Today Horoscope Malayalam August 25: ഈ രാശിക്കാർ ഇന്ന് ശ്രദ്ധിക്കണം; അറിയാം ഇന്നത്തെ രാശിഫലം
Today Horoscope: കാർഷിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് കൂടുതൽ ധനലാഭം ലഭിക്കും. ബന്ധുക്കളിൽ നിന്നും സഹായഹസ്ഥങ്ങൾ ഉണ്ടാകും. ഗൃഹനിർമ്മാണ പ്രവർത്തനം നടക്കുന്നുണ്ടെകിൽ അവ തടസ്സപ്പെടാൻ സാധ്യത.
മേടം (അശ്വതി, ഭരണി, കാർത്തിക ¼)
കഠിനാധ്വാനത്തിലൂടെ അല്ലാതെ ഭാഗ്യമാർഗ്ഗങ്ങളിലൂടെ ധനലബ്ധി, ജോലിയിൽ സ്ഥാനക്കയറ്റം, അനുയോജ്യമായ സ്ഥലമാറ്റം എന്നിവയ്ക്ക് യോഗം. യാത്രാക്ലേശങ്ങൾ അനുഭവപ്പെടാൻ സാധ്യത. സന്താനങ്ങൾ വഴി കൂടുതൽ സന്തോഷം ലഭിക്കും. പ്രമുഖരായ ആളുകളിൽ നിന്നും അനുമോദനം ലഭിക്കും.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
കാർഷിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് കൂടുതൽ ധനലാഭം ലഭിക്കും. ബന്ധുക്കളിൽ നിന്നും സഹായഹസ്ഥങ്ങൾ ഉണ്ടാകും. ഗൃഹനിർമ്മാണ പ്രവർത്തനം നടക്കുന്നുണ്ടെകിൽ അവ തടസ്സപ്പെടാൻ സാധ്യത. അനാവശ്യമായ വിവാദങ്ങളുടെ ഭാഗമാകേണ്ട സാഹചര്യം വരാം. വിദ്യാർത്ഥികൾ ഇന്ന് വിദ്യാഭ്യാസപരമായി തടസ്സങ്ങൾ നേരിട്ടേക്കാം. ഭൂമി സംബന്ധമായ കേസുകളിൽ പ്രതികൂലമായ തീരുമാനം ഉണ്ടാകും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
ഗുരുതുല്യരായവരിൽ നിന്നും അകലാൻ ഇടയാകും. നഷ്ടപ്പെട്ട് പോയെന്ന് കരുതിയ വസ്തുക്കൾ തിരികെ ലഭിക്കും. വിഹാഹ സംബന്ധമായ തടസ്സങ്ങൾ മാറും. നല്ല സുഹൃത്തുക്കളെ ലഭിക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഉയർച്ച ഉണ്ടാകും.രാഷ്ട്രീയ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അപമാന സാധ്യത.
ALSO READ: അഞ്ച് രാശിക്കാർക്ക് സമ്പത്തിൻ്റെ മഴ; 180 വർഷങ്ങൾക്ക് ശേഷം അപൂർവ്വ യോഗ സംയോഗം
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
മത്സരപ്പരീക്ഷകളിൽ വിജയം കൈവരിക്കാനാകും. വാഹനം കൈകാര്യം ചെയ്യുന്നവർ വളരെ സൂക്ഷിക്കുക. പ്രേമബന്ധം ദൃഢമാകും. വിവാഹാലോചനകൾ പുരോഗമിക്കും. കടബാദ്ധ്യതകൾ ഉള്ളവർക്ക് അതൊഴിവാക്കാനുള്ള മാർഗ്ഗങ്ങൾ തുറന്നുകിട്ടും. മാതാപിതാക്കളിൽ നിന്നും ധനസഹായം ലഭിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
കേസുകളിലൂടെ ധനലബ്ധി ഉണ്ടാകാൻ സാധ്യത. മാതാപിതാക്കളിലൂടെ ധനസഹായം ലഭിക്കും. പൂർവികസ്വത്ത് ലഭിക്കാൻ സാധ്യത. സന്താനങ്ങൾക്ക് അരിഷ്ടത. സാഹിത്യമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അംഗീകാരം ലഭിക്കും. വാഹനം വാങ്ങാൻ അവസരമുണ്ടാകും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
