SkinCare Tips: ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് നിർത്തിയേ മതിയാകൂ…; നിങ്ങളുടെ ചർമ്മം ഇനി വെട്ടിത്തിളങ്ങും

Clear And Healthy Skin: ചർമ്മത്തിന് തിളക്കം ലഭിക്കാൻ ഏതൊക്കെ ഭക്ഷണങ്ങളാണ് ഒഴിവാക്കേണ്ടതെന്ന് നമ്മളിൽ പലർക്കും അറിയില്ല. നമ്മുടെ ഭക്ഷണക്രമം കൃത്യമായല്ലെങ്കിൽ, ചർമ്മ പ്രശ്നങ്ങൾ നമ്മെ കൂടുതൽ കുഴപ്പത്തിലാക്കുന്നു. അതിനാൽ തിളക്കമുള്ളതും ആരോ​ഗ്യപരവുമായ ചർമ്മം വേണമെങ്കിൽ ചില ഭക്ഷണങ്ങൾ നിങ്ങളുടെ ദിനചര്യയിൽ നിന്ന് ഒഴിവാകേണ്ടത് നിർബന്ധമാണ്. എന്തെല്ലാം ഭക്ഷണമാണ് കഴിക്കേണ്ടതെന്നും എന്തെല്ലാമാണ് ഒഴിവാക്കേണ്ടതെന്നും നോക്കാം.

SkinCare Tips: ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് നിർത്തിയേ മതിയാകൂ...; നിങ്ങളുടെ ചർമ്മം ഇനി വെട്ടിത്തിളങ്ങും

Skincare

Published: 

14 Jan 2025 20:23 PM

ചർമ്മസംരക്ഷണം അത് അതികഠിനമാണ്. കാരണം മലിനീകരണത്തിൽ നിന്നും സൂര്യപ്രകാശത്തിൽ നിന്നും ചർമ്മം സംരക്ഷിക്കുക എന്നത് വളരെ പ്രയാസകരമായ കാര്യമാണ്. ബാഹ്യഘടകങ്ങൾക്ക് പുറമെ നമ്മുടെ ഭക്ഷണക്രമവും അതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ചർമ്മത്തിന് തിളക്കം ലഭിക്കാൻ ഏതൊക്കെ ഭക്ഷണങ്ങളാണ് ഒഴിവാക്കേണ്ടതെന്ന് നമ്മളിൽ പലർക്കും അറിയില്ല. നമ്മുടെ ഭക്ഷണക്രമം കൃത്യമായല്ലെങ്കിൽ, ചർമ്മ പ്രശ്നങ്ങൾ നമ്മെ കൂടുതൽ കുഴപ്പത്തിലാക്കുന്നു.

അതിനാൽ തിളക്കമുള്ളതും ആരോ​ഗ്യപരവുമായ ചർമ്മം വേണമെങ്കിൽ ചില ഭക്ഷണങ്ങൾ നിങ്ങളുടെ ദിനചര്യയിൽ നിന്ന് ഒഴിവാകേണ്ടത് നിർബന്ധമാണ്. എന്തെല്ലാം ഭക്ഷണമാണ് കഴിക്കേണ്ടതെന്നും എന്തെല്ലാമാണ് ഒഴിവാക്കേണ്ടതെന്നും നോക്കാം.

പാലുൽപ്പന്നങ്ങൾ

പാലുൽപ്പന്നങ്ങൾ ചർമ്മത്തിൽ വീക്കം ഉണ്ടാക്കുന്ന ഭക്ഷണമാണ്. അതിനാൽ അവ ഒഴിവാക്കുന്നതാണ് നല്ലത്.

