Mobile Phone : മൊബൈൽ ഫോൺ ഉപയോഗം ബ്രെയിൻ ക്യാൻസറിന് കാരണമാകുമോ? ലോകാരോഗ്യസംഘടനയുടെ പുതിയ പഠനം ഇങ്ങനെ
Mobile Phone Brain Cancer WHO : മൊബൈൽ ഫോൺ ഉപയോഗം ക്യാൻസറുണ്ടാക്കുമെന്ന പൊതുവായൊരു ധാരണയുണ്ട്. മൊബൈൽ ഫോണിൽ നിന്നുള്ള റേഡിയേഷൻ ക്യാൻസറിന് കാരണമാകുമെന്നാണ് വാദം. ഈ വാദത്തിൽ ഇപ്പോൾ ലോകാരോഗ്യ സംഘടന ഒരു പഠനം നടത്തിയിരിക്കുകയാണ്.
എന്തിനെയും ഏതിനെയും ക്യാൻസറുമായി ബന്ധിപ്പിക്കുന്നത് നമ്മുടെ പതിവാണ്. ഇതുപോലെ ഒന്നാണ് മൊബൈൽ ഫോൺ ഉപയോഗിച്ചാൽ ക്യാൻസറുണ്ടാവുമെന്ന വാദം. മൊബൈൽ ഫോൺ പോലെ വയർലസ് ആയ ഇലക്ട്രോണിക്സ് ഉപകരണങ്ങളിൽ നിന്നുള്ള റേഡിയേഷൻ ക്യാൻസറിന് കാരണമാവുമെന്നാണ് പൊതുവെയുള്ള ധാരണ. ഈ വിഷയത്തിൽ ലോകാരോഗ്യസംഘടന നടത്തിയ പുതിയ പഠനത്തിൽ ശ്രദ്ധേയമായ ചില ഫലങ്ങളാണ് പുറത്തുവരുന്നത്.
ലോകാരോഗ്യ സംഘടനയുടെ പഠനമനുസരിച്ച് ഇത്തരം ഉപകരണങ്ങളിൽ നിന്നുള്ള റേഡിയേഷനുകൾക്ക് ക്യാൻസർ ഉണ്ടാക്കാനാവില്ല. ഇവയിൽ നിന്നുള്ള റേഡിയോ സിഗ്നലുകൾ വളരെ ദുർബലമാണ്. ഇവയ്ക്ക് ഡിഎൻഎയിൽ തകരാറുണ്ടാക്കി ക്യാൻസറുണ്ടാക്കാനാവില്ല. വിഷയത്തിൽ ഇതുവരെ നടത്തിയതിൽ വച്ച് ഏറ്റവും പഠനമാണ് ഇത്. എൻവയണ്മെൻ്റ് ഇൻ്റർനാഷണലിലാണ് ഈ പഠനം പബ്ലിഷ് ചെയ്തത്.
“ഇതിലെ പ്രധാന പ്രശ്നം, മൊബൈൽ ഫോൺ ബ്രെയിൻ ക്യാൻസർ ഉണ്ടാക്കുമെന്ന അവകാശവാദമായിരുന്നു. എന്നാൽ, 10 വർഷത്തിലധികം മൊബൈൽ ഉപയോഗിച്ചവരിൽ പോലും ഇങ്ങനെയൊരു അപകടസാധ്യത കണ്ടെത്താനായില്ല. കൂടുതൽ കോളുകൾ ചെയ്താലും ഇങ്ങനെയൊരു അപകടസാധ്യതയില്ല. മൊബൈൽ ഫോണും ബ്രെയിൻ ക്യാൻസറുമായി ഒരു ബന്ധവും കണ്ടെത്താൻ ഞങ്ങൾക്കായില്ല. മൊബൈൽ ഉപയോഗം ഏറെ വർധിച്ചപ്പോഴും ബ്രെയിൻ ക്യാൻസർ പിടിപെടുന്ന നില വർധിച്ചില്ല. “- പഠനം നടത്തിയ മാർക്ക് എൽവുഡും കെൻ കാരിപിഡീസും ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. 5000 പേരിലാണ് ഈ പഠനം നടത്തിയത്.
മൊബൈൽ ഫോണുകൾ പോലുള്ള വയർലസ് ഉപകരണങ്ങളിൽ നിന്ന് പുറപ്പെടുന്ന റേഡിയോ വികിരണങ്ങൾ ശരീരത്തെ നേരിട്ട് ബാധിക്കില്ല. അതുകൊണ്ട് തന്നെ മൊബൈൽ ഫോണുകൾ ക്യാൻസർ പടരാൻ കാരണമാവില്ലെന്ന് ഉറപ്പിക്കാമെന്നാണ് പഠനം പറയുന്നത്. റേഡിയോഫ്രീക്വൻസി കൊണ്ടാണ് മൊബൈൽ ഫോണുകൾ സിഗ്നലുകൾ കൈമാറുന്നത്. ഇത് റേഡിയേഷന് കാരണമാവുമെന്നതാണ് പൊതുവായ ധാരണ. ഇതാണ് ഇപ്പോൾ ലോകാരോഗ്യസംഘടനയുടെ പുതിയ പഠനത്തിലൂടെ പൊളിഞ്ഞത്.
ഐഫോണിൻ്റെ ഏറ്റവും പുതിയ മോഡലായ ഐഫോൺ 16 സീരീസ് ആപ്പിൾ അവതരിപ്പിച്ചിരുന്നു. മെച്ചപ്പെട്ട ക്യാമറയും എഐ ഫീച്ചറുകളുമാണ് 16 സീരീസിൻ്റെ പ്രത്യേകത. ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് എന്നിങ്ങനെ നാല് മോഡലുകളാണ് 16 സീരീസിൽ ഉള്ളത്. 80000 മുതൽ ഒന്നര ലക്ഷം രൂപയാണ് ഇവയ്ക്ക് ഇന്ത്യയിലെ വില.