Pregnancy Health: ഗർഭകാലത്ത് എല്ലാ പഴങ്ങളും കഴിക്കാമോ? ഒഴിവാക്കേത് ഏതെല്ലാം, അറിഞ്ഞിരിക്കേണ്ടവ

Pregnancy Health Tips: ഗർഭകാലത്ത് ഭക്ഷണക്രമം വളരെ പ്രധാനമാണ്. ​ഗർഭിണികൾക്ക് എല്ലാ പഴങ്ങളും കഴിക്കാൻ സാധിക്കുമോ? ചിലത് ഒഴിവാക്കേണ്ടതുണ്ട്. കാരണം അവ ചിലപ്പോൾ നിങ്ങളുടെ ​ഗർഭധാരണത്തെ പ്രതികൂലമായി ബാധിച്ചേക്കാം. അത്തരത്തിൽ ഒഴിവാക്കേണ്ട പഴങ്ങളും കാരണങ്ങളും എന്തെല്ലാമെന്ന് നോക്കാം.

Pregnancy Health: ഗർഭകാലത്ത് എല്ലാ പഴങ്ങളും കഴിക്കാമോ? ഒഴിവാക്കേത് ഏതെല്ലാം, അറിഞ്ഞിരിക്കേണ്ടവ

Represental Image (Credits: Freepik)

Published: 

09 Dec 2024 17:09 PM

ഗർഭകാലം എന്നത് സ്ത്രീകളെ സംബന്ധിച്ച് വളരെയേറെ വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടമാണ്. വൈകാരികവും ശാരീരികവുമായ പല മാറ്റങ്ങളും ഈ സമയത്ത് നിങ്ങളെ അസ്വസ്ഥരാക്കിയേക്കാം. അതുപോലെ തന്നെ സ്ത്രീകളെ സംബന്ധിച്ച് ഏറ്റവും മനോഹരമായ ദിവസങ്ങളുമാണ് ​ഗർഭകാലഘട്ടം. ചിലർക്ക് ആഹാരത്തോട് വളരെയേറെ ഇഷ്ട്ടവും മറ്റ് ചിലർക്ക് അതിലേറെ അതൃപ്തിയും ഈ സമയത്ത് പതിവാണ്. ആഹാരങ്ങൾ കാണുമ്പോഴും അവയുടെ മണമടിക്കുമ്പോഴും വഴിമാറിപോകേണ്ട അവസ്ഥപോലും ഉണ്ടായേക്കാം. ഈ സമയത്ത് കഴിക്കേണ്ടതും കഴിക്കേണ്ടാത്തവയും ഉണ്ട്.

ആരോ​ഗ്യമുള്ള ഒരു കുഞ്ഞിന് ജന്മം നൽകണമെങ്കിൽ ഈ കടമ്പകൾ എല്ലാം തരണം ചെയ്തേ മതിയാകൂ. അതിനാൽ തന്നെ ഗർഭകാലത്ത് ഭക്ഷണക്രമം വളരെ പ്രധാനമാണ്. ധാരാളം പഴ വർ​ഗങ്ങൾ കഴിക്കുന്നത് പോഷകം നൽകുകയും അനാവശ്യമായി ആഹാരം കഴിക്കുന്ന പ്രവണതയെ തടയുകയും ചെയ്യുന്നു. എന്നാൽ എല്ലാ പഴങ്ങളും ​ഗർഭിണികൾക്ക് കഴിക്കാൻ സാധിക്കുമോ? ചിലത് ഒഴിവാക്കേണ്ടതുണ്ട്. കാരണം അവ ചിലപ്പോൾ നിങ്ങളുടെ ​ഗർഭധാരണത്തെ പ്രതികൂലമായി ബാധിച്ചേക്കാം. അത്തരത്തിൽ ഒഴിവാക്കേണ്ട പഴങ്ങളും കാരണങ്ങളും എന്തെല്ലാമെന്ന് നോക്കാം.

പൈനാപ്പിൾ

പൈനാപ്പിൾ ഒരു ആരോ​ഗ്യപരമായ ഫലമാണ്. എന്നാൽ ​ഗർഭിണികൾക്ക് ഇത് അത്ര നല്ലതല്ല. പൈനാപ്പിളിൽ ധാരാളം ബ്രോമെലിൻ അടങ്ങിയിട്ടുണ്ട്. ഇത് ​ഗർഭാശയ പ്രതലത്തെ മൃദുവാക്കാൻ കാരണമാകുന്നു. ഇതിലൂടെ ​ഗർഭച്ഛിദ്രം വരെ സംഭവിക്കാൻ സാധ്യതയുണ്ട്. കൂടാതെ ഈ സമയത്ത് ധാരാളം പൈനാപ്പിൾ കഴിക്കുന്നത് വയറിളക്കം പോലുള്ള ചില പ്രശ്നങ്ങൾക്ക് കാരണമാകും.

