Today Horoscope Malayalam August 24: ഈ രാശിക്കാർ ഇന്ന് അവിചാരിതമായ പല തടസ്സങ്ങളും നേരിട്ടേക്കാം; അറിയാം ഇന്നത്തെ രാശിഫലം
Today Horoscope: കച്ചവടകരെ സംബന്ധിച്ച് നല്ല ദിവസമായിരിക്കും. കച്ചവടത്തിൽ നല്ല ലാഭം പ്രതീക്ഷിക്കാം. വിലകൂടിയ വസ്തുക്കൾ, വസ്ത്രങ്ങൾ എന്നിവ ലഭിക്കാൻ സാധ്യത.
മേടം (അശ്വതി, ഭരണി, കാർത്തിക ¼)
കാലങ്ങളായുള്ള പൂർവിക സ്വത്ത് ലഭിക്കാൻ സാധ്യതയുണ്ട്. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്കും പത്ര പ്രവവർത്തന രംഗത്ത് പ്രവർത്തിക്കുന്നവർക്കും ഇന്ന് അനുകൂലമായ സമയമാണ്. ഇന്ന് ചുറ്റുപാടുകൾ പൊതുവെ നല്ലതായിരിക്കും. അയൽക്കാരും ബന്ധുമിത്രാദികളും സ്നേഹത്തോടെ പെരുമാറും.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
കച്ചവടകരെ സംബന്ധിച്ച് നല്ല ദിവസമായിരിക്കും. കച്ചവടത്തിൽ നല്ല ലാഭം പ്രതീക്ഷിക്കാം. വിലകൂടിയ വസ്തുക്കൾ, വസ്ത്രങ്ങൾ എന്നിവ ലഭിക്കാൻ സാധ്യത. സന്താനങ്ങൾ മൂലം ചിലവ് വർദ്ധിക്കാൻ സാധ്യത ഉണ്ടെങ്കിലും കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ഇന്ന് ഇഷ്ട ഭക്ഷണങ്ങൾ ലഭിക്കും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
മംഗള കർമ്മങ്ങളിൽ പങ്കെടുക്കാനുള്ള ഭാഗ്യം ലഭിക്കും. ആത്മീയ കാര്യങ്ങളിലും സദ്കർമ്മങ്ങളിലും പങ്കെടുക്കാൻ അവസരം ലഭിക്കും. എല്ലാവരുടെയും അംഗീകാരം ലഭിക്കും. ജോലിയിൽ ഉയർച്ച ഉണ്ടാകും. എല്ലാവരുടെയും സഹായസഹകരണങ്ങൾ ലഭിക്കും. പൊതുവെ ഇന്ന് മെച്ചപ്പെട്ട ദിവസം ആയിരിക്കും.
ALSO READ: അഞ്ച് രാശിക്കാർക്ക് സമ്പത്തിൻ്റെ മഴ; 180 വർഷങ്ങൾക്ക് ശേഷം അപൂർവ്വ യോഗ സംയോഗം
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
രാഷ്ട്രീയ രംഗത്തും മറ്റ് പൊതുപ്രവർത്തന രംഗത്തും പ്രവർത്തിക്കുന്നവർക്ക് ഇന്ന് വളരെ അനുകൂലമായ ദിവസമാണ്. ധനം പല വഴികളിലൂടെ വന്നു ചേരാൻ സാധ്യത. ഉന്നതരിൽ നിന്നും അനുമോദനം, പ്രശംസ എന്നിവ ലഭിക്കാൻ ഇടയാകും. സുഹൃത്തുക്കളിൽ നിന്നും സഹോദരങ്ങളിൽ നിന്നും സഹായങ്ങൾ വന്നു ചേരും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
മാതാപിതാക്കളോട് സ്നേഹത്തോടെ പെരുമാറുന്നത് ഉത്തമം. ഇന്ന് ചുറ്റുപാടുകൾ അത്ര മെച്ചമല്ല. അയൽക്കാരോട് അനാവശ്യമായ കാര്യങ്ങൾ സംസാരിക്കാതെ ഇരിക്കാൻ ശ്രദ്ധിക്കണം, ഇല്ലെങ്കിൽ അത് ദോഷകരമായി ബാധിച്ചേക്കാം. അതിരുവിട്ട് ആരെയും വിശ്വസിക്കാതിരിക്കുക. ഏതൊരു പ്രവർത്തിയിൽ ഏർപ്പെടുമ്പോഴും ജാഗ്രത പുലർത്തുക.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
