AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Drinks for Better Sleep: രാത്രി നന്നായി ഉറങ്ങാൻ കഴിയുന്നില്ലേ? എങ്കിൽ ഈ പാനീയങ്ങൾ പതിവാക്കൂ

Best Drinks for Better Sleep: സുഖകരമായ ഉറക്കം ലഭിക്കുന്നതിന് ചില പാനീയങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഒരു പരിധി വരെ സഹായിച്ചേക്കാം. അത്തരത്തിൽ നല്ല ഉറക്കം ലഭിക്കാൻ പതിവാക്കേണ്ട ചില പാനീയങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

Drinks for Better Sleep: രാത്രി നന്നായി ഉറങ്ങാൻ കഴിയുന്നില്ലേ? എങ്കിൽ ഈ പാനീയങ്ങൾ പതിവാക്കൂ
പ്രതീകാത്മക ചിത്രംImage Credit source: Freepik
nandha-das
Nandha Das | Updated On: 12 Feb 2025 12:21 PM

നമ്മളിൽ നമ്മൾ പലരും അനുഭവിക്കുന്ന പ്രശ്നമാണ് രാത്രി ഉറക്കം കിട്ടാതെ വരുന്നത്. ഇത് പല കാരണങ്ങൾ കൊണ്ടും സംഭവിക്കാം. അതിനാൽ ഇതിനുള്ള കാരണം കണ്ടെത്തി പരിഹരിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. തിരക്കേറിയ ഒരു ദിവസത്തിന് ശേഷം ഒരാൾക്ക് വേണ്ടത് രാത്രിയിൽ സ്വസ്ഥമായ ഉറക്കമാണ്. പലപ്പോഴും ജോലിക്കും മറ്റ് കാര്യങ്ങൾക്കും കൂടുതൽ പരിഗണന നൽകുമ്പോൾ ഉറക്കം രണ്ടാമതായി പോകുന്നു. ഇന്നത്തെ അതേ ഊർജ്ജത്തോടെ നാളെയും പ്രവർത്തിക്കാൻ കുറഞ്ഞത് ഏഴ് മുതൽ എട്ട് മണിക്കൂർ വരെ നല്ല ഉറക്കം അനിവാര്യമാണ്. സുഖകരമായ ഉറക്കം ലഭിക്കുന്നതിന് ചില പാനീയങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഒരു പരിധി വരെ സഹായിച്ചേക്കാം. അത്തരത്തിൽ നല്ല ഉറക്കം ലഭിക്കാൻ പതിവാക്കേണ്ട ചില പാനീയങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

1. മഞ്ഞൾ ചേർത്ത പാൽ

മഞ്ഞൾ ചേർത്ത പാൽ ഒരു ആയുർവേദ മരുന്നായി ഉപയോഗിക്കാൻ തുടങ്ങിയിട്ട് ഏറെ കാലമായി. മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുർക്കുമിൻ എന്നൊരു ഘടകം സമ്മർദ്ദം കുറയ്ക്കാനും പേശികൾ റിലീസ് ചെയ്യാനും, നല്ല ഉറക്കം ലഭിക്കാനും സഹായിക്കുന്നു.

2. ബദാം പാൽ

ശരീരത്തിൽ മഗ്നീഷ്യത്തിന്റെ അളവ് കുറയുമ്പോൾ ചിലർക്ക് ഉറക്കക്കുറവ് അനുഭവപ്പെടാം. അതിനാൽ, മഗ്നീഷ്യത്തിന്റെ മികച്ച ഉറവിടമായ ബദാം പാലിൽ ചേർത്ത് കുടിക്കുന്നത് ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്റെ ഉത്പാദനം വർധിപ്പിക്കുന്നു. ഉറങ്ങുന്നതിന് മുൻപ് ഒരു ഗ്ലാസ് ബദാം പാൽ കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.

3. കിവി ജ്യൂസ്

ആന്റി-ഓക്സിഡന്റുകളുടെ മികച്ചൊരു ഉറവിടമാണ് കിവി ജ്യൂസ്. അതിനാൽ, കിവി ജ്യൂസ് ഡയറ്റിൽ ഉൾപ്പെടുത്തുന്നതും നല്ല ഉറക്കം ലഭിക്കാൻ ഗുണം ചെയ്യും.

ALSO READ: അരയിലെ കൊഴുപ്പ് മാറ്റണോ? ഈ അഞ്ച് പ്രഭാത പതിവുകൾ ശീലിക്കാം 

4. ചെറി ജ്യൂസ്

ചെറി പഴങ്ങളിൽ ട്രിഫ്‌റ്റോഫാൻ എന്നൊരു ഘടകം അടങ്ങിയിട്ടുണ്ട്. ഇത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്ന മെലറ്റോണിൻ എന്ന ഹോർമോണിന്റെ ഉത്പാദനത്തിന് സഹായിക്കുന്നു. അതിനാൽ ചെറി ജ്യൂസ് ഡയറ്റിൽ ഉൾപ്പെടുത്തുന്നതും നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.

5. പുതിന ചായ

ധാരാളം ഗുണങ്ങൾ അടങ്ങിയ പുതിയനിട്ട ചായ കുടിക്കുന്നതും നല്ല ഉറക്കം ലഭിക്കാൻ ഗുണം ചെയ്യും. കൂടാതെ, ഇതിൽ ആന്റിമൈക്രോബിയൽ, ആന്റിവൈറൽ ഗുണങ്ങളും ഉണ്ട്.

ഈ കാര്യങ്ങൾ കൂടി ശ്രദ്ധിക്കുക

നല്ല ഉറക്കം ലഭിക്കാൻ കൃത്യസമയത്ത് ഭക്ഷണം കഴിക്കേണ്ടത് വളരെ പ്രധാനമാണ്. അതായത് രാത്രി 7 നും 8 നും ഇടയിൽ അത്താഴം കഴിക്കുന്നതാണ് നല്ലത്. കൂടാതെ, ഭക്ഷണം കഴിച്ചതിനുശേഷം തീർച്ചയായും കുറഞ്ഞത് 20 മിനിറ്റ് നടക്കണം. ഉറങ്ങുന്നതിനു മുൻപ് ചായയോ കാപ്പിയോ കുടിക്കുന്നത് ഒഴിവാക്കുക. ഉറങ്ങാൻ പോകുന്നതിനു മുമ്പ് നിങ്ങളുടെ പാദങ്ങൾ ചെറുചൂടുള്ള വെള്ളത്തിൽ കുറച്ചു നേരമിട്ടു വെച്ച്, പാദങ്ങളുടെ അടിഭാഗം മസാജ് ചെയ്യുന്നത് നല്ലതാണ്. ഇത് നല്ല ഉറക്കം ലഭിക്കുന്നതിന് സഹായിക്കും.