Guru Uday 2024: ജൂൺ 6 മുതൽ, ഈ രാശിക്കാർക്ക് വീട്ടിൽ ധാരാളം പണം, വ്യാഴത്തിൻറെ ഉദയം അറിയാം

മെയ് 7 ന് വ്യാഴം അസ്തമിച്ചു, ജൂൺ 6-ന് വീണ്ടും ഉദിക്കും. വ്യാഴത്തിൻ്റെ ഉദയം എല്ലാ രാശികളിലും ശുഭ, അശുഭകരമായ ഫലങ്ങൾ ഉണ്ടാക്കും

Guru Uday 2024: ജൂൺ 6 മുതൽ, ഈ രാശിക്കാർക്ക് വീട്ടിൽ ധാരാളം പണം, വ്യാഴത്തിൻറെ ഉദയം അറിയാം

Guru Uday 2024

Published: 

30 May 2024 06:41 AM

ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ മാറ്റം വളരെ സുപ്രധാനമാണ്. ഒരു വർഷത്തിനുള്ളിൽ വ്യാഴം അതിൻ്റെ രാശിചക്രം മാറും. നിലവിൽ, വൃഷഭരാശിയിലാണ് വ്യാഴം, അടുത്ത 11 മാസത്തേക്ക് ഈ രാശിയിൽ തന്നൊയായിരിക്കും ഉള്ളത്.

മെയ് 7 ന് വ്യാഴം അസ്തമിച്ചു, ജൂൺ 6-ന് വീണ്ടും ഉദിക്കും. വ്യാഴത്തിൻ്റെ ഉദയം എല്ലാ രാശികളിലും ശുഭ, അശുഭകരമായ ഫലങ്ങൾ ഉണ്ടാക്കും. ഇത്തരത്തിൽ വ്യാഴത്തിൻറെ ഉദയം മൂലം ഭാഗ്യം ലഭിക്കാൻ പോകുന്ന രാശികൾ ഏതൊക്കെയെന്ന് പരിശോധിക്കാം.

ഇടവം

ഇടവം വ്യാഴത്തിൻറെ ഉദയം വഴി ധാരാളം നേട്ടങ്ങൾ ഉണ്ടാവും. ജോലിയിൽ സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. ഇവരുടെ ശമ്പളത്തിൽ വർദ്ധനവുണ്ടാകും. പുതിയ ചുമതലകൾ നിങ്ങൾക്ക് ലഭിക്കും. ബിസിനസുകാരാണെങ്കിൽ അവരുടെ ജോലി ദൂരദേശങ്ങളിലേക്ക് വ്യാപിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ചിലർക്ക് സാമ്പത്തികമായി മികച്ച നേട്ടങ്ങളും കൈവരും.

കർക്കിടകം

കർക്കടക രാശിക്കാർക്ക് വ്യാഴത്തിൻ്റെ ഉദയം ശുഭ ഫലങ്ങൾ നൽകും. ഭാഗ്യാനുഭവങ്ങൾക്കുള്ള സാധ്യതകളുണ്ട്. നിങ്ങൾ നേരിട്ടു കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ അവസാനമുണ്ടാവും. ഏതെങ്കിലും വിധേന കുടുങ്ങിക്കിടക്കുന്ന പണം നിങ്ങൾക്ക് തിരിച്ചുകിട്ടും. കർക്കടകം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിക്ഷേപ പദ്ധതികൾ ഭാവിയിൽ പ്രയോജനം ചെയ്യും.

ചിങ്ങം

ചിങ്ങം രാശിക്കാരുടെ പ്രശ്‌നങ്ങൾ വ്യാഴത്തിൻറെ ഉദയത്തോടെ പരിഹരിക്കപ്പെടും. ജോലിയിലുള്ളവർക്ക് ഈ സമയം വളരെ അനുകൂലമാണ്. നിങ്ങൾക്കൊരു പ്രമോഷൻ ലഭിച്ചേക്കാം. തൊഴിൽരഹിതർക്ക് തൊഴിലും ഇക്കാലയളവിൽ ലഭിക്കും. പുതിയ ബന്ധങ്ങളിൽ നിങ്ങൾക്ക് പ്രയോജനമുണ്ടാകും. നിങ്ങളുടെ ബിസിനസ്സ് നന്നായി നടക്കും. വരുമാനം വർദ്ധിക്കും. വളരെക്കാലത്തിനുശേഷം സന്തോഷവും സംതൃപ്തിയും നിങ്ങൾക്ക് അനുഭവപ്പെടും.

വൃശ്ചികം

വൃശ്ചിക രാശിക്കാർക്ക് വ്യാഴത്തിൻ്റെ ഉദയം വഴി മികച്ച നേട്ടങ്ങൾ കൈവരും ജോലിയിൽ നിങ്ങൾക്ക് നല്ല ഫലങ്ങൾ ലഭിക്കും. വളരെക്കാലമായി കാത്തിരുന്ന ചില പ്രധാന ജോലികൾ പൂർത്തിയാക്കാൻ വൃശ്ചികം രാശിക്കാർക്ക് ഇക്കാലയളവിൽ . വൃശ്ചികം രാശിക്കാരുടെ ബിസിനസ് വിപുലീകരിക്കാൻ പറ്റിയ സമയമാണിത്. വിദേശയാത്രയ്ക്കുള്ള സാധ്യതയും ഇവിടെ കാണുന്നു. ദാമ്പത്യ ജീവിതത്തിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. TV9 MALAYALAM ഇത് സ്ഥിരീകരിക്കുന്നില്ല.)

കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി
പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