Today Horoscope : ഇവർ ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ സൂക്ഷിക്കുക; അറിയാം ഇന്നത്തെ രാശിഫലം
Today Horoscope Malayalam August 23: ഇടവം രാശിക്കാർക്ക് പൊതുവെ ഇന്നൊരു നല്ല ദിവസമായിരിക്കും, നല്ല കാര്യങ്ങൾ നടക്കാനുള്ള സാധ്യതയുണ്ട്. സമൂഹത്തിലും സഹപ്രവർത്തകർക്കിടയിലും നല്ല മതിപ്പുണ്ടാകും.
മേടം (അശ്വതി, ഭരണി, കാർത്തിക ¼)
ഇന്ന് സന്താനങ്ങൾ മൂലം സന്തോഷമുണ്ടാകും. വീട്ടിൽ ആകെ നല്ലൊരു ഐശ്വര്യമുള്ള ദിവസം ആയിരിക്കും. മംഗള കർമങ്ങളിൽ പങ്കെടുക്കാനുള്ള ഭാഗ്യം ലഭിക്കും. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് ദേഷ്യപ്പെടാനുള്ള കരണങ്ങളുണ്ടായേക്കാം. സഹപ്രവർത്തകരോട് രമ്യതയിൽ പെരുമാറാൻ ശ്രദ്ധിക്കണം.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
ഇടവം രാശിക്കാർക്ക് പൊതുവെ ഇന്നൊരു നല്ല ദിവസമായിരിക്കും, നല്ല കാര്യങ്ങൾ നടക്കാനുള്ള സാധ്യതയുണ്ട്. സമൂഹത്തിലും സഹപ്രവർത്തകർക്കിടയിലും നല്ല മതിപ്പുണ്ടാകും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്കും ഇന്ന് നല്ല സമയമാണ്. ബന്ധുമിത്രാതികളിൽ നിന്നും പലവിധ സഹായങ്ങൾ ലഭിക്കാനും സാധ്യത.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
നല്ല വരുമാനം ലഭിക്കുന്ന പല വ്യാപാരങ്ങളിലും ഇടപാടുകളിലും ഏർപ്പെടാൻ സാധ്യത. ഓഹരി സംബന്ധിച്ച ചില പ്രേശ്നങ്ങൾ നേരിടേണ്ടതായി വരും. സഹോദരങ്ങളിൽ നിന്നും നല്ല രീതിയിലുള്ള സഹായങ്ങൾ ലഭിക്കും. വിദ്യാർത്ഥികളെ സംബന്ധിച്ച് വിദ്യാഭ്യാസം പുരോഗമിക്കും. ഇന്ന് പോകുന്ന യാത്രകളിലൂടെ പ്രയോജനം ലഭിക്കും. മുൻകോപം കഴിവതും ഒഴിവാക്കുക, ദോഷം ചെയ്തേക്കാം.
ALSO READ: വെറുതെ ഒന്നും നില്‍ക്കേണ്ട; നില്‍പ്പ് കണ്ടാല്‍ അറിയാം സ്വഭാവം, നിങ്ങളുടേത് എന്താണെന്ന് അറിയാമോ?
