5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Thiruvananthapuram to Ooty Trip: 1500 രൂപയുണ്ടോ കൈയിൽ? എങ്കിൽ ഊട്ടിക്ക് വിട്ടാലോ; കെഎസ്ആർടിസിയുടെ കിടിലൻ പാക്കേജ് ഇതാ

Budget Friendly Trip from Thiruvananthapuram to Ooty: രണ്ടു രാത്രിയും ഒരു പകലും മാറ്റിവയ്ക്കാൻ ഉണ്ടെങ്കിൽ ഉടൻ ഊട്ടിയിലേക്ക് വിട്ടോളു. രാത്രി തിരുവനന്തപുരത്തു നിന്നു കയറിയാൽ പുലർച്ചെ ഊട്ടിയിൽ എത്തും. വേണമെങ്കിൽ ഒരു ദിവസം കൊണ്ട് അവിടുത്തെ പ്രധാന ഇടങ്ങളെല്ലാം കണ്ടു തീർത്ത് അന്നു വൈകിട്ടുതന്നെ ബസ് കയറി അടുത്ത ദിവസം രാവിലെ തിരുവനന്തപുരത്ത് എത്താം.

Thiruvananthapuram to Ooty Trip: 1500 രൂപയുണ്ടോ കൈയിൽ? എങ്കിൽ ഊട്ടിക്ക് വിട്ടാലോ; കെഎസ്ആർടിസിയുടെ കിടിലൻ പാക്കേജ് ഇതാ
പ്രതീകാത്മക ചിത്രം Image Credit source: Facebook
nandha-das
Nandha Das | Updated On: 21 Feb 2025 17:27 PM

ഓരോ ദിവസം പിന്നിടുമ്പോഴും സംസ്ഥാനത്ത് ചൂട് വർധിച്ചു വരികയാണ്. ഈയൊരു കാലാവസ്ഥയിൽ നിന്ന് കുറച്ച് ദിവസമെങ്കിലും ഒന്ന് മാറിനിൽക്കാൻ ആരാണ് ആഗ്രഹിക്കാത്തത്? തണുപ്പുള്ള പ്രദേശത്തേക്കാണ് യാത്രയെങ്കിൽ ഉത്തമം. യാത്ര എന്ന് പറയുമ്പോൾ തന്നെ മലയാളികളുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് ഊട്ടിയായിരിക്കും. അതുകൊണ്ട് തന്നെ അധികം പണച്ചിലവൊന്നുമില്ലാതെ തിരുവനന്തപുരത്തു നിന്നും ഊട്ടിയിലേക്ക് ഒരു യാത്ര പോയാലോ? അതും വലിയ ചിലവില്ലാതെ കെഎസ്ആർടിസിയിൽ ആണെങ്കിൽ പിന്നെ ഒന്നും പറയുകയും വേണ്ട. ദീർഘദൂര സർവീസുകൾക്കായി സജ്ജമാക്കിയ കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് ബസിലാണ് ഇത്തരം ഒരു പാക്കേജ് ഉള്ളത്.

രണ്ടു രാത്രിയും ഒരു പകലും മാറ്റിവയ്ക്കാൻ ഉണ്ടെങ്കിൽ ഉടൻ ഊട്ടിയിലേക്ക് വിട്ടോളു. രാത്രി തിരുവനന്തപുരത്തു നിന്നു കയറിയാൽ പുലർച്ചെ ഊട്ടിയിൽ എത്തും. വേണമെങ്കിൽ ഒരു ദിവസം കൊണ്ട് അവിടുത്തെ പ്രധാന ഇടങ്ങളെല്ലാം കണ്ടു തീർത്ത് അന്നു വൈകിട്ടുതന്നെ ബസ് കയറി അടുത്ത ദിവസം രാവിലെ തിരുവനന്തപുരത്ത് എത്താം. എന്നാൽ രണ്ടു ദിവസം ഊട്ടിയിൽ ചിലവഴിക്കാൻ സാധിച്ചാൽ അതായിരിക്കും ഏറ്റവും ഉത്തമം. അവിടുത്തെ പ്രധാന ആകർഷണങ്ങളെല്ലാം സാവധാനം ആസ്വദിച്ച് മടങ്ങാം.

