5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Malayalam Astrology: ഇടവത്തിൽ ശുക്ര- സൂര്യ സംയോഗം, 3 രാശിക്കാർക്ക് ജീവിത വിജയം , വലിയ സാമ്പത്തിക നേട്ടം

സൂര്യൻ മെയ് 14 ന് ഇടവം രാശിയിൽ പ്രവേശിക്കാൻ പോകുകയാണ് ഇതുവഴി ശുക്രാദിത്യ രാജയോഗം രൂപപ്പെടാം. ഏതൊക്കെ രാശിക്കാർക്കാണ് ഇതുവഴി നേട്ടം എന്ന പരിശോധിക്കാം.

Malayalam Astrology: ഇടവത്തിൽ ശുക്ര- സൂര്യ സംയോഗം, 3 രാശിക്കാർക്ക് ജീവിത വിജയം , വലിയ സാമ്പത്തിക നേട്ടം
Malayalam Astrology
arun-nair
Arun Nair | Published: 04 May 2024 09:23 AM

ഓരോ ഗ്രഹവും ജ്യോതിഷ പ്രകാരം ഒരു നിശ്ചിത കാലയളവിൽ രാശി മാറും. ഇത്തരത്തിൽ നോക്കിയാൽ നിരവധി ഗ്രഹങ്ങൾ മെയ് മാസത്തിൽ തങ്ങളുടെ രാശി മാറും. ഇതുവഴി ചില രാജയോഗങ്ങളും രൂപപ്പെടും. സൂര്യൻ മെയ് 14 ന് ഇടവം രാശിയിൽ പ്രവേശിക്കാൻ പോകുകയാണ് ഇതുവഴി ശുക്രാദിത്യ രാജയോഗം രൂപപ്പെടാം. ഏതൊക്കെ രാശിക്കാർക്കാണ് ഇതുവഴി നേട്ടം എന്ന പരിശോധിക്കാം.

സൂര്യൻ സംക്രമണം കഴിഞ്ഞ് മെയ് 19-ന് ശുക്രൻ ഇടവ രാശിയിൽ പ്രവേശിക്കും. സൂര്യ- ശുക്ര സംയോജനം ശുക്രാദിത്യ രാജ യോഗം സൃഷ്ടിക്കും. ഇത് മൂന്ന്
രാശിക്കാർക്ക് വളരെയധികം വിജയവും സാമ്പത്തിക നേട്ടങ്ങളും നൽകും. ഏതൊക്കെയാണ് ആ രാശികൾ എന്ന് നോക്കാം.

മേടം

മേടം രാശിക്കാർക്ക് ശുഭ വാർത്തകൾ കേൾക്കാൻ സാധിക്കും. ബിസിനസ്സ് ചെയ്യുന്ന ആളുകൾക്ക് ഈ സമയം നല്ലതായിരിക്കും. ചില മികച്ച ഡീലുകൾ നിങ്ങളെ തേടിയെത്താം. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടുകയും സാമ്പത്തിക സ്ഥിതി സുസ്ഥിരമാവുകയും ചെയ്യും. രോഗങ്ങൾ അലട്ടുന്നവർക്ക് ഇത് ആശ്വാസകാലമാണ് ഇവ മാറാം.

ഇടവം

ഇടവം രാശിക്കാർക്ക് ജീവിതത്തിൽ സുഖസൗകര്യങ്ങൾ വർദ്ധിക്കും. ദാമ്പത്യ ജീവിതത്തിലെ ബുദ്ധിമുട്ടുകൾ മാറാം. ഭാര്യാഭർത്താക്കന്മാർക്കിടയിലെ പ്രശ്നങ്ങൾക്ക് പരിഹാരം ആവാം.കുടുംബത്തിൽ സമാധാനവും സന്തോഷവും വരും. മാതാപിതാക്കളുടെ അനുഗ്രഹത്തോടെ ചെയ്യുന്ന കാര്യങ്ങൾ വിജയിക്കും. വിവാഹം നോക്കുന്നവർക്ക് അതിനുള്ള സമയമാണ്. സാമ്പത്തിക സ്ഥിതി മുമ്പത്തേതിനേക്കാൾ മെച്ചപ്പെടുകയും. പുതിയ വഴികൾ നിങ്ങൾക്ക് മുന്നിൽ തുറക്കുകയും ചെയ്യും.

കർക്കിടകം

കർക്കിടകം രാശിക്കാർക്ക് കരിയർ സംബന്ധമായി ഇത് മികച്ച കാലമാണ്. നിങ്ങളുടെ ജോലിക്ക് നേട്ടങ്ങളുണ്ടാവും. മേലധികാരികളിൽ നിന്ന് അനുകൂല പ്രതികരണം ഉണ്ടാവാം. ബിസിനസ് ചെയ്യുന്നവർക്ക് നേട്ടമുണ്ടാകും. നിക്ഷേപത്തിന് മികച്ച സമയമാണിത്. ജോലി ചെയ്യുന്ന ആളുകൾക്ക് എല്ലാ വിധത്തിലും മികച്ച കാലമായിരിക്കും. സ്ഥാനക്കയറ്റത്തിനൊപ്പം നിങ്ങളുടെ ശമ്പളവും വർദ്ധിപ്പിക്കാം. സമയം നല്ലതായിരിക്കും, ഭാവിയിൽ നല്ല ഫലങ്ങൾ കണ്ടെത്താൻ കഴിയും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. Tv9 Malayalam
ഇത് സ്ഥിരീകരിക്കുന്നില്ല.)