സന്തോഷക്കുറവ്, ഉറക്കമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾ അനുഭപ്പെട്ടേക്കാം. ശാരീരിക സ്ഥിതിയിലും ഭക്ഷണ കാര്യത്തിലും ശ്രദ്ധ ചെലുത്തണം. മാതാപിതാക്കളുമായോ സന്താനങ്ങളുമായോ കലഹം ഉണ്ടാവാൻ സാധ്യതയുണ്ട്. ഇന്ന് ചുറ്റുപാടുകൾ അത്ര മെച്ചമല്ല.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
ചെയ്യാത്ത പ്രവർത്തികളിലും ആരോപണം കേൾക്കേണ്ടതായി വരും. ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കണം. അടുത്ത ബന്ധുക്കളുടെ വിയോഗത്തിന് സാധ്യത. വിശേഷ വസ്ത്രങ്ങൾ, കൗതുക വസ്തുക്കൾ എന്നിവ ലഭിക്കാൻ ഇടയാകും. പൊതുവെ ഇന്ന് സാമാന്യം മെച്ചപ്പെട്ട ദിവസമാണ്.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
പണം സംബന്ധിച്ച് ഇന്ന് വരവ് കൂടുതൽ ഉണ്ടാകുമെങ്കിലും അതിനനുസരിച്ച ചിലവും വർധിക്കും. ഇന്ന് പൊതുവെ ആരോഗ്യനില നല്ലതായിരിക്കും. ബന്ധുക്കളുടെ വരവ് വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കാനും സമാധാന അന്തരീക്ഷം ഇല്ലാതാക്കാനും സാധ്യത. ഇന്ന് മെച്ചപ്പെട്ട ദിവസമാണ്. ദുർചിന്തകൾ അകറ്റി നിർത്തുന്നത് ഗുണം ചെയ്യും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
അനാവശ്യമായ കാര്യങ്ങൾക്ക് വേണ്ടി ചെലവും അലച്ചിലും ഉണ്ടാകും. അനാവശ്യമായ കാര്യങ്ങളിൽ ഇടപെടുന്നത് ദോഷം ചെയ്തേക്കാം. ആരോഗ്യം നല്ലതാകാനും മോശം ആകാനും സാധ്യത. മാതാവിന്റെ ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക. പുതിയ സുഹൃത്തുക്കളെ പരിചയപ്പെടാൻ ഇടയാകും. വാഹനം ഓടിക്കുന്നവർ ശ്രദിച്ച കൈകാര്യം ചെയ്യുക.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കാൻ അവസരം ലഭിക്കും. ഒരു വിഷയത്തിലും അമിത താല്പര്യം കാണിക്കാതിരിക്കുക. വാഹനങ്ങൾ സൂക്ഷിച്ച് കൈകാര്യം ചെയ്യാൻ ശ്രദ്ധിക്കുക. മാതാപിതാക്കളുമായി സ്വരച്ചേർച്ചയില്ലായ്മ ഉണ്ടാകാൻ സാധ്യത.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
ദൈവീക കാര്യങ്ങളിൽ കൂടുതലായി ഇടപഴകാൻ സാധ്യത. മംഗള കർമ്മങ്ങളിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും. ദക്ഷണ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. സഹോദരങ്ങളിൽ നിന്നും സഹായഹസ്തങ്ങൾ ലഭിക്കും. ജോലി സ്ഥലത്ത് സഹകരണ മനോഭാവത്തോടെ
പെരുമാറാൻ ശ്രദ്ധിക്കണം.
മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)
പ്രതീക്ഷിക്കാത്ത പല കാര്യങ്ങളിലും തടസങ്ങൾ നേരിട്ടേക്കാം. കൈപ്പിടിയിൽ ഒതുങ്ങി എന്ന് കരുതുന്ന പല വിജയങ്ങളും വഴുതിപ്പോകാൻ സാധ്യത. പണത്തിന്റെ വരവ് കുറവായിരിക്കും. കാര്യ തടസ്സം, ശത്രുശല്യം എന്നിവ നേരിടേണ്ടി വരും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)