ബസ് യാത്രയുടെ നിരക്ക് ആലോചിച്ച് ആശങ്കപ്പെടേണ്ടതില്ല. തിരുവനന്തപുരത്തു നിന്ന് ഊട്ടിയ്ക്കും തിരിച്ചുമുള്ള യാത്രയ്ക്ക് 1500 രൂപയ്ക്കടുത്താണ് ടിക്കറ്റ് നിരക്ക് വരുന്നത്. തിരുവനന്തപുരത്ത് നിന്ന് രണ്ട് കെഎസ്ആർടിസി സ്വിഫ്റ്റ് ഊട്ടിയിലേക്ക് സർവീസ് നടത്തുന്നുണ്ട്. നിങ്ങളുടെ സമയവും റൂട്ടും പരിഗണിച്ച് യാത്ര ചെയ്യേണ്ട ബസ് തീരുമാനിക്കാവുന്നതാണ്. www.online.keralartc.com അല്ലെങ്കിൽ https://ksrtcswift.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം.

തിരുവനന്തപുരം – കൊട്ടാരക്കര – കോട്ടയം വഴി ഊട്ടി

തിരുവനന്തപുരത്ത് നിന്ന് വൈകീട്ട് 6.30 നാണ് ആദ്യ ബസ് പുറപ്പെടുന്നത്. ഇത് കൊട്ടാരക്കര, കോട്ടയം, തൃശൂർ, നിലമ്പൂർ വഴി ഊട്ടിയിലെത്തുന്നു. രാത്രി 12.45ന് തൃശൂർ എത്തുന്ന ഈ ട്രെയിൻ രാവിലെ 5.30ന് ഊട്ടിയിൽ എത്തിച്ചേരും. പതിനൊന്ന് മണിക്കൂർ ആൺ യാത്രാ സമയം വരുന്നത്. ഊട്ടിയിൽ നിന്ന് മടങ്ങി വരുമ്പോൾ രാത്രി 7 മണിക്ക് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.05ന് തിരുവനന്തപുരത്ത് എത്തും. 41 സീറ്റുകളാണ് ബസിൽ ഉള്ളത്. 691 രൂപയാണ് ടിക്കറ്റ് നിരക്ക്.

തിരുവനന്തപുരം – കൊല്ലം – എറണാകുളം വഴി ഊട്ടി

തിരുവനന്തപുരത്തു നിന്നും ഊട്ടിയിലേക്കുള്ള രണ്ടാമത്തെ ബസ് പുറപ്പെടുന്നത് രാത്രി 8 മണിക്കാണ്. പിറ്റേന്ന് രാവിലെ 7.20ന് ഊട്ടിയിൽ എത്തിച്ചേരും. പതിനൊന്ന് മണിക്കൂറും ഇരുപത് മിനിറ്റുമാണ് യാത്രാ സമയം വരുന്നത്. ഊട്ടിയിൽ നിന്ന് മടങ്ങി വരുമ്പോൾ രാത്രി 8 മണിക്ക് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.20 ന് തിരുവനന്തപുരത്ത് എത്തും. ഇതിലും 41 സീറ്റുകളാണ് ഉള്ളത്. 711 രൂപയാണ് ടിക്കറ്റ് നിരക്ക്.

ഒന്ന് രണ്ട് ദിവസം കൊണ്ട് കണ്ടുതീർക്കാവുന്ന ഒരിടമല്ല ഊട്ടി എന്നുണ്ടെങ്കിൽ പോലും ഈ സമയം കൊണ്ട് പ്രധാന കാഴ്ച്ചകൾ കണ്ടു തീർക്കാൻ സാധിക്കും. ബോട്ടാണിക്കൽ ഗാർഡൻ, പൈക്കര ലേക്ക്, ഡൊഡ്ഡബെട്ടാ പീക്ക്, സെന്റ് സ്റ്റീഫൻസ് ചർച്ച്, റോസ് ഗാർഡൻ, വാക്സ് വേൾഡ് മ്യൂസിയം, ടീ മ്യൂസിയം, അവലാഞ്ചെ, മേട്ടുപ്പാളയം-ഊട്ടി ടോയ് ട്രെയിൻ, നീഡിൽ റോക്ക് വ്യൂ പോയിൻറ്, ടൈഗർ ഹിൽ തുടങ്ങി നിരവധി സ്ഥലങ്ങൾ ഇവിടെ കാണാനുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ ഏതൊക്കെ സ്ഥലം സന്ദർശിക്കണം, സമയം എങ്ങനെ ക്രമീകരിക്കണം തുടങ്ങിയ കാര്യങ്ങൾ തീരുമാനിച്ചതിന് ശേഷം യാത്രാ പോവുന്നതാകും നല്ലത്.