Malayalam Astrology: മെയ് 1 മുതൽ ഈ രാശിക്കാരായ വിദ്യാർത്ഥികൾക്ക് അനുകൂല സമയം

Malayalam Astrology Predictions: അറിവ് വിദ്യാഭ്യാസം എന്നിവയുടെ ദേവനാണ് വ്യാഴം. മേയ് 1 മുതൽ വ്യാഴം മേടരാശി വിട്ട് ഇടവത്തിലേക്ക് എത്തും. ഇത്തരത്തിലുള്ള വ്യാഴ മാറ്റം പല രാശിക്കാർക്കും പല വിധത്തിലുള്ള ഫലങ്ങൾ ഉണ്ടാക്കും

Malayalam Astrology: മെയ് 1 മുതൽ ഈ രാശിക്കാരായ വിദ്യാർത്ഥികൾക്ക് അനുകൂല സമയം

Malayalam Astrology Predictions

Published: 

29 Apr 2024 14:47 PM

ജ്യോതിഷത്തിൽ അറിവ് വിദ്യാഭ്യാസം എന്നിവയുടെ ദേവനാണ് വ്യാഴം. മേയ് 1 മുതൽ വ്യാഴം മേടരാശി വിട്ട് ഇടവത്തിലേക്ക് എത്തും. ഇത്തരത്തിലുള്ള വ്യാഴ മാറ്റം പല രാശിക്കാർക്കും പല വിധത്തിലുള്ള ഫലങ്ങൾ ഉണ്ടാക്കും.

വ്യാഴം മാറ്റം വഴി ഏത് രാശിയിലെ വിദ്യാർത്ഥികൾ കൂടുതൽ ജാഗ്രത പാലിക്കണം, ആർക്കൊക്കെ മികച്ച ഫലങ്ങൾ ലഭിക്കും. ഏതൊക്കെ രാശിക്കാർക്ക് എന്തൊക്കെ ഫലങ്ങൾ ഉണ്ടാക്കുമെന്ന് പരിശോധിക്കാം.

മേടം

മേടം രാശിക്കാർ നന്നായി പഠിക്കാനുള്ള സമയമാണിത്. ഇതുവഴി വിദ്യാഭ്യാസ മേഖലയിലെ വെല്ലുവിളികളെ നിങ്ങൾക്ക് അതിജീവിക്കാൻ സാധിക്കും

ഇടവം

ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന രാശിക്കാർക്ക് മികച്ച കാലമാണിത്. ഇക്കാലയളവിൽ മികച്ച നേട്ടങ്ങൾ നിങ്ങൾക്കുണ്ടാക്കാം. ഭാഗ്യം നിങ്ങളെ അനുകൂലിക്കുന്ന കാലമാണിത്.

മിഥുനം 

മിഥുനം രാശിക്കാർക്ക് മികച്ച വിദ്യാഭ്യാസം വേണ്ടുന്ന സമയമാണ്, ഒരു കരിയർ തിരഞ്ഞെടുക്കാൻ പറ്റിയ സമയമാണിത്. ഒപ്പം അതാത് മേഖലയിൽ പ്രശസ്തിയും മിഥും രാശിക്കാർക്ക് ലഭിക്കും.

കർക്കിടകം 

കർക്കിടക രാശിക്കാർക്ക് തങ്ങളുടെ കഴിവ് മെച്ചപ്പെടുത്താവുന്ന സമയമാണിത്.  ഇവരുടെ ഭാഗ്യം തിളങ്ങുന്ന കാലമാമിത്.  നന്നായി പഠിക്കാൻ മറക്കരുത്. ഒപ്പം പഠനാവശ്യങ്ങൾക്കായി ചില യാത്രകളും നിങ്ങൾക്ക് വേണ്ടി വന്നേക്കും

ചിങ്ങം 

ചിങ്ങം രാശിയിലെ വിദ്യാർത്ഥികൾക്ക് മത്സര പരീക്ഷകളിൽ വിജയം കൈവരിക്കാൻ സാധിച്ചേക്കും. പ്രതിസന്ധികൾ വരുമെങ്കിലും ഇതൊക്കെയും അതി ജീവിക്കാൻ സാധിക്കും.