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
കല്യാണ ആലോചനകൾ ക്ഷണിക്കുന്ന പെൺകുട്ടികൾക്ക് ഇന്ന് ഇഷ്ടമുള്ള വരനെ ലഭിക്കാൻ സാധ്യത. എല്ലാ കാര്യങ്ങളിലും സഹോദരന്മാരുമായി വിട്ടുവീഴ്ച്ച ചെയ്യുന്നത് ഗുണം ചെയ്യും. യാത്ര കൊണ്ട് കൂടുതൽ അലച്ചിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നല്ല ദിവസമാണ്. പ്രവർത്തികൾക്ക് അംഗീകാരം ലഭിക്കാനുള്ള സാധ്യത.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
ഇന്ന് ചുറ്റുപാടുകൾ പൊതുവെ നല്ലതായിരിക്കും. കടം സംബന്ധിച്ച് വഴക്കുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കുടുംബത്തിൽ ഐശ്വര്യം ഉണ്ടാകും. മംഗള കർമ്മങ്ങളിൽ പങ്കെടുക്കാനുള്ള ഭാഗ്യം ലഭിക്കും. മാതാപിതാക്കളെ അനുസരിച്ച് പെരുമാറുന്നത് ഗുണം ചെയ്യും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
കാരണങ്ങൾ ഇല്ലാതെയുള്ള ഭയവും ആശങ്കകളും ഒഴിവാക്കുക. ആരെയും അമിതമായി വിശ്വസിക്കാതിരിക്കുക. ഇന്ന് പ്രസിദ്ധരെ കണ്ടുമുട്ടാൻ ഇടയായേക്കാം. വിദേശത്ത് നിന്നും അനുകൂലമായ വാർത്തകൾ കേൾക്കാൻ ഇടവരും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനുള്ള ഭാഗ്യം ലഭിക്കും.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
ഇന്ന് ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ സൂക്ഷിക്കുക. ഓഹരി തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ലാഭം ഉണ്ടാകും. പണം ഇടപാടുകൾ നടത്തുമ്പോൾ ജാഗ്രത പാലിക്കുക.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
പൊതുവെ നല്ല സമയം ആണ്. എന്നാൽ, അമിതമായ വിശ്വാസം ആപത്തിലേക്ക് നയിക്കാം. ഏതൊരു പ്രവർത്തിയിൽ ഏർപ്പെടുമ്പോളും ജാഗ്രതയോടെ പെരുമാറുക. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് മെച്ചമുണ്ടാകും. ആരോഗ്യനില നല്ലതാകാനും മോശമാകാനും ഉള്ള സാദ്ധ്യതകൾ ഉണ്ട്. മംഗള കർമ്മങ്ങളിൽ പങ്കെടുക്കാനുള്ള ഭാഗ്യം ലഭിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
ഇന്ന് ധനവരവ് കൂടാൻ സാധ്യത. വ്യാപാര രംഗത്ത് ഉണ്ടായിരുന്ന പല തടസങ്ങളും അവസാനിക്കും. വ്യാപാരത്തിലെ പങ്കാളികളുമായി രമ്യതയിൽ പെരുമാറാൻ ശ്രദ്ധിക്കണം. മംഗള കർമ്മങ്ങളിൽ പങ്കെടുക്കാനുള്ള ഭാഗ്യം ലഭിക്കും. ജോലിസ്ഥലത്ത് എല്ലാവരുടെയും വിശ്വാസം ആർജ്ജിച്ചെടുക്കൻ സാധിക്കും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
വ്യാപാര രംഗത്ത് ഉണ്ടായിരുന്ന പല തടസങ്ങളും അവസാനിക്കും. വ്യാപാരത്തിലെ പങ്കാളികളുമായി രമ്യതയിൽ പെരുമാറാൻ ശ്രദ്ധിക്കണം. മംഗള കർമ്മങ്ങളിൽ പങ്കെടുക്കാനുള്ള ഭാഗ്യം ലഭിക്കും. ജോലിസ്ഥലത്ത് എല്ലാവരുടെയും വിശ്വാസം ആർജ്ജിച്ചെടുക്കൻ സാധിക്കും. ഇന്ന് ധനവരവ് കൂടും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
പല സ്വഭാവക്കാരായ ആളുകളുമായി ബന്ധപ്പെടാൻ ഇടവരും. സന്താനങ്ങളുടെ വിദ്യാഭ്യാസ രംഗത്ത് പുരോഗതി ഉണ്ടാകും. ദാമ്പത്യ ബന്ധത്തിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ വരാൻ സാധ്യത. ഏതൊരു പ്രവർത്തിയിൽ ഏർപ്പെടുമ്പോഴും അവിവേകം പാടില്ല. സൽപ്രവർത്തികളിൽ ഏർപ്പെടുന്നത് ഗുണം ചെയ്യും.
മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)
സാമ്പത്തികപരമായ വിഷയങ്ങളിൽ നിരാശ ഉണ്ടാകും. ആരോഗ്യനില നല്ലതാകാനും മോശമാകാനും ഉള്ള സാദ്ധ്യതകൾ ഉണ്ട്. ഉത്സാഹക്കുറവ്, അനാവശ്യമായ അലച്ചിൽ എന്നിവ അനുഭവപ്പെടാം. മറ്റുള്ളവർക്ക് ഉപകാരപ്രദമാവുന്ന പല കാര്യങ്ങളും ചെയ്യാൻ ഭാഗ്യം ലഭിക്കും. ദാമ്പത്യ ബന്ധം നല്ലരീതിയിൽ മുന്നോട്ട്പോകും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)