സംസ്കരിച്ച ഭക്ഷണങ്ങൾ

ആരോ​ഗ്യമുള്ള ചർമ്മം ലഭിക്കാൻ, സംസ്കരിച്ച ഭക്ഷണങ്ങളും ലഘുഭക്ഷണങ്ങളും ഒഴിവാക്കുക. സംസ്കരിച്ച ഭക്ഷണങ്ങളിൽ ശുദ്ധീകരിച്ച പഞ്ചസാര, കൃത്രിമ മായം, അനാരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ കുടലിൽ കൂടുതൽ വീക്കം സൃഷ്ടിക്കുകയും അതിനെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. ഇത് പലവിധ ചർമ്മപ്രശ്നങ്ങൾക്കും മുഖക്കുരുവിനും കാരണമാകുന്നു.

പഞ്ചസാര

ശുദ്ധീകരിച്ച പഞ്ചസാര അമിതമായി കഴിക്കുന്നത് ഇൻസുലിൻ വർദ്ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യും. ഇത് നിങ്ങളുടെ ചർമ്മത്തിനെ കൂടുതൽ പ്രായമുള്ളതാക്കി മാറ്റുന്നു. ചെറുപ്രായത്തിൽ തന്നെ നിങ്ങളെ കൂടുതൽ പ്രായമുള്ളവരായി കാണാൻ ഇത് കാരണമാകുന്നു.

ആരോ​ഗ്യമുള്ള ചർമ്മത്തിന് കഴിക്കേണ്ടത്

സിട്രസ് പഴങ്ങൾ

വിറ്റാമിൻ സിയുടെ ഗുണങ്ങളാൽ സമ്പുഷ്ടമായ സിട്രസ് പഴങ്ങൾ മിനുസമാർന്നതും തിളക്കമുള്ളതുമായ ചർമ്മം വാ​ഗ്ദാനം ചെയ്യുന്നു. അതിനാൽ ഇവ തീർച്ചയായും കഴിക്കേണ്ട ഒന്നാണ്. വിറ്റാമിൻ സി കൊളാജൻ ഉൽപാദനത്തിന് സഹായിക്കുന്നതിനാലാണിത്. വിറ്റാമിൻ സി പഴങ്ങളുടെ ചില ഉദാഹരണങ്ങൾ ഓറഞ്ച്, കിവി, മുന്തിരി തുടങ്ങിയവ നിങ്ങൾക്ക് കഴിക്കാം.

വാൽനട്ട്

ആരോഗ്യകരവും മൃദുവായതുമായ ചർമ്മം ലഭിക്കാൻ വാൽനട്ട് കഴിക്കാവുന്നതാണ്. വാൽനട്ടിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകാൻ സഹായിക്കുന്നു.

ഇലക്കറികൾ

ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ, ഇലക്കറികൾ നിങ്ങളുടെ ചർമ്മത്തിന് ഒരു അത്ഭുതകരമായ മാറ്റം നൽകുന്നു. ഇലക്കറികൾ ചർമ്മത്തിൽ നിന്ന് ഫ്രീ റാഡിക്കലുകളെ നീക്കം ചെയ്യാനും വളരെ വേഗം ആരോഗ്യകരമാക്കാനും സഹായിക്കും.

ഗ്രീൻ ടീ

ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല, ചർമ്മത്തിനും ഗ്രീൻ ടീ വളരെ നല്ലതാണ്. വിറ്റാമിൻ ഇ ധാരാളം അടങ്ങിയിട്ടുള്ളതും കഫീൻ ഇല്ലാത്തതുമായ ഗ്രീൻ ടീ കുടിക്കുന്നത് ആരോഗ്യകരമായ ഒരു തിരഞ്ഞെടുപ്പാണ്.

കുടുംബത്തിനൊപ്പം പൊങ്കല്‍ ആഘോഷിച്ച് നയന്‍താര, ചിത്രങ്ങള്‍
ജസ്പ്രീത് ബുംറ ഐസിസിയുടെ ഡിസംബറിലെ താരം
ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലവലാണ്
പ്രമേഹ രോഗികള്‍ക്ക് ദിവസവും പിസ്ത കഴിക്കാമോ?