Pregnancy Health: ഗർഭകാലത്ത് എല്ലാ പഴങ്ങളും കഴിക്കാമോ? ഒഴിവാക്കേത് ഏതെല്ലാം, അറിഞ്ഞിരിക്കേണ്ടവ
Pregnancy Health Tips: ഗർഭകാലത്ത് ഭക്ഷണക്രമം വളരെ പ്രധാനമാണ്. ഗർഭിണികൾക്ക് എല്ലാ പഴങ്ങളും കഴിക്കാൻ സാധിക്കുമോ? ചിലത് ഒഴിവാക്കേണ്ടതുണ്ട്. കാരണം അവ ചിലപ്പോൾ നിങ്ങളുടെ ഗർഭധാരണത്തെ പ്രതികൂലമായി ബാധിച്ചേക്കാം. അത്തരത്തിൽ ഒഴിവാക്കേണ്ട പഴങ്ങളും കാരണങ്ങളും എന്തെല്ലാമെന്ന് നോക്കാം.
ഗർഭകാലം എന്നത് സ്ത്രീകളെ സംബന്ധിച്ച് വളരെയേറെ വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടമാണ്. വൈകാരികവും ശാരീരികവുമായ പല മാറ്റങ്ങളും ഈ സമയത്ത് നിങ്ങളെ അസ്വസ്ഥരാക്കിയേക്കാം. അതുപോലെ തന്നെ സ്ത്രീകളെ സംബന്ധിച്ച് ഏറ്റവും മനോഹരമായ ദിവസങ്ങളുമാണ് ഗർഭകാലഘട്ടം. ചിലർക്ക് ആഹാരത്തോട് വളരെയേറെ ഇഷ്ട്ടവും മറ്റ് ചിലർക്ക് അതിലേറെ അതൃപ്തിയും ഈ സമയത്ത് പതിവാണ്. ആഹാരങ്ങൾ കാണുമ്പോഴും അവയുടെ മണമടിക്കുമ്പോഴും വഴിമാറിപോകേണ്ട അവസ്ഥപോലും ഉണ്ടായേക്കാം. ഈ സമയത്ത് കഴിക്കേണ്ടതും കഴിക്കേണ്ടാത്തവയും ഉണ്ട്.
ആരോഗ്യമുള്ള ഒരു കുഞ്ഞിന് ജന്മം നൽകണമെങ്കിൽ ഈ കടമ്പകൾ എല്ലാം തരണം ചെയ്തേ മതിയാകൂ. അതിനാൽ തന്നെ ഗർഭകാലത്ത് ഭക്ഷണക്രമം വളരെ പ്രധാനമാണ്. ധാരാളം പഴ വർഗങ്ങൾ കഴിക്കുന്നത് പോഷകം നൽകുകയും അനാവശ്യമായി ആഹാരം കഴിക്കുന്ന പ്രവണതയെ തടയുകയും ചെയ്യുന്നു. എന്നാൽ എല്ലാ പഴങ്ങളും ഗർഭിണികൾക്ക് കഴിക്കാൻ സാധിക്കുമോ? ചിലത് ഒഴിവാക്കേണ്ടതുണ്ട്. കാരണം അവ ചിലപ്പോൾ നിങ്ങളുടെ ഗർഭധാരണത്തെ പ്രതികൂലമായി ബാധിച്ചേക്കാം. അത്തരത്തിൽ ഒഴിവാക്കേണ്ട പഴങ്ങളും കാരണങ്ങളും എന്തെല്ലാമെന്ന് നോക്കാം.
പൈനാപ്പിൾ
പൈനാപ്പിൾ ഒരു ആരോഗ്യപരമായ ഫലമാണ്. എന്നാൽ ഗർഭിണികൾക്ക് ഇത് അത്ര നല്ലതല്ല. പൈനാപ്പിളിൽ ധാരാളം ബ്രോമെലിൻ അടങ്ങിയിട്ടുണ്ട്. ഇത് ഗർഭാശയ പ്രതലത്തെ മൃദുവാക്കാൻ കാരണമാകുന്നു. ഇതിലൂടെ ഗർഭച്ഛിദ്രം വരെ സംഭവിക്കാൻ സാധ്യതയുണ്ട്. കൂടാതെ ഈ സമയത്ത് ധാരാളം പൈനാപ്പിൾ കഴിക്കുന്നത് വയറിളക്കം പോലുള്ള ചില പ്രശ്നങ്ങൾക്ക് കാരണമാകും.
മുന്തിരി
ശരീരത്തിലെ ചൂട് വർദ്ധിപ്പിക്കാൻ കഴിവുള്ള ഒന്നാണ് മുന്തിരി. ഗർഭകാലത്ത് ഇത് കഴിക്കുന്നതിലൂടെ അമ്മയെയും കുഞ്ഞിനെയും ഒരുപോലെ ബാധിക്കുന്നു. ഇവയിൽ റെസ്‌വെറാട്രോൾ എന്നൊരു സംയുക്തം അടങ്ങിയിട്ടുണ്ട്. ഇവ ഹോർമോൺ വ്യതിയാനത്തിന് കാരണമായേക്കാം.
പപ്പായ
ഗർഭിണികൾ കഴിക്കാൻ പാടില്ലാത്ത മറ്റൊരു ഫലവർഗമാണ് പപ്പായ. ഇവ കഴിക്കുന്ന ഗർഭച്ഛിദ്ര സാധ്യത വർദ്ധിപ്പിക്കുന്നു. കാരണം, പച്ച പപ്പായയിലും പാതി പഴുത്തവയിലും ഗർഭാശയ സങ്കോചത്തിന് കാരണമാകുന്ന ലാറ്റക്സ് ധാരാളമായി അടങ്ങിയിട്ടുണ്ട്.
ഗർഭിണികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
ശരിയായി രീതിയിൽ കഴുകി വൃത്തിയാക്കാത്ത പഴങ്ങൾ ഒരിക്കലും ഗർഭകാലത്ത് കഴിക്കരുത്. കീടനാശിനികളോ മറ്റോ ഉപയോഗിച്ച പഴങ്ങൾ കഴിക്കുന്നത് അമ്മയെയും കുഞ്ഞിനേയും ഒരുപോലെ ബാധിക്കുന്നു. ചില സാഹചര്യങ്ങളിൽ അമിബാധ വരെ ഉണ്ടായേക്കാം.
മുറിഞ്ഞതോ കേടായതോ ആയ പഴവർഗങ്ങൾ ഒഴിവാക്കണം, കാരണം ഈ പാടുകളിൽ ബാക്ടീരിയകൾ വളരാനുള്ള സാധ്യയുണ്ട്. ഇത് അമ്മയ്ക്കും കുഞ്ഞിനും പലവിധ അണുബാധയ്ക്ക് കാരണമാകുന്നു.
പഴങ്ങൾ വൃത്തിയാക്കാൻ ഒരിക്കലും ഡിറ്റർജൻ്റുകളോ ബ്ലീച്ച് ലായനികളോ ഒരു കാരണവശാലും ഉപയോഗിക്കരുത്.
ഗർഭകാലത്ത് നിങ്ങൾ കഴിക്കേണ്ട പഴങ്ങൾ
- സ്ട്രോബെറി
- പേരക്ക
- ചെറി
- പിയർ
- കിവി
- മാമ്പഴം
- തണ്ണിമത്തൻ
- ഓറഞ്ച്
- ആപ്പിൾ
- അവോക്കാഡോ