കന്നി

വ്യക്തിത്വ വികസനത്തിനും കഴിവുകൾ പ്രകാശിപ്പിക്കാനുമുള്ള സമയമാണ് കന്നി രാശിക്കാർക്കിത്.  ഗവേഷണത്തിലോ സമാന സ്വഭാവമുള്ള ഏതെങ്കിലും മേഖലയിലോ കന്നിരാശിക്കാർക്ക് ഇതുവഴി വിജയം നേടാനാവും.

തുലാം

വിദേശ പഠനം ആഗ്രഹിക്കുന്ന തുലാം രാശിക്കാർക്ക് പറ്റിയ സമയമാണിത്. എന്നാൽ നിങ്ങളുടെ ലക്ഷ്യം മറക്കരുത്. വിദ്യാർത്ഥികൾ തങ്ങളുടെ ദൈനം ദിന കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കണം.

വൃശ്ചികം

വൃശ്ചികം രാശിക്കാരിൽ ഏതെങ്കിലും മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന യുവാക്കൾക്ക് തീർച്ചയായും വലിയ നേട്ടമുണ്ടാകും ഇവരുടെ കഴിവ് മെച്ചപ്പെടുന്ന കാലമാണിത്. വൃശ്ചികം രാശിക്കാർക്കിത് മികച്ച കാലമാവാം.

ധനു

ധനു രാശിക്കാരിലെ വിദ്യാർഥികൾ കുറിപ്പുകൾ എഴുതി മനഃപാഠമാക്കണം. വിദേശത്ത് പോയി ഒരു കോഴ്സ് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഇതിന് അതി കഠിനമായ പരിശ്രമം വേണം.

മകരം

മകരം രാശിയിലുള്ള ആളുകൾക്ക് തങ്ങളുടെ ബുദ്ധിയും അറിവും വികസിപ്പിക്കാൻ സാധിക്കും, ഭാഗ്യം കടാക്ഷിക്കുന്ന സമയമാണിത്, നിങ്ങളുടെ ഇഷ്ട മേഖലയിൽ നിങ്ങൾക്ക് നല്ല വിജയം ലഭിക്കും. ബുദ്ധിപരമായി ചിന്തിക്കാവുന്ന സമയമാണിത്.

കുംഭം

കുംഭം രാശിക്കാർക്ക് കഠിനാധ്വാനത്തിലൂടെ വിജയം കൈവരിക്കാൻ കഴിയും, വിവിധ വിഷയങ്ങൾ ആഴത്തിൽ മനസ്സിലാക്കേണ്ടി വന്നേക്കാം. ഏതെങ്കിലും കോഴ്‌സ് ചെയ്യാൻ നിങ്ങൾക്ക് വിദേശത്തും പോകാൻ പറ്റിയ സമയമാണിത്.

മീനം

മീനം രാശിയിലെ വിദ്യാർത്ഥികൾക്ക് പഠനത്തിൽ ശ്രദ്ധിക്കേണ്ട സമയമാണ്. പരിശ്രമം കൂടി ആവശ്യമാണ്. അലസത മാറ്റി വെച്ച് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. കൂടുതൽ അറിവും വായനയും ആവശ്യമുള്ള കാലം കൂടിയാണിതെന്ന് കരുതിയിരിക്കണം.

(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായതാണ് ഇത് TV9 MALAYALAM സ്ഥിരീകരിക്കുന്നില്ല)

ദിവസവും കഴിക്കാം നിലക്കടല... ആരോഗ്യ ഗുണങ്ങൾ ഏറെയാണ്
മുടിയില്‍ പുത്തന്‍ പരീക്ഷണവുമായി ദിയ കൃഷ്ണ
ഓട്ട്സ് പതിവാക്കിക്കോളൂ; ഗുണങ്ങൾ പലതാണ്
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