്ങിയിട്ടില്ല അന്നജം ആണ് ഇതിന് സഹായിക്കുന്നത്.

ALSO READ: ചർമ്മം വെട്ടിത്തിളങ്ങാൻ തേനും വെളുത്തുള്ളിയും: ഉറങ്ങുന്നതിന് മുമ്പ് പരീക്ഷിച്ച് നോക്കൂ

3. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു

കഞ്ഞിവെള്ളത്തിൽ ശരീരത്തിന് ആവശ്യമായ സോഡിയം അടങ്ങിയിട്ടുണ്ട്. അതിനാൽ ഇത് കുടിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

4. രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നു

പതിവായി കഞ്ഞിവെള്ളം കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും മികച്ചതാണ്. ഇതിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ബി, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ ധാതുക്കൾ അണുബാധകളെ ചെറുക്കാൻ ശരീരത്തെ സഹായിക്കും.

5. ചർമ്മത്തിന്റെ ആരോഗ്യം

വിറ്റാമിനുകൾ ആന്റി-ഓക്‌സിഡന്റുകൾ എന്നിവയുടെ ഉറവിടമായ കഞ്ഞി വെള്ളം കുടിക്കുന്നത് ചർമ്മത്തിന് തിളക്കവും, നിറവും വർധിപ്പിക്കാൻ നല്ലതാണ്. കഴ്ഞ്ഞിവെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നതും ചർമ്മത്തിന്റെ ആരോഗ്യത്തിന് മികച്ചതാണ്.

6. മുടിയുടെ ആരോഗ്യം

വിറ്റാമിൻ എ, സി, ഡി, ഇ എന്നിവ കൊണ്ട് സമ്പുഷ്ടമായ കഞ്ഞി വെള്ളം കുടിക്കുന്നത് മുടിക്ക് തിളക്കം ലഭിക്കാനും, വളർച്ച വീണ്ടെടുക്കാനും നല്ലതാണ്. കൂടാതെ, മുടി കഞ്ഞിവെള്ളം ഉപയോഗിച്ച് കഴുകുന്നതും വളരെ നല്ലതാണ്.

7. ആർത്തവ വേദനയ്ക്ക് പരിഹാരം

മഗ്നീഷ്യത്തിന്റെ മികച്ച ഉറവിടമാണ് കഞ്ഞി വെള്ളം. ഇത് പതിവായി കുടിക്കുന്നത് ആർത്തവ വേദന ശമിപ്പിക്കാൻ മികച്ചതാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

8. പേശികളുടെ ആരോഗ്യം

പേശികളുടെ ആരോഗ്യത്തിന് ഉപ്പിട്ട കഞ്ഞിവെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. അമിനോ ആസിഡുകളാൽ സമ്പന്നമായ ഇത് പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

ഡ്രാഗണ്‍ ഫ്രൂട്ട് പ്രമേഹരോഗികള്‍ കഴിക്കുന്നത് നല്ലതാണോ?
കൂൺ കഴിക്കുന്നവരാണോ നിങ്ങൾ?
അശ്വിന്‍ പറയുന്നു, 'ഈ ടീമാണ് നല്ലത്'
ഹോളി ആഘോഷിച്ചോളൂ! കണ്ണുകളുടെ ആരോ​ഗ്യം ശ്രദ്ധിക്കണേ