5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Beetroot For Diabetes: ബീറ്റ്റൂട്ടിന് പ്രമേഹത്തെ നിയന്ത്രിക്കാൻ കഴിയുമോ? എങ്ങനെ കഴിക്കാം

Can Beetroot Control Blood Sugar: വിറ്റാമിനുകൾ, ധാതുക്കൾ, ഇരുമ്പ്, ബയോ ആക്റ്റീവ് സംയുക്തങ്ങൾ എന്നിവയാൽ സമ്പന്നമാണ് ബീറ്റ്റൂട്ട്. രക്തത്തിലെ പഞ്ചസാരയും ഇൻസുലിൻ ഉൽപാദനവും നിയന്ത്രിക്കാൻ സഹായിക്കുന്ന ഫൈറ്റോകെമിക്കലുകൾ ഇതിൽ അടങ്ങിയിരിക്കുന്നു. 2016-ലെ ഒരു പഠനം അനുസരിച്ച്, ബീറ്റ്റൂട്ടിൽ ലഭിക്കുന്നത് പോലെയുള്ള ആൻ്റിഓക്‌സിഡൻ്റുകൾ ശരീരത്തിലെ ഓക്‌സിഡേറ്റീവ് സ്‌ട്രെസ്, ഫ്രീ റാഡിക്കലുകൾ എന്നിവയുടെ അളവ് കുറയ്ക്കുന്നു.

Beetroot For Diabetes: ബീറ്റ്റൂട്ടിന് പ്രമേഹത്തെ നിയന്ത്രിക്കാൻ കഴിയുമോ? എങ്ങനെ കഴിക്കാം
Represental Image (Credits: Freepik)
neethu-vijayan
Neethu Vijayan | Published: 23 Dec 2024 14:30 PM

നമ്മുടെ സമൂഹത്തിൽ പ്രമേഹ രോ​ഗികൾ ദിവസേന കുടി വരികയാണ്. ജീവിതശൈലി രോ​ഗങ്ങളുടെ ഭാ​ഗമായ പ്രമേ​ഹത്തെ തടയാൻ ഒരുപാട് മാർ​ഗങ്ങൾ നമ്മൾ ചെയ്യാറുണ്ട്. എന്നാൽ ബീറ്റ്റൂട്ടിന് പ്രമേഹത്തെ നിയന്ത്രിക്കാൻ കഴിയുമോ? ഇത് ഒരു റൂട്ട് വെജിറ്റബിൾ ആയതിനാൽ, അതിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്, അതിനെ അന്നജമായി കണക്കാക്കപ്പെടുന്നു. രക്തത്തിലെ പഞ്ചാസരയുടെ അളവ് കുറയ്ക്കാൻ മിതമായ അളവിൽ കഴിക്കാവുന്ന ഒരു അന്നജം ഉള്ള പച്ചക്കറിയാണിത്.

എന്തുകൊണ്ടാണ് അങ്ങനെ?

ബീറ്റ്‌റൂട്ടിൻ്റെ മീഡിയം ഗ്ലൈസെമിക് ഇൻഡക്‌സ് (ഭക്ഷണം കഴിച്ചതിനുശേഷം രക്തത്തിലെ പഞ്ചസാര എത്ര വേഗത്തിൽ രക്തപ്രവാഹത്തിലേക്ക് പുറപ്പെടുവിക്കുന്നു എന്നതിൻ്റെ അളവ്) 60 ആണ്. എന്നാൽ ബീറ്റ്‌റൂട്ടിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇവ വിശപ്പിനെ ശമിപ്പിക്കുന്നു. വിറ്റാമിനുകൾ, ധാതുക്കൾ, ഇരുമ്പ്, ബയോ ആക്റ്റീവ് സംയുക്തങ്ങൾ എന്നിവയാൽ സമ്പന്നമാണ് ബീറ്റ്റൂട്ട്. രക്തത്തിലെ പഞ്ചസാരയും ഇൻസുലിൻ ഉൽപാദനവും നിയന്ത്രിക്കാൻ സഹായിക്കുന്ന ഫൈറ്റോകെമിക്കലുകൾ ഇതിൽ അടങ്ങിയിരിക്കുന്നു.

കൂടാതെ ഇതിൽ കരോട്ടിനോയിഡുകൾ അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ വിറ്റാമിൻ എയുടെ ​ഗുണങ്ങൾ നൽകുന്നു. ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമായതിനാൽ, പ്രമേഹത്തിൻ്റെ സങ്കീർണതകളായ നാഡികൾക്കും കണ്ണിനുമുണ്ടാകുന്ന ക്ഷതം, വൃക്കരോഗങ്ങൾ, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ എന്നിവ പോലും കുറയ്ക്കാൻ ഇവയ്ക്ക് കഴിയും.