മുന്തിരി

ശരീരത്തിലെ ചൂട് വർദ്ധിപ്പിക്കാൻ കഴിവുള്ള ഒന്നാണ് മുന്തിരി. ​ഗർഭകാലത്ത് ഇത് കഴിക്കുന്നതിലൂടെ അമ്മയെയും കുഞ്ഞിനെയും ഒരുപോലെ ബാധിക്കുന്നു. ഇവയിൽ റെസ്‌വെറാട്രോൾ എന്നൊരു സംയുക്തം അടങ്ങിയിട്ടുണ്ട്. ഇവ ഹോർമോൺ വ്യതിയാനത്തിന് കാരണമായേക്കാം.

പപ്പായ

​ഗർഭിണികൾ കഴിക്കാൻ പാടില്ലാത്ത മറ്റൊരു ഫലവർ​ഗമാണ് പപ്പായ. ​ഇവ കഴിക്കുന്ന ഗർഭച്ഛിദ്ര സാധ്യത വർദ്ധിപ്പിക്കുന്നു. കാരണം, പച്ച പപ്പായയിലും പാതി പഴുത്തവയിലും ഗർഭാശയ സങ്കോചത്തിന് കാരണമാകുന്ന ലാറ്റക്സ് ധാരാളമായി അടങ്ങിയിട്ടുണ്ട്.

​ഗർഭിണികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ശരിയായി രീതിയിൽ കഴുകി വൃത്തിയാക്കാത്ത പഴങ്ങൾ ഒരിക്കലും ​ഗർഭകാലത്ത് കഴിക്കരുത്. കീടനാശിനികളോ മറ്റോ ഉപയോ​ഗിച്ച പഴങ്ങൾ കഴിക്കുന്നത് അമ്മയെയും കുഞ്ഞിനേയും ഒരുപോലെ ബാധിക്കുന്നു. ചില സാഹചര്യങ്ങളിൽ അമിബാധ വരെ ഉണ്ടായേക്കാം.

മുറിഞ്ഞതോ കേടായതോ ആയ പഴവർ​ഗങ്ങൾ ഒഴിവാക്കണം, കാരണം ഈ പാടുകളിൽ ബാക്ടീരിയകൾ വളരാനുള്ള സാധ്യയുണ്ട്. ഇത് അമ്മയ്ക്കും കുഞ്ഞിനും പലവിധ അണുബാധയ്ക്ക് കാരണമാകുന്നു.

പഴങ്ങൾ വൃത്തിയാക്കാൻ ഒരിക്കലും ഡിറ്റർജൻ്റുകളോ ബ്ലീച്ച് ലായനികളോ ഒരു കാരണവശാലും ഉപയോ​ഗിക്കരുത്.

ഗർഭകാലത്ത് നിങ്ങൾ കഴിക്കേണ്ട പഴങ്ങൾ

  • സ്ട്രോബെറി
  • പേരക്ക
  • ചെറി
  • പിയർ
  • കിവി
  • മാമ്പഴം
  • തണ്ണിമത്തൻ
  • ഓറഞ്ച്
  • ആപ്പിൾ
  • അവോക്കാഡോ
Related Stories
Toddy Shop Fish Curry: നാവില്‍ കൊതിയൂറും ഷാപ്പിലെ മുളകിട്ട മത്തിക്കറി വീട്ടിൽ ട്രൈ ചെയ്താലോ? ഉഗ്രൻ റെസിപ്പി ഇതാ..
Weight Loss Tips: ശരീരഭാരം കുറയ്ക്കാൻ മഞ്ഞളിനൊപ്പം തേൻ ചേർത്ത് കഴിക്കൂ
Eye Fatigue: കണ്ണുകൾക്ക് ഉണർവ് നൽകാൻ ദിവസവും ഇക്കാര്യങ്ങൾ ശീലമാക്കൂ
Health Tips: വാരിവലിച്ചു തിന്നൻ വരട്ടെ, ആയുസ്സ് കുറയും! ഈ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കൂ
World Travel And Tourism Festival 2025 : ലോക ട്രാവൽ, ടൂറിസം ഫെസ്റ്റിവൽ 2025: ഇന്ത്യൻ സഞ്ചാരികൾ ആഗോള ടൂറിസത്തിന് പുതിയ മാനം നൽകുന്നു
World Travel & Tourism Festival 2025: ടിവി 9 നെറ്റ്‌വർക്കും റെഡ് ഹാറ്റ് കമ്മ്യൂണിക്കേഷൻസും ചേർന്ന് ഒരുക്കുന്നു; വേൾഡ് ട്രാവൽ ആൻഡ് ടൂറിസം ഫെസ്റ്റിവൽ ഫെബ്രുവരിയിൽ ആരംഭിക്കും
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