Mental Health: മനസികാരോഗ്യത്തിനായി ഡയറ്റിൽ നിന്ന് ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
Foods to Avoid for Mental Health: ചില ഭക്ഷണങ്ങൾ സ്‌ട്രെസ്, വിഷാദം, ഉത്കണ്ഠ എന്നിവ വർധിക്കാൻ കാരണമാകും. അതിനാൽ മനസികാരോഗ്യത്തിനും സന്തോഷത്തിനുമായി ഡയറ്റിൽ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ നോക്കാം

ഭക്ഷണരീതികൾ നമ്മുടെ ശരീരത്തെ മാത്രമല്ല മനസികാരോഗ്യത്തെയും ബാധിക്കുന്ന ഒന്നാണ്. തലച്ചോറിന്റെ പ്രവർത്തനം മുതൽ പോഷക സന്തുലിതാവസ്ഥ വരെ നാം കഴിക്കുന്ന ഭക്ഷണവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. ചില ഭക്ഷണങ്ങൾ സ്‌ട്രെസ്, വിഷാദം, ഉത്കണ്ഠ എന്നിവ വർധിക്കാൻ കാരണമാകും. അതിനാൽ മനസികാരോഗ്യത്തിനും സന്തോഷത്തിനുമായി ഡയറ്റിൽ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ നോക്കാം
1. കാപ്പി
കോഫി, ചോക്ലേറ്റ് തുടങ്ങി കഫൈൻ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും ഒഴിവാക്കുന്നതാണ് മനസികാരോഗ്യത്തിന് നല്ലത്. ഇത്തരം ഭക്ഷണങ്ങൾ മാനസിക സമ്മർദ്ദം വർദ്ധിപ്പിക്കുകയും സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ ഉൽപാദനത്തിനെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.
2. കാർബോഹൈട്രേറ്റ്
ബ്രെഡ്, പേസ്ട്രികൾ, വൈറ്റ് റൈസ് തുടങ്ങി കാർബോഹൈട്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുകയും ഊർജം കുറയ്ക്കുകയും മാനസികാരോഗ്യത്തെ മോശമായി ബാധിക്കുകയും ചെയ്യുന്നു.
3. ഉയർന്ന അളവിൽ പഞ്ചസാര
ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ, പാനീയങ്ങൾ എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുന്നതിന് പുറമെ സ്ട്രെസ് കൂട്ടാനും മൂഡ് മാറ്റത്തിനും കാരണമാകും.
4. പാൽ ഉൽപന്നങ്ങൾ
പാൽ, തൈര്, ചീസ്, ബട്ടർ തുടങ്ങിയ പാൽ ഉൽപന്നങ്ങൾ ഡയറ്റിൽ നിന്ന് ഒഴിവാക്കുന്നതും മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിച്ചേക്കാം.
5. അമിതമായ ഉപ്പ്
ഉപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നതും രക്തസമ്മർദ്ദം കൂടാനും മാനസിക സമ്മർദ്ദം, ഉത്കണ്ഠ എന്നിവ വർധിക്കാനും കാരണമാകും.
6. ജങ്ക് ഫുഡ്
ജങ്ക് ഫുഡ് അല്ലെങ്കിൽ സംസ്കരിച്ച ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നതും തലച്ചോറിൻറെ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാൽ ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് സ്ട്രെസിനെ നിയന്ത്രിക്കാനും മാനസികാരോഗ്യം മെച്ചപ്പെടാനും നല്ലത്.
ALSO READ: നിങ്ങളുടെ കണ്ണുകൾ പറയും കരളിന്റെ ആരോഗ്യം; ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ
7. കാപ്പി
കോഫി, ചോക്ലേറ്റ് തുടങ്ങി കഫൈൻ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും ഒഴിവാക്കുന്നതാണ് മനസികാരോഗ്യത്തിന് നല്ലത്. ഇത്തരം ഭക്ഷണങ്ങൾ മാനസിക സമ്മർദ്ദം വർദ്ധിപ്പിക്കുകയും സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ ഉൽപാദനത്തിനെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.
8. മദ്യം
മാനസിക സമ്മർദ്ദവും ഉത്കണ്ഠയും വിഷാദവും വർദ്ധിപ്പിക്കുന്ന മറ്റൊന്നാണ് മദ്യം. അതിനാൽ മാനസിക സമ്മർദ്ദം കുറയ്ക്കാൻ അമിത മദ്യപാനവും ഒഴിവാക്കുക.
9. എണ്ണയിൽ വറുത്തതും പൊരിച്ചതും
എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ഡയറ്റിൽ നിന്നും ഒഴിവാക്കുക. അത്തരം ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് വിഷാദം, സ്ട്രെസ് എന്നിവയ്ക്ക് കാരണമാകും.
10. കൊഴുപ്പ് അടങ്ങിയവ
അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിൻറെ ആരോഗ്യത്തിന് മോശമായി ബാധിക്കുന്നത് പോലെ തന്നെ മാനസികാരോഗ്യത്തെയും ബാധിക്കാം. ഇത് ദഹനപ്രക്രിയയെ മന്ദഗതിയിലാക്കുകയും, ശരീരഭാരം വർധിപ്പിക്കുകയും ചെയ്യും.