പഠനങ്ങൾ പറയുന്നത്

2016-ലെ ഒരു പഠനം അനുസരിച്ച്, ബീറ്റ്റൂട്ടിൽ ലഭിക്കുന്നത് പോലെയുള്ള ആൻ്റിഓക്‌സിഡൻ്റുകൾ ശരീരത്തിലെ ഓക്‌സിഡേറ്റീവ് സ്‌ട്രെസ്, ഫ്രീ റാഡിക്കലുകൾ എന്നിവയുടെ അളവ് കുറയ്ക്കുന്നു. ശരീരത്തിൽ ഫ്രീ റാഡിക്കലുകളുടെ കുറവ് പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കുന്നു. ബീറ്റ്റൂട്ടിലെ മെറ്റബോളിറ്റുകളിൽ ഒന്നിന് ഇൻസുലിൻ പ്രതിരോധം കുറയ്ക്കാൻ കഴിയുമെന്നതിന് ചില തെളിവുകളുണ്ട്.

2017-ൽ നടത്തിയ ഒരു ചെറിയ പഠനത്തിൽ, ബീറ്റ്റൂട്ട് ജ്യൂസും കാർബോഹൈഡ്രേറ്റും ചേർന്ന മിശ്രിതം കഴിച്ച അമിതവണ്ണമുള്ളവരിൽ, പൊണ്ണത്തടിയില്ലാത്തവരേക്കാൾ കുറഞ്ഞ ഇൻസുലിൻ പ്രതിരോധമാണ് കണ്ടെത്തിയത്. ‌ഭക്ഷണ സമയത്ത് ബീറ്റ്റൂട്ട് ജ്യൂസ് കഴിക്കുന്നവരിൽ ഭക്ഷണത്തിന് ശേഷം ഇൻസുലിൻ, ഗ്ലൂക്കോസ് പ്രതികരണങ്ങൾ കുറവാണെന്ന് 2014 ലെ ഒരു പഠനം തെളിയിച്ചിരുന്നു.

ALSO READ: ക്രമം തെറ്റിയുള്ള ആർത്തവം പിസിഒഎസ് കാരണമാണോ? മറ്റ് ആരോ​ഗ്യ പ്രശ്നങ്ങൾ എന്തെല്ലാം

ബീറ്റ്റൂട്ടിൻ്റെ ​ഗുണങ്ങൾ

ബീറ്റ്റൂട്ട് നാരുകളാൽ സമ്പുഷ്ടമായതിനാൽ, അത് അമിതമായി വേവിക്കരുത്, കാരണം ഇത് പോഷക നഷ്ടത്തിന് കാരണമാകുന്നു. പകരം ബീറ്റ്റൂട്ട് അസംസ്കൃതമായി കഴിക്കുകന്നതാണ് കൂടുതൽ നല്ലത്. രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്നതിനുള്ള ഏറ്റവും എളുപ്പ മാർഗം വ്യത്യസ്ത നിറങ്ങളിലുള്ള പച്ചക്കറികൾ കഴിക്കുക എന്നതാണ്.

ഒരു കപ്പ് അസംസ്കൃത ബീറ്റ്റൂട്ടിൽ 13 ഗ്രാം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. അതിൽ 9.19 ഗ്രാം പഞ്ചസാര, 3.8 ഗ്രാം ഡയറ്ററി ഫൈബർ, 2.2 ഗ്രാം പ്രോട്ടീൻ എന്നിവ അടങ്ങിയിരിക്കുന്നു. പ്രമേഹമുള്ളവർ അരക്കപ്പ് മാത്രം കഴിച്ചാൽ മതിയാവും. നിങ്ങൾക്ക് വേണ്ടത് മിതത്വവും മറ്റ് നാരുകളുള്ള പച്ചക്കറികൾക്കൊപ്പം ബീറ്റ്റൂട്ട് ഉപയോഗിക്കുന്നതുമാണ്.

ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനത്തിനും കരളിൻ്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്. ബീറ്റ്‌റൂട്ട് ജ്യൂസും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. ബീറ്റ്‌റൂട്ടിന് തലച്ചോറിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കാനും ഓർമശക്തി വർദ്ധിപ്പിക്കാനും കഴിയും. കുട്ടികൾക്ക് ബീറ്റ്റൂട്ട് ജ്യൂസ് കൊടുക്കുന്നത് ബുദ്ധിവളർച്ചയ്ക്ക് മികച്ചതായാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്.

 

Latest News