5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

HMPV Covid Vaccine: എച്ച്എംപിവി രോഗബാധ; കൊവിഡ് വാക്സിൻ ബൂസ്റ്റർ എടുത്താൽ വൈറസ് തടയാനാവുമോ?

Can Covid Vaccine Booster Prevent HMPV?: കൊവിഡ് വാക്സിൻ ബൂസ്റ്ററിന് എച്ച്എംപിവി രോഗബാധ തടയാനാവുമോ എന്ന സംശയമുയരുന്നുണ്ട്. ഇക്കാര്യത്തിൽ വിദഗ്ധർ ചില അഭിപ്രായങ്ങൾ പറയുന്നുണ്ട്. ആ അഭിപ്രായങ്ങൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

HMPV Covid Vaccine: എച്ച്എംപിവി രോഗബാധ; കൊവിഡ് വാക്സിൻ ബൂസ്റ്റർ എടുത്താൽ വൈറസ് തടയാനാവുമോ?
പ്രതീകാത്മക ചിത്രംImage Credit source: Irina Belova/E+/Getty Images
abdul-basith
Abdul Basith | Published: 07 Jan 2025 21:39 PM

എച്ച്എംപിവി രോഗബാധ പടരുമ്പോൾ ഇതിനെ തടയാൻ എന്താണ് ചെയ്യേണ്ടത് എന്നാണ് പൊതുവായ സംശയം. കൊവിഡ് 19 പോലെ ചൈനയിൽ നിന്നാരംഭിച്ച് ലോകം മുഴുവൻ പകരുന്നു എന്നതിനാൽ എച്ച്എംപിവി രോഗബാധ കൊവിഡ് പോലെ ഒരു വൈറസ് ബാധയാണെന്നാണ് പലരുടെയും ധാരണ. എച്ച്എംപിവി തടയാൻ കൊവിഡ് ബാധ തടയാനുള്ള വാക്സിൻ ബൂസ്റ്ററിന് കഴിയുമോ എന്നത് പലരുടെയും ചോദ്യമാണ്.

ഈ ചോദ്യത്തിലുള്ള ലളിതമായ ഉത്തരം ഇല്ല എന്നാണ്. എച്ച്എംപിവി ഒരു പുതിയ വൈറസല്ല. ഇൻഫ്ലുവൻസ വൈറസിന് സമാനമായ ലക്ഷണങ്ങളാണ് എച്ച്എംപിവി വൈറസിനുമുള്ളത്. ഇതിന് കൊവിഡ് ബാധയുടെ ലക്ഷണങ്ങളുമായി ചില സമാനതകളുണ്ട്. മാത്രമല്ല, നിലവിൽ എച്ച്എഎംപിവിയ്ക്ക് പ്രത്യേക വാക്സിനോ ചികിത്സയോ ഇല്ല. മാത്രമല്ല, എച്ച്എംപിവി വൈറസിൽ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്ന് ലോകാരോ​ഗ്യസംഘടനയിലെ മുൻ ചീഫ് സയന്റിസ്റ്റായ ഡോ. സൗമ്യ സ്വാമിനാഥൻ പറയുകയും ചെയ്തു.

ജനുവരി ഏഴിലെ കണക്കനുസരിച്ച് രാജ്യത്താകെ ഏഴ് എച്ച്എംപിവി കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതെല്ലാം രണ്ട് മാസം മുതൽ 14 വർഷം വരെ പ്രായമുള്ള കുട്ടികളിലാണ്. ചൈനയിലെ ആശുപത്രികളിൽ എച്ച്എംപിവി രോഗബാധിതർ നിറഞ്ഞിരിക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ട്. ഇങ്ങനെ ഒരു അവസ്ഥ ഇന്ത്യയിൽ ഉണ്ടാവാതിരിക്കാൻ അധികൃതർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

Also Read : Alcohol Side Effects : അമിതമായ മദ്യപാനം ഹൃദയത്തെ എങ്ങനെ ബാധിക്കും? ഇക്കാര്യങ്ങൾ അറിയാമോ?

പലരും എച്ച്എംപിവിയെ കൊവിഡ് ബാധയായി തെറ്റിദ്ധരിക്കാറുണ്ടെന്ന് ന്യൂഡൽഹി ഡോ. അംബേദ്കർ സെൻ്റർ ഫോർ ബയോമെഡിക്കൽ റിസർച്ചിലെ സീനിയർ വൈറോളജിസ്റ്റ് ഡോ. സുനിത് കുമാർ പറഞ്ഞതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. ഭൂരിഭാഗം ശ്വാസകോശ പകർച്ചാവ്യാധികളിലും ശ്വസിക്കാനുള്ള ബുദ്ധിമുട്ടും നെഞ്ച് വേദനയും മൂക്കൊലിപ്പുമൊക്കെയാണ് സാധാരണ ലക്ഷണങ്ങൾ. ഇതിൽ പലതും കൊവിഡ് രോഗബാധയ്ക്കുമുണ്ട്. അതുകൊണ്ട് തന്നെ കൊവിഡും എച്ച്എംപിവിയും ഒന്നാണെന്ന് ചിലരെങ്കിലും കരുതുന്നുണ്ട്. എന്നാൽ, ഇത് രണ്ടും രണ്ട് തരം വൈറസുകളാണ്. കൊവിഡ് വൈറസ് എച്ച്എംപിവിയ്ക്ക് ഗുണം ചെയ്യില്ല എന്നും അദ്ദേഹം പറഞ്ഞു.

എച്ച്എംപിവി രോഗബാധയ്ക്ക് സാധാരണ ജലദോഷത്തിന് സ്വീകരിക്കാറുള്ള മുൻകരുതലുകൾ മാത്രം മതിയെന്നാണ് ഡോ. സൗമ്യ സ്വാമിനാഥൻ പറഞ്ഞത്. മാസ്ക് ധരിക്കുക, കൈകൾ കഴുകുക, ആൾക്കൂട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക എന്നിവയൊക്കെയാണ് എടുക്കേണ്ട മുൻകരുതലുകൾ. ലക്ഷണങ്ങൾ ​ഗുരുതരമായാൽ ചികിത്സ തേടണം. എച്ച്എംപിവി രോ​ഗം കുട്ടികൾ, മുതിർന്നവർ, പ്രതിരോധശേഷി കുറഞ്ഞവർ തുടങ്ങിയ ആളുകളിൽ വേഗം പകരാനിടയുണ്ട്. ഗുരുതരമായ രോഗങ്ങൾ ഉള്ളവരും ആതുര പരിചരണം സ്വീകരിക്കുന്നവരും കൂടുതൽ ജാഗ്രത പാലിക്കണം. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ മാസ്ക് ധരിക്കണം. ചില അവസരങ്ങളിൽ ഈ വൈറസ് ന്യുമോണിയയ്ക്ക് കാരണമായേക്കാം. മറ്റ് ചിലപ്പോൾ ഗുരുതരമായ ശ്വാസകോശ പ്രശ്നങ്ങളും ഈ വൈറസ് കൊണ്ട് ഉണ്ടായേക്കാം. മഞ്ഞുകാലങ്ങളിലും തണുപ്പ് കൂടിയ കാലാവസ്ഥയിലുമാണ് ഈ വൈറസ് വ്യാപകമായി കാണപ്പെടുന്നത്. എച്ച്എംപിവി ബാധയുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആരോ​ഗ്യമന്ത്രാലയം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും ഡോ. സൗമ്യ പറഞ്ഞു.