Trekking Spots In Kerala: കാടും മലയും താണ്ടിയൊരു യാത്ര; കേരളത്തിലെ അടിപൊളി ട്രക്കിംഗ് സ്പോട്ടുകൾ ഇവയൊക്കെ…
Trekking Spots In Kerala: സാഹസികത ഇഷ്ടപ്പെടുന്നവരെയും കേരളം നിരാശരാക്കില്ല. വന്യജീവി ട്രക്കിംഗ്, ഫോറസ്റ്റ് ട്രക്കിംഗ്, സൈഡ് സീയിംഗ് ട്രക്കിംഗ്, തുടങ്ങി പലതരത്തിലുള്ള ട്രക്കിംഗിന് അനുയോജ്യമായ സ്ഥലങ്ങളും ദൈവത്തിന്റെ സ്വന്തം നാട്ടിലുണ്ട്.

വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് കേരളം. കടലോരങ്ങളും മലയോരങ്ങളും കായൽ തീരങ്ങളും തുടങ്ങി സഞ്ചാരികളുടെ മനം കീഴടക്കുന്ന നിരവധി കാഴ്ചകൾ ഇവിടെയുണ്ട്.
സാഹസികത ഇഷ്ടപ്പെടുന്നവരെയും കേരളം നിരാശരാക്കില്ല. വന്യജീവി ട്രക്കിംഗ്, ഫോറസ്റ്റ് ട്രക്കിംഗ്, സൈഡ് സീയിംഗ് ട്രക്കിംഗ്, തുടങ്ങി പലതരത്തിലുള്ള ട്രക്കിംഗിന് അനുയോജ്യമായ സ്ഥലങ്ങളും ദൈവത്തിന്റെ സ്വന്തം നാട്ടിലുണ്ട്. കേരളത്തിലെ ചില അടിപൊളി ട്രക്കിംഗ് സ്പോട്ടുകളെ പരിചയപ്പെട്ടാലോ….
അഗസ്ത്യാർകൂടം – തിരുവനന്തപുരം
പശ്ചിമഘട്ടത്തിൽ സ്ഥിതിചെയ്യുന്ന ഏറ്റവും ഉയരമുള്ള പർവതശൃംഖലയിലൊന്നാണ് അഗസ്ത്യാർകൂടം. 1868 മീറ്റർ ഉയരമുള്ള ഈ മല ജൈവ വൈവിധ്യത്തിന് പേര് കേട്ടതാണ്. ട്രെക്കിംഗിന് സർക്കാർ അനുമതി ആവശ്യമാണ്.
ALSO READ: ഭൂമിയിലെ സ്വര്‍ഗം തേടിയാണോ യാത്ര? കശ്മീരിലേക്ക് പോകുമ്പോള്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
ചെമ്പ്ര കൊടുമുടി – വയനാട്
വയനാട്ടിലെ ഏറ്റവും ഉയർന്ന മലയാണ്. 2100 മീറ്റർ ഉയരം. ഹൃദയാകൃതിയിലുള്ള തടാകം ഇതിന്റെ പ്രധാന ആകർഷണമാണ്. ദക്ഷിണേന്ത്യയിലെ മൂന്നാമത്തെ ഏറ്റവും ഉയർന്ന കൊടുമുടിയാണിത്.
മീശപ്പുലി മല – ഇടുക്കി
കേരളത്തിലെ രണ്ടാമത്തെ ഉയർന്ന മലയാണിത്. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 8661 അടി ഉയരം. കേരള വനം വികസന കോര്‍പ്പറേഷന്‍ ആണ് അവിടേയ്ക്ക് ട്രെക്കിങ് പാക്കേജുകള്‍ നടത്തുന്നത്. വ്യത്യസ്തമായ 8 മലകളിലൂടെയാണ് യാത്ര.
പൊൻമുടി – തിരുവനന്തപുരം
തിരുവനന്തപുരത്തിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ ദൂരം. ചെറിയ ചെരിവുകളും പാറകളും ഉള്ള സുന്ദരമായ ട്രെക്കിംഗ് റൂട്ടുകളാണ് പൊൻമുടിയിലുള്ളത്. മഞ്ഞും മലയോരങ്ങളും ഇവിടത്തെ ഭംഗി വർധിപ്പിക്കുന്നു.
ധോണി ഹിൽസ് – പാലക്കാട്
വെള്ളച്ചാട്ടം കാണാനും കാട് കയറാനും അനുയോജ്യമായ ഒരു ട്രെക്കിംഗ് സ്പോട്ടാണ്. ഏകദേശം 3-4 മണിക്കൂറാണ് യാത്രയ്ക്ക് വേണ്ടത്. സാഹസികത ആഗ്രഹിക്കുന്നവർക്കും കേരളത്തിന്റെ പ്രകൃതി സൗന്ദര്യം അനുഭവിക്കാൻ ആഗ്രഹിക്കുന്നവർക്കും അനുയോജ്യമായ സ്ഥലമാണിത്.