5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Health Tips: ബിപി കുറയ്ക്കാൻ പാടുപെടുന്നവരുടെ ശ്രദ്ധയ്ക്ക്…; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

Tricks To Lower BP: ബിപി നിയന്ത്രിക്കണമെങ്കിൽ പ്രധാനമായും നാം ജീവിതരീതികൾ- വിശേഷിച്ചും ഭക്ഷണരീതിയിലാണ് ശ്രദ്ധ ചെലുത്തേണ്ടത്. ചില ഭക്ഷണങ്ങൾ ഡയറ്റിൽ നിന്ന് പൂർണമായി ഒഴിവാക്കേണ്ടിവന്നേക്കാം. മരുന്ന് കഴിക്കുന്നവർക്കും ഭക്ഷണക്രമീകരണവും വ്യായാമവും തുടരേണ്ടിവരുന്നുണ്ട്. ഇതാ മരുന്നു കഴിക്കാതെ ബിപി നിയന്ത്രിക്കാനുള്ള മാർ​ഗങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

Health Tips: ബിപി കുറയ്ക്കാൻ പാടുപെടുന്നവരുടെ ശ്രദ്ധയ്ക്ക്…; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
Represental Image (Credits: Freepik)
neethu-vijayan
Neethu Vijayan | Published: 25 Nov 2024 07:59 AM

ഉയർന്ന ബിപി അഥവാ രക്തസമ്മർദ്ദം പലരെയും അലട്ടുന്ന വലിയ പ്രശ്നമാണ്. ഏറെ വെല്ലുവിളി നിറഞ്ഞ ഒരു അവസ്ഥകൂടെയാണ് ബിപി. ബിപിയുണ്ടെങ്കിൽ അത് ക്രമേണ ഹൃദയത്തിനും ദോഷകരമായി മാറുന്നു. ഹൃദയാഘാതം (ഹാർട്ട് അറ്റാക്ക്), പക്ഷാഘാതം (സ്ട്രോക്ക്) എന്നിങ്ങനെയുള്ള ഗുരുതരമായ അവസ്ഥകളിലേക്ക് വരെ ബിപി നമ്മളെ നയിക്കുന്നു. ബിപിയുടെ മരുന്നുകൾ കഴിക്കുന്ന നിരവധി ആളുകൾ ഇന്ന് സമൂഹത്തിലുണ്ട്.

എന്നാൽ ബിപി നിയന്ത്രിക്കണമെങ്കിൽ പ്രധാനമായും നാം ജീവിതരീതികൾ- വിശേഷിച്ചും ഭക്ഷണരീതിയിലാണ് ശ്രദ്ധ ചെലുത്തേണ്ടത്. ചില ഭക്ഷണങ്ങൾ ഡയറ്റിൽ നിന്ന് പൂർണമായി ഒഴിവാക്കേണ്ടിവന്നേക്കാം. മരുന്ന് കഴിക്കുന്നവർക്കും ഭക്ഷണക്രമീകരണവും വ്യായാമവും തുടരേണ്ടിവരുന്നുണ്ട്. ഇതാ മരുന്നു കഴിക്കാതെ ബിപി നിയന്ത്രിക്കാനുള്ള മാർ​ഗങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

ദിവസവും വ്യായാമം ചെയ്യുക

വേഗത്തിൽ കൈവീശിയുള്ള നടത്തം അല്ലെങ്കിൽ നീന്തൽ പോലെയുളള പതിവായി ചെയ്യാൻ സാധിക്കുന്ന ശാരീരിക വ്യായാമങ്ങൾ നിങ്ങളുടെ ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുന്ന ഒന്നാണ്. ഇത് രക്തം പമ്പ് ചെയ്യുന്നതിൽ കൂടുതൽ കാര്യക്ഷമത കാണിക്കുന്ന രീതിയാണ്. അതിനാൽ ദിവസവും രാവിലെ 45 മിനിറ്റ് വ്യായാമം ചെയ്താൽ മാത്രം 5-8 മി.മീ. പ്രഷർ കുറയുമെന്നാണ് പഠനങ്ങൾ പറയുന്നത്. രാവിലെ സമയമില്ലാത്തവർക്ക് വ്യായാമം വൈകുന്നേരവുമാകാം. നടത്തം, സൈക്ലിങ്, ജോഗിങ്, നീന്തൽ തുടങ്ങിയ എയ്റോബിക് വ്യായാമരീതികളാണ് ഇതിന് ഉചിതം.

