5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Beetroot Juice Benefits: ബീറ്റ്റൂട്ട് തോരനല്ല, ജ്യൂസ് കുടിക്കണം; ഗുണം കേട്ടാൽ ഞെട്ടും

Beetroot Juice Benefits Malayalam: നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ തന്നെ ആരോഗ്യ വിദഗ്ധർ ബീറ്റ്റൂട്ടിനെ സൂപ്പർഫുഡ് എന്നാണ് വിളിക്കുന്നത്. ബീറ്റ്റൂട്ട് കഴിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കും

Beetroot Juice Benefits: ബീറ്റ്റൂട്ട് തോരനല്ല, ജ്യൂസ് കുടിക്കണം; ഗുണം കേട്ടാൽ ഞെട്ടും
Beetroot JuiceImage Credit source: Freepik
arun-nair
Arun Nair | Published: 27 Jan 2025 15:52 PM

ധാരളാം പോഷകങ്ങൾ അടങ്ങിയ പച്ചക്കറി കൂടിയാണ് ബീറ്റ്റൂട്ട്. കറിയോ തോരനോ വെച്ചാലും കഴിക്കാൻ ഇഷ്ടപ്പെടുന്നവർ നിരവധിയാണ്. എന്നാൽ ഇവിടെ പറയാൻ പോകുന്നത് ബീറ്റ്റൂട്ട് ജ്യൂസിനെ പറ്റിയാണ്. മണ്ണിനടിയിൽ വളരുന്ന ബീറ്റ്‌റൂട്ടിൽ ധാരാളം പോഷകങ്ങളുണ്ട്. വൈറ്റമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് ബീറ്റ്‌റൂട്ട്. . ബീറ്റ്‌റൂട്ട് പതിവായി കഴിച്ചാൽ മലബന്ധം, പൊണ്ണത്തടി, ക്ഷീണം തുടങ്ങിയ പ്രശ്‌നങ്ങൾ ഒഴിവാക്കുകയും ശരീരത്തിന് കരുത്ത് നൽകുകയും ചെയ്യും. മാത്രമല്ല ഗുണങ്ങൾ വേറെയുമുണ്ട്.

ബീറ്റ്റൂട്ടിലെ പോഷകങ്ങൾ

കാത്സ്യം, ഇരുമ്പ്, ആൻ്റിഓക്‌സിഡൻ്റുകൾ തുടങ്ങി നിരവധി പോഷകങ്ങൾ ബീറ്റ്റൂട്ടിൽ അടങ്ങിയിട്ടുണ്ട്. 10 ഗ്രാം ബീറ്റ്റൂട്ട് കഴിച്ചാൽ.. നിങ്ങൾക്ക് 43 മില്ലിഗ്രാം കലോറിയും 2 ഗ്രാം കൊഴുപ്പുമാണ് ശരീരത്തിലേക്ക് എത്തുന്നത്. അതായത് ശരീര ഭാരം കൂടില്ലെന്ന് ചുരുക്കം. ബീറ്റ്റൂട്ട് കഴിക്കുന്നത് വഴി നമ്മുടെ ശരീര വികാസത്തിന് സഹായിക്കുന്ന പ്രോട്ടീനുകളും ലഭിക്കും.ബീറ്റ് റൂട്ടിൽ ബീറ്റലൈനുകളും വിറ്റാമിൻ സി, ഇരുമ്പ്, പൊട്ടാസ്യം, ഫോളേറ്റ്, ഡയറ്ററി ഫൈബർ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇനി ബീറ്റ്റൂട്ട് ജ്യൂസ് ദിവസവും രാവിലെ കുടിക്കുന്നതിൻ്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ബീറ്റ്റൂട്ട് കഴിക്കുന്നതിൻ്റെ ഗുണങ്ങൾ

നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ തന്നെ ആരോഗ്യ വിദഗ്ധർ ബീറ്റ്റൂട്ടിനെ സൂപ്പർഫുഡ് എന്നാണ് വിളിക്കുന്നത്. ബീറ്റ്റൂട്ട് കഴിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കും. പല തരത്തിലുള്ള രോഗങ്ങളിൽ നിന്നും അണുബാധകളിൽ നിന്നും ഇത് നമ്മെ സംരക്ഷിക്കും. ജ്യൂസ്, സാലഡ് എന്നിവ പതിവായി കഴിക്കുന്നത് വഴി ഗുണകരമായിരിക്കും. അടിക്കടി മലബന്ധം, വയറ്റിലെ പ്രശ്നങ്ങൾ എന്നിവയാൽ ബുദ്ധിമുട്ടുന്നവർ നിർബന്ധമായും ബീറ്റ്റൂട്ട് കഴിക്കണം. ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ നിങ്ങളുടെ ദഹനത്തെ മെച്ചപ്പെടുത്തും. ശരീരഭാരം കുറയ്ക്കാനും ഇതുവഴി സാധിക്കും. നമ്മുടെ ശരീരത്തിന് ഊർജം നൽകാൻ സഹായിക്കുന്ന പ്രകൃതിദത്ത പഞ്ചസാരയുടെ മികച്ച ഉറവിടമാണ് ബീറ്റ്റൂട്ട്

ക്ഷീണം ഇല്ലാതാക്കുന്നു

നിങ്ങൾക്ക് ഉയർന്ന രക്തസമ്മർദ്ദമുണ്ടെങ്കിൽ ബീറ്റ്‌റൂട്ട് സാലഡോ ജ്യൂസോ കഴിക്കണം.. ഇങ്ങനെ ചെയ്താൽ കുറച്ച് ദിവസങ്ങൾക്കുള്ളിൽ നിങ്ങളുടെ ബിപി നിയന്ത്രണത്തിലാകും. ക്ഷീണം ശാരീരിക ബുദ്ധിമുട്ടുകൾ എന്നിവയിൽ കഷ്ടപ്പെടുന്നവർക്ക് ബീറ്റ്റൂട്ട് കഴിക്കാം. ബീറ്റ്റൂട്ട് കഴിക്കുന്നവരുടെ രക്തം ശുദ്ധീകരിക്കപ്പെടും. അനീമിയ എന്ന പ്രശ്‌നവും മാറും

ശരീരത്തിലെ ഓക്സിജൻ്റെ അളവ് വർദ്ധിപ്പിക്കും

ബീറ്റ്റൂട്ട് നമ്മുടെ സൗന്ദര്യത്തിനും വളരെ പ്രധാനപ്പെട്ട കാര്യമാണ് ശരീരരം ശ്രദ്ധിക്കുന്നവർക്കും ഇത് മികച്ചതാണ്. ഇത് മുടികൊഴിച്ചിൽ കുറയ്ക്കും.. മുഖത്തിന് തിളക്കം നൽകും ബീറ്റ് റൂട്ട് ജ്യൂസ് രാവിലെ കഴിക്കുന്നതാണ് ഏറ്റവും നല്ലത്.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിവരങ്ങൾ മാത്രമാണ്, ഇത് ടീവി-9 മലയാളം സ്ഥിരീകരിക്കുന്നില്ല. ആരോഗ്യ പരിചരണം പോലുള്ള വിഷയങ്ങളിൽ വിദഗ്ധ അഭിപ്രായത്തിന് ആരോഗ്യ വിദഗ്ധനെ സമീപിക്കുക)