Coconut: പൊട്ടിച്ച തേങ്ങ കേടാകുമോയെന്ന പേടി വേണ്ട; മാസങ്ങളോളം കേടാകാതിരിക്കാൻ ഈ ഒരു ഐറ്റം മതി

Store Broken Coconuts Fresh for Longer: ഫ്രിഡ്ജിലാണ് തേങ്ങ മുറിച്ചത് സൂക്ഷിക്കുന്നതെങ്കില്‍ പോലും കുറച്ചുദിവസം കഴിയുമ്പോള്‍ കേടാവും.ഇത്തരം തേങ്ങകൊണ്ട് ഭക്ഷണം ഉണ്ടാക്കുമ്പോള്‍ അതില്‍ രുചിവ്യത്യാസം ഉണ്ടാകും.

Coconut: പൊട്ടിച്ച തേങ്ങ കേടാകുമോയെന്ന പേടി വേണ്ട; മാസങ്ങളോളം കേടാകാതിരിക്കാൻ ഈ ഒരു ഐറ്റം മതി

തേങ്ങ (image credits: social media)

Updated On: 

22 Nov 2024 11:24 AM

മലയാളികൾക്ക് കറിക്ക് രുചി കൂടണമെങ്കിൽ തേങ്ങ ചേർക്കാതിരിക്കാൻ പറ്റില്ല. മിക്ക കറികളിലും തേങ്ങ ചേർക്കാറുണ്ട്. ഇനി കറി ഒന്നുമില്ലെങ്കിലും ഒരു തേങ്ങാച്ചമന്തിയെ പറ്റിയാകും ചിന്ത. പ്രഭാത ഭക്ഷണമായ ഇഡ്‌ഡലിയുടെയും ദോശയുടെയും കാര്യമെടുത്താൽ ചട്നി ഒഴിവാക്കാനാവില്ല. എന്നാലിപ്പോൾ തേങ്ങവച്ച് ഉണ്ടാക്കുന്ന വിഭവത്തിന്റെ എണ്ണം കുറയ്ക്കേണ്ട അവസ്ഥയാണ്. സംസ്ഥാനത്ത് തേങ്ങവില കുത്തനെ ഉയരുകയാണ്. തേങ്ങ ഉപയോ​ഗിക്കുന്നവർ എല്ലാം ഇനി സൂക്ഷിച്ചു ഉപയോ​ഗിക്കണം എന്നർത്ഥം. എന്നാൽ പലപ്പോഴും ഒരു തേങ്ങയുടെ പകുതി എടുത്താൽ ബാക്കി പകുതി സൂക്ഷിച്ചു വയ്ക്കുകയും എന്നാൽ അടുത്ത ഉപയോ​ഗത്തിനായി എടുക്കുമ്പോഴേക്കും കേടാവുന്നതും സ്ഥിരം കാഴ്ചയാണ്. ഫ്രിഡ്ജിലാണ് തേങ്ങ മുറിച്ചത് സൂക്ഷിക്കുന്നതെങ്കില്‍ പോലും കുറച്ചുദിവസം കഴിയുമ്പോള്‍ കേടാവും.ഇത്തരം തേങ്ങകൊണ്ട് ഭക്ഷണം ഉണ്ടാക്കുമ്പോള്‍ അതില്‍ രുചിവ്യത്യാസം ഉണ്ടാകും.

എന്നാൽ ഇനി മുതൽ തേങ്ങ മുറിച്ചുവയ്ക്കുന്നത് കേടാകുമോയെന്ന പേടി വേണ്ട. അതിനുള്ള പൊടിക്കൈകള്‍ എന്തൊക്കെയാണെന്ന് നോക്കാം ഇവ ചെയ്താല്‍, മാസങ്ങളോളം തേങ്ങ കേടാകാതെയിരിക്കും. ചിരകിയ തേങ്ങ ഒരു ബൗളിലേയ്ക്ക് എടുക്കണം. ഇതിലേയ്ക്ക് അല്‍പ്പം ഉപ്പ് ഇട്ടുകൊടുത്ത് മിക്സ് ചെയ്യണം. ഇത് ഒരു പ്ലാസ്റ്റിക്ക കവറിലേയ്ക്ക് മാറ്റിയിട്ട് ഫ്രിഡ്ജില്‍ വയ്ക്കാം. പാചകം ചെയ്യുന്നതിന് അരമണിക്കൂര്‍ മുന്‍പ് ഫ്രിഡ്ജില്‍ നിന്ന് പുറത്തെടുത്ത് വച്ചതിനുശേഷം ഉപയോഗിക്കാം. തേങ്ങ തണുത്ത വെള്ളത്തില്‍ ഇട്ടുവയ്ച്ചാല്‍ പെട്ടെന്ന് കേടാകില്ല. തേങ്ങാ മുറിയില്‍ അല്‍പ്പം ഉപ്പ് അല്ലെങ്കില്‍ വിനാഗിരി പുരട്ടി വയ്ക്കുന്നത് കേടാകാതിരിക്കാന്‍ സഹായിക്കും. മാസങ്ങളോളം തേങ്ങ കേടാകാതെ ഇരിക്കും.തേങ്ങ ചിരട്ടയോടെ ഉപ്പുവെള്ളത്തില്‍ കമഴ്ത്തി വച്ചാല്‍ പെട്ടെന്ന് ചീത്തയാകില്ല.

