5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Astrological Remedies: സാമ്പത്തികമായി മെച്ചപ്പെടാന്‍ ദിവസവും ഈ മന്ത്രം ജപിക്കാം

Financial Problem Remedies: ഉള്ളതില്‍ പാതി മറ്റൊരാള്‍ക്ക് ദാനം ചെയ്യുന്നത് നിങ്ങളുടെ സമ്പത്ത് ഇരട്ടിയാക്കും. മറ്റുള്ളവരെ സഹായിക്കുമ്പോള്‍ ദൈവം നിങ്ങളോടൊപ്പമുണ്ടാകും. ദാനം നല്‍കുന്നത് എപ്പോഴും പൂര്‍ണമനസോടെ ആയിരിക്കണം.

Astrological Remedies: സാമ്പത്തികമായി മെച്ചപ്പെടാന്‍ ദിവസവും ഈ മന്ത്രം ജപിക്കാം
Prayer
shiji-mk
Shiji M K | Updated On: 25 Jun 2024 13:53 PM

പണം കയ്യില്‍ നില്‍ക്കുന്നില്ല, കയ്യിലെത്തുന്ന പണത്തിന് നൂറ് ചിലവ് കാണും എന്ന് പരാതി പറയാത്തവരായി ആരാണുള്ളത്. സാമ്പത്തിക പ്രശ്‌നം അനുഭവിക്കാത്തവരും ചുരുക്കും. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് നേരിടേണ്ടതായി വരും. വലിയ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇല്ലാത്തവര്‍ക്ക് ഏത് കടബാധ്യതയേയും തരണം ചെയ്യാന്‍ സാധിക്കും എന്നാല്‍ പാവപ്പെട്ടവന്റെ അവസ്ഥ അങ്ങനെയല്ല. പണത്തിന് പലവഴികളില്‍ ഓടി തളര്‍ന്നാലും ഭാഗ്യം തുണയ്ക്കാതെ വരും. ഈശ്വര വിശ്വാസത്തെ കുറിച്ച് ഇങ്ങനെ പറയാറില്ലെ, നമുക്ക് ആവശ്യമുള്ളപ്പോള്‍ മാത്രമല്ല ദൈവത്തെ വിളിക്കേണ്ടത്, എപ്പോഴും ഈശ്വര ചിന്ത ഉണ്ടായിരിക്കണമെന്ന്. അതെ, നമുക്ക് ആവശ്യങ്ങള്‍ വരുമ്പോള്‍ മാത്രമല്ല നമ്മള്‍ ദൈവത്തേയും ദൈവ മന്ത്രങ്ങളേയും ഓര്‍ക്കാന്‍. എത്രത്തോളം പ്രാര്‍ത്ഥിക്കുന്നുവോ അത്രത്തോളം ദൈവകടാക്ഷം നമ്മളെ തേടിയെത്തും.

പണം എപ്പോഴും നമ്മുടെ ആവശ്യത്തിന് ഉപകരിക്കുമ്പോള്‍ മാത്രമാണ് അതിനും വിലയുളളത്. ആവശ്യമില്ലാത്തവന്റെ കയ്യിലെ പണത്തിന് പേപ്പറുകളുടെ വിലയെ ഉള്ളു. ചിലപ്പോഴൊക്കെ പണം കയ്യിലെത്തിയാലും അത് ഉപയോഗത്തില്‍ വരാതെ പോകും. പണം സാമ്പത്തികമായ ഉന്നതി തരുന്നതിന് ചില വഴികളുണ്ട്.

Also Read: Financial Problem Remedies: വീട്ടിലെ മണി പ്ലാന്റില്‍ പണം കായ്ക്കും; അതിന് ഇങ്ങനെ ചെയ്‌തോളൂ

നല്ലത് മാത്രം

നല്ല വഴിക്ക് എത്തിച്ചേര്‍ന്ന പണം മാത്രമേ എല്ലാക്കാലത്തും നിലനില്‍ക്കൂ. അല്ലാത്തതിന് നീര്‍കുമിളയുടെ ആയുസ് മാത്രമേ ഉണ്ടാകു. എപ്പോഴും നല്ല വഴിക്ക് പണം സമ്പാദിക്കാന്‍ ശ്രമിക്കുക. ഒരിക്കലും നമുക്ക് അവകാശപ്പെടാത്ത പണം കൈവശം വെക്കരുത്. അത് ഗുണത്തേക്കാളേറെ ദോഷമായിരിക്കും കൊണ്ടുവരിക. മോശം വഴിയിലൂടെ സമ്പാദിക്കുന്ന പണം മറ്റേതെങ്കിലും വഴിയിലൂടെ നഷ്ടപ്പെട്ട് പോകും എന്നകാര്യം ഉറപ്പാണ്.

