5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Summer Vacation Spots: കുടുംബത്തോടൊപ്പം ചുറ്റി കറങ്ങാം, അതും കുറഞ്ഞ ചെലവിൽ; ഈ സ്ഥലങ്ങൾ മിസ്സാക്കല്ലേ…

Summer Vacation Spots: കുടുംബവുമൊത്ത് ഒരു യാത്രയാണോ ഇനി നിങ്ങളുടെ മനസ്സിൽ? ഈ വേനൽക്കാലത്ത് ചുറ്റികറങ്ങാൻ നല്ല അടിപൊളി സ്പോട്ടുകൾ ഇന്ത്യയിലുണ്ട്, അതും കുറഞ്ഞ ചെലവിൽ. ഈ അവധിക്കാലം മനോഹരമാക്കാൻ സഹായിക്കുന്ന ചില സ്ഥലങ്ങളെ പരിചയപ്പെട്ടാലോ....

Summer Vacation Spots: കുടുംബത്തോടൊപ്പം ചുറ്റി കറങ്ങാം, അതും കുറഞ്ഞ ചെലവിൽ; ഈ സ്ഥലങ്ങൾ മിസ്സാക്കല്ലേ…
Image Credit source: Freepik
nithya
Nithya Vinu | Published: 01 Apr 2025 13:57 PM

സ്കൂൾ എല്ലാം അടച്ചു, വേനൽക്കാല ആഘോഷവും തുടങ്ങി. കുടുംബവുമൊത്ത് ഒരു യാത്രയാണോ ഇനി നിങ്ങളുടെ മനസ്സിൽ? ഈ വേനൽക്കാലത്ത് ചുറ്റികറങ്ങാൻ നല്ല അടിപൊളി സ്പോട്ടുകൾ ഇന്ത്യയിലുണ്ട്, അതും കുറഞ്ഞ ചെലവിൽ. ഈ അവധിക്കാലം മനോഹരമാക്കാൻ സഹായിക്കുന്ന ചില സ്ഥലങ്ങളെ പരിചയപ്പെട്ടാലോ….

ഋഷികേശ്, ഉത്തരാഖണ്ഡ്

ലോകത്തിന്റെ യോഗ തലസ്ഥാനം എന്നറിയപ്പെടുന്ന നാടാണ് ഉത്തരാഖണ്ഡിലെ ഋഷികേശ്. ആത്മീയത മാത്രമല്ല. പ്രകൃതിഭംഗിയുടെയും സാഹസിക വിനോദങ്ങളുടെയും നാട് കൂടിയാണിത്. കുറഞ്ഞ ചെലവിൽ പ്രാദേശിക ഭക്ഷണങ്ങൾ ആസ്വദിച്ച് യാത്ര മനോഹരമാക്കാം.

പോണ്ടിച്ചേരി
ഫ്രഞ്ച് കൊളോണിയൽ വാസ്തുവിദ്യയുടെ അടയാളമാണ് പോണ്ടിച്ചേരി. താങ്ങാാനവുന്ന വിലയിലുള്ള ഗസ്റ്റ് ഹൗസുകൾ, ബജറ്റ് കഫേകൾ, ചെലവ് കുറഞ്ഞ ബീച്ച് പ്രവർത്തനങ്ങൾ എല്ലാം ഇവിടെയുണ്ട്.

മണാലി, ഹിമാചൽ പ്രദേശ്
മനോഹരമായ പ‍ർവത നിരകൾ, റോഹ്താങ് പാസ്, സോളോങ് വാലി തുടങ്ങിയവയാണ് മണാലി നിങ്ങൾക്കായി ഒരുക്കിയിട്ടുള്ളത്. കുറഞ്ഞ ചെലവിലുള്ള താമസസൗകര്യങ്ങൾക്കും പ്രാദേശിക ഭക്ഷണ ശാലകൾക്കും പേര് കേട്ട അതിമനോഹരമായ സ്ഥലമാണിത്.

മൈസൂർ, കർണാടക
കർണാടകത്തിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമാണ് മൈസൂർ. കർണ്ണാടകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായാണ് മൈസൂർ അറിയപ്പെടുന്നത്. മൈസൂർ കൊട്ടാരത്തിനും ചാമുണ്ടി കുന്നിനും പേര് കേട്ട മൈസൂർ ന​ഗരത്തിലേക്ക് തന്നെയാവട്ടെ നിങ്ങളുടെ യാത്രയും.

കസോൾ, ഹിമാചൽ പ്രദേശ്
ഹിമാചൽ പ്രദേശിനെ മനോഹരമാക്കുന്ന മറ്റൊരു വിനോദസഞ്ചാര സ്ഥലമാണ് കസോൾ. ചലാൽ ​ഗ്രാമം, റസോൾ ​ഗ്രാമം, തോഷ്, മലാന, പുൽ​ഗയിലെ ആപ്പിൾ തോട്ടം തുടങ്ങി നിരവധി കാഴ്ചകളാണ് കസോൾ നിങ്ങൾക്കായി ഒരുക്കുന്നത്.

ഡാർജിലിം​ഗ്, പശ്ചിമ ബം​ഗാൾ
ടൈ​ഗർ ഹിൽ, ഡാർജിലിം​ഗ് ഹിമാലയൻ റെയിൽവേ, തേയില തോട്ടങ്ങൾ തുടങ്ങിയവയ്ക്ക് പ്രശസ്തമാണ് പശ്ചിമ ബം​ഗാളിലെ ഡാർജിലിം​ഗ്. സന്ദർശകർക്ക് കുറഞ്ഞ ചെലവിലുള്ള ​ഗസ്റ്റ് ഹൗസുകളും രുചികരമായ തെരുവ് ഭക്ഷണങ്ങളും ഇവിടെ കണ്ടെത്താൻ കഴിയും.