Also Read-Coconut Price Hike: തേങ്ങക്ക് പൊന്നുംവില…11 രൂപ പാലക്കാട്; കിലോയ്ക്ക് 60 കടന്നു

മിക്കപ്പോഴും കറികളിൽ തേങ്ങ ഉപയോ​ഗിക്കുന്നത് കൊണ്ട് ഫ്രീസറില്‍ വയ്‌ക്കേണ്ട ആവശ്യം വരാറില്ല. ഒന്നോ രണ്ടോ ആഴ്ചയൊക്കെ കഴിഞ്ഞ് മാത്രമേ ഉപയോഗിക്കൂ എന്നുണ്ടെങ്കില്‍ തേങ്ങ ചിരകിയോ പൂളുകളാക്കിയോ ചതച്ചോ ഒരു സീല്‍ ചെയ്യാവുന്ന ഫ്രീസര്‍ ബാഗില്‍ വയ്ക്കുക. ഇത് ഫ്രീസറില്‍ വയ്ക്കും മുന്‍പ്, ബാഗ് അധിക വായു ഞെക്കിക്കളയുക. ഇങ്ങനെ ശീതീകരിച്ച തേങ്ങ രുചിയിലും ഘടനയിലും കാര്യമായ നഷ്ടം കൂടാതെ മാസങ്ങളോളം നിലനില്‍ക്കും. ഇതിനു പുറമെ തേങ്ങാമുറി ഫ്രിഡ്ജില്‍ വയ്ക്കുന്നതിനു മുന്‍പ് അല്‍പ്പം വെളിച്ചെണ്ണ പുരട്ടുക. ഇത് തേങ്ങയുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കുക മാത്രമല്ല, മനോഹരമായ സുഗന്ധം നല്‍കുകയും ചെയ്യുന്നു.വെളിച്ചെണ്ണയ്ക്ക് പ്രകൃതിദത്തമായ ആന്റിമൈക്രോബിയല്‍ ഗുണങ്ങളുള്ളതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

Related Stories
Toddy Shop Fish Curry: നാവില്‍ കൊതിയൂറും ഷാപ്പിലെ മുളകിട്ട മത്തിക്കറി വീട്ടിൽ ട്രൈ ചെയ്താലോ? ഉഗ്രൻ റെസിപ്പി ഇതാ..
Weight Loss Tips: ശരീരഭാരം കുറയ്ക്കാൻ മഞ്ഞളിനൊപ്പം തേൻ ചേർത്ത് കഴിക്കൂ
Eye Fatigue: കണ്ണുകൾക്ക് ഉണർവ് നൽകാൻ ദിവസവും ഇക്കാര്യങ്ങൾ ശീലമാക്കൂ
Health Tips: വാരിവലിച്ചു തിന്നൻ വരട്ടെ, ആയുസ്സ് കുറയും! ഈ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കൂ
World Travel And Tourism Festival 2025 : ലോക ട്രാവൽ, ടൂറിസം ഫെസ്റ്റിവൽ 2025: ഇന്ത്യൻ സഞ്ചാരികൾ ആഗോള ടൂറിസത്തിന് പുതിയ മാനം നൽകുന്നു
World Travel & Tourism Festival 2025: ടിവി 9 നെറ്റ്‌വർക്കും റെഡ് ഹാറ്റ് കമ്മ്യൂണിക്കേഷൻസും ചേർന്ന് ഒരുക്കുന്നു; വേൾഡ് ട്രാവൽ ആൻഡ് ടൂറിസം ഫെസ്റ്റിവൽ ഫെബ്രുവരിയിൽ ആരംഭിക്കും
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?