Foods for Healthy Heart: ഹൃദയത്തെ കാക്കാൻ ശീലമാക്കാം ഈ ഭക്ഷണങ്ങൾ
Foods to Include in Your Diet for a Healthy Heart: ഹൃദയത്തെ ആരോഗ്യത്തോടെ സംരക്ഷിക്കാൻ സഹായിക്കുന്ന നാരുകൾ ധാരാളം അടങ്ങിയ ചില ഭക്ഷണങ്ങൾ നോക്കാം.

ഹൃദയാരോഗ്യം നിലനിർത്തുന്നതിൽ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ നിർണായക പങ്ക് വഹിക്കുന്നു. ഭക്ഷണത്തിലെ നാരുകൾ, പ്രത്യേകിച്ച് ലയിക്കുന്ന നാരുകൾ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുകയും അതുവഴി ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ, നാരുകൾ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകുന്ന ഇൻസുലിന്റെ അമിതമായ കുതിപ്പ് തടയുകയും ചെയ്യുന്നു. ഉയർന്ന നാരുകളുള്ള ഭക്ഷണങ്ങൾ രക്തസമ്മർദ്ദം നിയന്ത്രിക്കാനും നല്ലതാണ്. അതിനാൽ, ഹൃദയത്തെ ആരോഗ്യത്തോടെ സംരക്ഷിക്കാൻ സഹായിക്കുന്ന നാരുകൾ ധാരാളം അടങ്ങിയ ചില ഭക്ഷണങ്ങൾ നോക്കാം.
1. പയറുവർഗങ്ങൾ
പയറുവർഗങ്ങൾ നാരുകളാൽ സമ്പുഷ്ടമാണ്. കൂടാതെ ഇതിൽ പ്രോട്ടീൻ, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ അവശ്യ ധാതുക്കൾ അടങ്ങിയിട്ടുണ്ട്, ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. സൂപ്പുകളിലോ കറികളിലോ സാലഡുകളിലോ ചേർത്ത് ഇത് കഴിക്കാവുന്നതാണ്.
2. ചിയ വിത്തുകൾ
ചിയ വിത്തുകളിൽ നാരുകളും ഒമേഗ-3 ഫാറ്റി ആസിഡുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാനും കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്താനും സഹായിക്കുന്നു. ചിയ വിത്തുകൾ വെള്ളത്തിൽ കുതിർത്തോ തൈര്, സ്മൂത്തികൾ അല്ലെങ്കിൽ പുഡ്ഡിംഗുകളിൽ ചേർത്തോ കഴിക്കാവുന്നതാണ്.
3. ചണവിത്ത് (ഫ്ളക്സ് സീഡ്)
ലയിക്കുന്ന നാരുകളുടെ ഉറവിടമായ ഫ്ളാക്സ് സീഡുകൾ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ഹൃദ്രോഗത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ചണവിത്ത് പൊടിച്ചത് സാലഡുകളിലോ ഓട്സ്മീലിലോ സ്മൂത്തികളിലോ ചേർത്ത് കഴിക്കാവുന്നതാണ്.
ALSO READ: സീതപ്പഴം സൂപ്പറല്ലേ; ഈ ഗുണങ്ങൾ അറിയാതെ പോകരുത്
4. ആപ്പിൾ
ആപ്പിളിൽ അടങ്ങിയിട്ടുള്ള പെക്റ്റിൻ എന്ന സംയുക്തം ഒരു തരം ലയിക്കുന്ന നാരാണ്. ഇത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. ദിവസവും ഒരു ആപ്പിൾ ലഘുഭക്ഷണമായി കഴിക്കുകയോ സാലഡുകളിലും ഓട്‌സിലും കഷ്ണങ്ങളാക്കി ചേർക്കുകയോ ചെയ്യുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്.
5. അവക്കാഡോ
ഹൃദയാരോഗ്യത്തിന് ആവശ്യമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും നാരുകളും അവോക്കാഡോയിൽ ധാരാളമുണ്ട്. ഇത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കുകയും നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. സാൻഡ്‌വിച്ചുകൾ, സാലഡുകൾ അല്ലെങ്കിൽ സ്മൂത്തികൾ എന്നിവയിൽ അവോക്കാഡോ ചേർത്ത് കഴിക്കാവുന്നതാണ്.
6. ബെറികൾ
ആന്റിഓക്‌സിഡന്റുകൾ, നാരുകൾ, പോളിഫെനോളുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ബെറികൾ (സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി). ഇത് വീക്കം കുറയ്ക്കാനും ധമനിയുടെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ദിവസവും ഒരുപിടി ബെറികൾ കഴിക്കുകയോ സ്മൂത്തികളിൽ ചേർക്കുകയോ ചെയ്യുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്.
7. കാരറ്റ്
കാരറ്റിൽ നാരുകൾ, ബീറ്റാ കരോട്ടിൻ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയത്തിലെ ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. പച്ച കാരറ്റ് ലഘുഭക്ഷണമായി കഴിക്കുകയോ സലാഡുകളിലും സൂപ്പുകളിലും ചേർത്ത് കഴിക്കുകയോ ചെയ്യാം.