Hyaluronic Acid: ചർമ്മസംരക്ഷണത്തിൽ ഹൈലൂറോണിക് ആസിഡ് ചേർക്കുന്നതിന്റെ ഗുണങ്ങൾ എന്തെല്ലാം?
Benefits Of Hyaluronic Acid: മോയ്‌സ്ചറൈസറുകൾ, സെറം എന്നിവ മുതൽ ഷീറ്റ് മാസ്കുകൾ, ഫൗണ്ടേഷനുകൾ എന്നിവയിൽ പോലും ഇത് കാണപ്പെടുന്നു. എന്നാൽ യഥാർത്ഥത്തിൽ എന്താണ് ഹൈലൂറോണിക് ആസിഡ്? എന്തുകൊണ്ടാണ് ചർമ്മസംരക്ഷണത്തിൽ ഇവയ്ക്ക് ഇത്രയധികം പ്രാധാന്യം നൽകിയിരിക്കുന്നത്.

ചർമ്മസംരക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണ് നിങ്ങളെങ്കിൽ ഹൈലൂറോണിക് ആസിഡ് എന്ന വാക്ക് കേൾക്കാതിരിക്കില്ല. കാരണം സൗന്ദര്യവർദ്ധക വസ്തുക്കളിൽ മിക്കതിലും ഇത് അടങ്ങിയിട്ടുണ്ട്. മോയ്‌സ്ചറൈസറുകൾ, സെറം എന്നിവ മുതൽ ഷീറ്റ് മാസ്കുകൾ, ഫൗണ്ടേഷനുകൾ എന്നിവയിൽ പോലും ഇത് കാണപ്പെടുന്നു. എന്നാൽ യഥാർത്ഥത്തിൽ എന്താണ് ഹൈലൂറോണിക് ആസിഡ്? എന്തുകൊണ്ടാണ് ചർമ്മസംരക്ഷണത്തിൽ ഇവയ്ക്ക് ഇത്രയധികം പ്രാധാന്യം നൽകിയിരിക്കുന്നത്. ഹൈലൂറോണിക് ആസിഡിനെക്കുറിച്ചും അത് ഉപയോഗിക്കുന്നതിൻ്റെ ഗുണങ്ങളെക്കുറിച്ചും വിശദമായി അറിയാം.
എന്താണ് ഹൈലൂറോണിക് ആസിഡ്?
നമ്മുടെ ചർമ്മ കോശങ്ങളിൽ നിലനിൽക്കുന്ന ഒരു തരം ഘടകമാണ് ഹൈലൂറോണിക് ആസിഡ്. പ്രായം കൂടുമ്പോൾ സ്വാഭാവികമായി ഇവ കുറഞ്ഞു വരുന്നു. ചർമ്മത്തിൽ ജലാംശം നൽകാനും, ഈർപ്പം നിലനിർത്താനും ഹൈലൂറോണിക് ആസിഡ് സഹായിക്കുന്നു. അതിനാൽ ഇവ ചർമ്മത്തിന് ആവശ്യമായ ഒന്നാണ്. ഹൈലൂറോണിക് ആസിഡിൻ്റെ കുറവ് വരൾച്ച, നേർത്ത വരകൾ, തടി കുറയൽ എന്നിവയിലേക്ക് നയിച്ചേക്കാം.
ഹൈലൂറോണിക് ആസിഡ് ഉപയോഗിക്കുന്നതിന്റെ ഗുണങ്ങൾ
നിങ്ങളുടെ ചർമ്മത്തിന് ആവശ്യമായ ജലാംശം നൽകുന്നു. നിങ്ങളുടെ ചർമ്മത്തിന് എണ്ണമയമോ ഭാരമോ തോന്നിപ്പിക്കാതെ ഇവ ഈർപ്പം നിലനിർത്തുന്നു. നിങ്ങളുടെ ചർമ്മത്തിൽ എണ്ണമയമുണ്ടെങ്കിലും വരണ്ടതാണെങ്കിലും ഇനി ഇവയും രണ്ടുംകൂടെയാണെങ്കിലും ഹൈലൂറോണിക് ആസിഡ് അത്യാവശ്യമായ ഒന്നാണ്.
മൃദുവായ ചർമ്മം
നിങ്ങളുടെ മുഖത്തിന് ഒരു ഗ്ലാസ് വെള്ളം കൊടുക്കുന്നതുപോലെയാണ് ഹൈലൂറോണിക് ആസിഡ് ഉപയോഗിക്കുന്നത്. ഇത് ചർമ്മത്തെ മൃദുവാക്കുകയും അല്പം തടി തോന്നിപ്പിക്കുകയും ചെയ്യുന്നു. നേർത്ത വരകളുടെ രൂപം കുറയ്ക്കുകയും തിളക്കം നൽകുകയും ചെയ്യുന്നു. പതിവായി ഉപയോഗിക്കുന്നത് ചർമ്മത്തെ കൂടുതൽ യുവത്വവും ഉന്മേഷദായകവുമായി കാണുന്നതിന് കാരണമാകും.
ചർമ്മ പ്രശ്നങ്ങൾ
ചർമ്മത്തിലെ ഏറ്റവും പുറം പാളിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഹൈലൂറോണിക് ആസിഡ് വളരെ നല്ലതാണ്. കൂടാതെ ദീർഘനാളത്തേക്ക് ആശ്വാസം നൽകുകയും ചെയ്യും.
മുഖത്തെ പ്രകോപനം
സെൻസിറ്റീവ് ചർമ്മമുള്ളവരാണെങ്കിൽ ഹൈലൂറോണിക് ആസിഡ് വളരെ നല്ലതാണ്. ഇതിന്റെ സൗമ്യമായ ഘടന നിങ്ങളുടെ മിക്ക ചർമ്മ പ്രശ്നങ്ങൾക്കും പരിഹാരമായിരിക്കും. ചുവപ്പ് ശമിപ്പിക്കാനും വീക്കം കുറയ്ക്കാനും സഹായിക്കുന്നു. ഫേഷ്യൽ അല്ലെങ്കിൽ ലേസർ ചികിത്സ പോലുള്ള നടപടിക്രമങ്ങൾക്ക് ശേഷമുള്ള പരിചരണത്തിന് ഇവ മികച്ചതാണ്.