കഠിനാധ്വാനത്തിലൂടെ സാമ്പത്തിക ലാഭം ഉണ്ടാകും. സഹോദരങ്ങളുമായി കലഹിച്ച സാധ്യത. വാഹനസംബന്ധമായി കേസുകളിൽ ഏർപ്പെടേണ്ടി വരും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. പൂർവികസ്വത്തിനു വേണ്ടി കലഹിക്കാൻ സാധ്യത. ദീർഘകാലമായുള്ള ആഗ്രഹങ്ങൾ സാധിക്കും.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
ഉദരരോഗങ്ങൾ പിടിപെടാൻ സാധ്യത. ഉത്തരവാദപ്പെട്ട പദവികൾ വന്നുചേരാൻ ഇടയാകും. ചുറ്റുപാടുകൾ മെച്ചപ്പെടും. പെൺകുട്ടികളുടെ മുടങ്ങി പോയ വിദ്യാഭ്യാസം തുടരാൻ അവസരം ലഭിക്കും. പ്രേമ സംബന്ധമായ കാര്യങ്ങഗളിൽ പെട്ടെന്നുള്ള തീരുമാനങ്ങൾ എടുക്കാതിരിക്കുക.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
ഓഹരി ഇടപാടുകൾ തുടങ്ങിയ ഊഹക്കച്ചവടത്തിൽ നിന്നും നല്ല ലാഭം ഉണ്ടാകാൻ ഇടയാകും. വ്യാപാരത്തിൽ പൊതുവെ ലാഭം ഉണ്ടാകാൻ സാധ്യത. ജോലിക്കാരുടെയും സഹപ്രവർത്തകരുടെയും ഭാഗത്ത് നിന്നും ചെറിയ തോതിലുള്ള പ്രശ്‍നങ്ങൾ നേരിടേണ്ടതായി വന്നേക്കാം.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
നിങ്ങൾക്ക് അടുപ്പമുള്ള എല്ലാവരിൽ നിന്നും പല വിധത്തിലുള്ള സഹായ സഹകരണങ്ങൾ ലഭിക്കാൻ ഇടയാകും. അവിവാഹിതരായ പെൺകുട്ടികളെ തേടി ശുഭ വാർത്ത എത്തും. പ്രശ്നങ്ങൾ, കോപം, ടെൻഷൻ എന്നിവ ഇല്ലാതാകും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
വ്യാപാര മേഖലയിൽ ഉള്ളവർക്ക് പഴയ സ്റ്റോക്കുകൾ ഉള്ളത് വിറ്റുതീരും. വ്യാപാരത്തിൽ നല്ല വിറ്റുവരവ് ഉണ്ടാകും. പണമിടപാട് സംബന്ധിച്ച് കാര്യങ്ങളിൽ മനസമാധാനം ഉണ്ടാകും. തൊഴിലാളികളുടെയും സഹപ്രവർത്തകരുടെയും ഭാഗത്ത് നിന്നും നല്ല സഹകരണം ലഭിക്കും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
കാരണമില്ലാതെ ഭയം അനുഭവപ്പെട്ടേക്കാം. വാഹനം കൈകാര്യം ചെയ്യുന്നവർ സൂക്ഷിക്കണം. പണയിടപാടുകൾ സംബന്ധിച്ച് ആരെയും വിശ്വസിക്കരുത്. ആഡംബര വസ്തുക്കൾ ലഭിക്കാൻ ഇടയാകും. വിദേശത്ത് നിന്നും സന്തോഷ വാർത്തകൾ കേൾക്കാൻ ഭാഗ്യം ലഭിക്കും.
മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)
നിങ്ങൾക്ക് സമൂഹത്തിലും സഹപ്രവർത്തകർക്കിടയിലും നല്ല മതിപ്പുണ്ടാകും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നല്ല സമയമാണ്. ബന്ധുക്കളിൽ നിന്നും ധനസഹായം ലഭിക്കാൻ ഇടയാകും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)