Walking vs Cycling: നടക്കുന്നതോ സൈക്ലിങ്ങോ? ശരീരഭാരം കുറയ്ക്കാൻ ഏതാണ് കൂടുതൽ നല്ലത്
Benefits Of Walking vs Cycling: നടത്തവുമായി താരതമ്യപ്പെടുത്തുമ്പോൾ, സൈക്ലിംഗ് വളരെ കുറഞ്ഞ ആഘാതം നൽകുന്ന വ്യായാമമാണ്. ശരീരഭാരം കുറയ്ക്കാൻ സൈക്ലിംഗും നടത്തവും ഏറെ നല്ലതാണ്. എന്നാൽ ഇവയിൽ ഏതാണ് കൂടുതൽ ഉപയോഗപ്രദമെന്നും ഇവ തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ചും അറിയാം.
ജീവിതശൈലി രോഗങ്ങൾ മൂലം ശരീരഭാരം വർദ്ധിക്കൽ, മറ്റ് രോഗങ്ങൾ എന്നിവയാൽ ബുദ്ധിമുട്ടുന്നവരാണ് ഇന്ന് സമൂഹത്തിൽ ഏറെയും. ഇതിനെല്ലാം പരിഹാരം ഒന്നേയുള്ളു അത് വ്യായാമമാണ്. ജിമ്മിൽ പോയി വ്യായാമം ചെയ്തും ആഹാരം നിയന്ത്രിച്ചും ശരീരഭാരം കുറയ്ക്കാൻ കഷ്ടപ്പെടുന്നവർ ഏറെയാണ്. എന്നാൽ കഠിനമായ വ്യായാമങ്ങളെക്കാൾ തീവ്രത കുറഞ്ഞ വ്യായാമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഏറ്റവും ഉചിതം.
അതായത് നടക്കുകയോ സൈക്ലിങ്ങോ പോലുള്ള ഫിറ്റ്നസ് രീതികളിലേക്കാണ് ആളുകൾ ഇപ്പോൾ ഏറെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആഘാതം കുറഞ്ഞ ഈ വ്യായാമങ്ങളെ എയറോബിക് വ്യായാമമെന്നാണ് അറിയപ്പെടുന്നത്. കൂടാതെ ഫിറ്റ്നസിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്ന തുടക്കക്കാർക്ക് ഇത് വളരെ നല്ലതാണ്.
നടത്തത്തിനും സൈക്ലിംഗിനും ഏറെ വ്യത്യാസങ്ങളുണ്ട്, നമ്മുടെ ആവശ്യങ്ങൾക്കനുസരിച്ച് അവ ക്രമീകരിക്കാവുന്നതാണ്. അതിനാൽ ശരീരഭാരം കുറയ്ക്കാൻ സൈക്ലിംഗും നടത്തവും ഏറെ നല്ലതാണ്. എന്നാൽ ഇവയിൽ ഏതാണ് കൂടുതൽ ഉപയോഗപ്രദമെന്നും ഇവ തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ചും അറിയാം.
നടക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ
നടത്തം ഏറ്റവും സാധാരണമായ വ്യായാമമാണ്. കൂടാതെ നടത്തം കുറഞ്ഞ തീവ്രതയുള്ള വ്യായാമമാണ്. കൂടാതെ വേഗത കുറച്ചും കൂട്ടിയും അതിന്റെ തീവ്രത വർദ്ധിപ്പിക്കാനും കഴിയും. പതിവായി നടക്കുന്നത് നിങ്ങളുടെ ശരീരനില, നടുവേദന, അസ്ഥികളുടെ സാന്ദ്രത എന്നിവ മെച്ചപ്പെടുത്തുകയും കൊളസ്ട്രോൾ, രക്തത്തിലെ പഞ്ചസാര എന്നിവയുടെ അളവ് നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. നടത്തം നിങ്ങളുടെ സഹിഷ്ണുതയും ഊർജ്ജവും മെച്ചപ്പെടുത്തുന്നു.
സൈക്ലിംഗിന്റെ ഗുണങ്ങൾ
നടത്തവുമായി താരതമ്യപ്പെടുത്തുമ്പോൾ, സൈക്ലിംഗ് വളരെ കുറഞ്ഞ ആഘാതം നൽകുന്ന വ്യായാമമാണ്. നടക്കുമ്പോൾ കാലുകൾക്ക് നിങ്ങളുടെ മുഴുവൻ ശരീരഭാരവും നിയന്ത്രിക്കേണ്ടി വന്നേക്കാം. എന്നാൽ സൈക്ലിംഗ് ചെയ്യുമ്പോൾ അത്തരമൊരു പ്രശ്നം നേരിടേണ്ടി വരാറില്ല. വേഗത്തിൽ ചവിട്ടുന്നത് വ്യായാമത്തിന്റെ തീവ്രത വർദ്ധിപ്പിക്കും. കൂടാതെ ഈ വ്യായാമം ശരീരത്തിലെ പ്രതിരോധം വർദ്ധിപ്പിക്കുകയും ഭാരം കുറയ്ക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
നടത്തമോ സൈക്ലിങ്ങോഏതാണ് നല്ലത്?
നടത്തം നിങ്ങളുടെ ശരീരത്തിന് ശക്തി പകരാൻ സഹായിക്കുമെങ്കിലും, സൈക്ലിങ്ങും ഒരു നല്ല വ്യായാമമാണ്. എന്നിരുന്നാലും, ചെരിഞ്ഞ പാതയിലൂടെയുള്ള നടത്തം നിങ്ങളുടെ ശരീരത്തിൻ്റെ ഒരു ഭാഗത്തിന് കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു.
സൈക്ലിങ്ങ് ശരീരത്തിൽ പ്രതിരോധം വർദ്ധിപ്പിക്കുകയും തുടയുടെ ഉൾഭാഗം, ക്വാഡ്സ്, ഹാംസ്ട്രിംഗുകൾ, ഗ്ലൂട്ടുകൾ എന്നിവയിലെ പേശികളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. സൈക്ലിങ്ങും നടത്തവും ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്.
സൈക്ലിങ്ങിനെയും നടത്തത്തെയും താരതമ്യം ചെയ്യുമ്പോൾ, സൈക്ലിങ്ങ് കൂടുതൽ കലോറി എരിച്ചുകളയാൻ സഹായിക്കുന്നു. നടത്തം ദീർഘകാലാടിസ്ഥാനത്തിൽ ഫിറ്റ്നസ് ആകാൻ നിങ്ങളെ സഹായിക്കുമെങ്കിലും, ശരീരഭാരം കുറയ്ക്കുന്നതിന് സൈക്ലിങ് തന്നെയാണ് മികച്ച തിരഞ്ഞെടുപ്പ്.