ആരോഗ്യകരമായ ഭക്ഷണം

ബിപി കുറയ്ക്കുന്നതിൽ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിനുള്ള പങ്ക് ചെറുതല്ല. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, മുഴുവൻ ധാന്യങ്ങൾ, കൊഴുപ്പ് കുറഞ്ഞ പാൽ ഉത്പന്നങ്ങൾ എന്നിവ ശീലമാക്കാവുന്നതാണ്. ഇവയൊക്കെ ബ്ലഡ് പ്രഷർ ബാലൻസ് ചെയ്യാൻ സഹായിക്കുന്ന ഭക്ഷണങ്ങളാണ്.
ഉപ്പിന്റെ ഉപയോഗം നല്ല രീതിയിൽ കുറയ്ക്കുന്നതാണ് നല്ലത്.

ഉപ്പിന്റെ അമിതമായ ഉപയോഗം ബിപി കൂടാൻ കാരണമാകുന്ന പ്രധാന ഘടകമാണ്. സാധാരണഗതിയിൽ 2,300 മില്ലിഗ്രാമിൽ താഴെ ഉപ്പ് മാത്രമാണ് ഒരു വ്യക്തി നിത്യേന ഉപയോഗിക്കേണ്ടത്. അസുഖങ്ങളും മറ്റും ഉള്ള വ്യക്തികളാണെങ്കിൽ 1,500 മില്ലിഗ്രാമായി അളവ് പരിമിതപ്പെടുത്താനും ശ്രദ്ധിക്കണം.

മദ്യപാനം

അമിത മദ്യപാനം ബിപി വർദ്ധിക്കാൻ കാരണമാകുന്ന ഒന്നാണ്. എന്നാൽ മിതമായ അളവിൽ മദ്യം കഴിക്കുകയുമാവാം.

പുകവലി ഉപേക്ഷിക്കുക

ബിപി നിയന്ത്രിച്ച് നിർത്താൻ ആഗ്രഹിക്കുന്നവർ പുകവലി ഉപേക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. പുകവലി രക്തക്കുഴലുകളെ തകരാറിലാക്കുകയും ബിപി താൽക്കാലികമായി കുറയാൻ വലിയ രീതിയിൽ സഹായിക്കുകയും ചെയ്യുന്നു. പുകവലി ഉപേക്ഷിക്കുന്നതിലൂടെ രക്തക്കുഴലുകളുടെ ആരോഗ്യം മെച്ചപ്പെടുകയും കാലക്രമേണ ബിപി കുറയ്ക്കുകയും ചെയ്യുന്നു.

സമ്മർദ്ദം കുറയ്ക്കുക

നിങ്ങളിൽ വിട്ടുമാറാത്ത സമ്മർദ്ദം ഹൈപ്പർടെൻഷന് കാരണമാക്കിയേക്കും. സമ്മർദ്ദം വർദ്ധിക്കുന്നത് വിവിധ ശാരീരിക ബുദ്ധിമുട്ടുകളുണ്ടാക്കുന്നു. അതകൊണ്ടുതന്നെ സ്ട്രസ് ലെവൽ കുറയ്ക്കാനായി യോഗയോ ധ്യാനമോ പരിശീലിക്കുക. സ്ട്രെസ്സ് ഹോർമോണുകളായ കോർട്ടിസോൺ, അഡ്രിനാലിൻ തുടങ്ങിയവയാണ് ബിപി കൂട്ടുന്നത്. ജീവിതത്തിലെ അമിത മത്സരസ്വഭാവം ഒഴിവാക്കണം.

ശരീരഭാരം നിയന്ത്രിക്കുക

ശരീരത്തിന്റെ ഭാരം എപ്പോഴും നിയന്ത്രിച്ചു നിർത്തേണ്ടത് ബിപി കുറയ്ക്കാൻ അത്യാവശ്യമാണ്. അധിക ഭാരം അഞ്ച് അല്ലെങ്കിൽ 10 ശതമാനമെങ്കിലും കുറയുന്നത് ബിപി കുറയാൻ സഹായിക്കുന്നു.

ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്ന് കഴിക്കുന്നവരും ശാരീരിക ബുദ്ധിമുട്ടുകൾ സ്വയം നിയന്ത്രിക്കാനാവാത്തവരുമാണെങ്കിൽ ഒരിക്കലും സ്വയം ചികിത്സയ്ക്ക് മുതിരരുത്. ഡോക്ടർമാരുടെയോ വിദഗ്ധരുടെയോ ഉപദേശങ്ങൾ തേടുക.