നാമം ചൊല്ലാം

ഈശ്വരാനുഗ്രഹമുണ്ടാകാന്‍ ദിവസവും നാമം ചൊല്ലുന്നത് നല്ലതാണ്. പണം വരാനും നാമ ജപം ഉത്തമം തന്നെ. നിങ്ങളുടെ മതം ഏതാണെങ്കിലും ആ മതവിശ്വാസപ്രകാരമുള്ള നാമങ്ങള്‍ ചൊല്ലണം. സൂര്യാസ്തമയത്തിന് ശേഷം അരമണിക്കൂര്‍ സമയം ഇതിനായി മാറ്റിവെക്കാം. ഈശ്വരന്മാരെ നന്നായി മനസില്‍ വിചാരിച്ച് നാമം ചൊല്ലുകയും പ്രാര്‍ത്ഥിക്കുകയും വേണം. എങ്കില്‍ മാത്രമേ ജീവിതത്തില്‍ ഉയര്‍ച്ച കൈവരിക്കാന്‍ സാധിക്കുകയുള്ളു.

ദാനം ചെയ്യുക

ഉള്ളതില്‍ പാതി മറ്റൊരാള്‍ക്ക് ദാനം ചെയ്യുന്നത് നിങ്ങളുടെ സമ്പത്ത് ഇരട്ടിയാക്കും. മറ്റുള്ളവരെ സഹായിക്കുമ്പോള്‍ ദൈവം നിങ്ങളോടൊപ്പമുണ്ടാകും. ദാനം നല്‍കുന്നത് എപ്പോഴും പൂര്‍ണമനസോടെ ആയിരിക്കണം. അല്ലാത്തപക്ഷം വെറും ചടങ്ങിന് വേണ്ടി ചെയ്യരുത്. ദാനം സ്വീകരിക്കുന്ന ആളെ ഒരിക്കലും ശപിക്കരുത്. അയാള്‍ നിങ്ങള്‍ നല്‍കുന്ന ദാനം കൊണ്ട് രക്ഷപ്പെടണമെന്ന് ചിന്തിക്കുക.

Also Read: Astrological Remedies: വെറുതെ ഇരുന്നാലും പണം വാരാം; ഈ നമ്പര്‍ എഴുതി സൂക്ഷിച്ചാല്‍ മതി

കനകധാരാസ്തോത്രം

നാമം ചൊല്ലുന്നത് പണം കൊണ്ടുവരാന്‍ നല്ലൊരു വഴിയാണ്. ഹൈന്ദവ വിശ്വാസപ്രകാരം കനകധാരാസ്‌തോത്രം എന്ന മന്ത്രം നിങ്ങളെ ധനവാനാക്കും എന്നാണ് വിശ്വാസം. ഈ മന്ത്രം ജപിക്കുന്നത് ഉത്തമമാണ്. നിങ്ങള്‍ ആഗ്രഹിക്കുന്ന എന്തും നടത്തികിട്ടും. എന്നും ഈ മന്ത്രം ജപിക്കണം. ശ്രീശങ്കരാചാര്യന്‍ രചിച്ചതാണ് ഈ മന്ത്രം.

മന്ത്രം ഇങ്ങനെ…

അംഗം ഹരേഃ പുളകഭൂഷണമാശ്രയന്തി

ഭൃഗാംഗനേവ മുകുളാഭരണം തമാലം

അംഗീ കൃതാഖില വിഭൂതിരപാംഗലീലാ

മാംഗല്യ ദാസ്തു മമ മംഗളദേവതായാഃ

മുഗ്ദ്ധാ മുഹുര്‍വിദധതി വദനേമുരാരേഃ

പ്രേമത്രപാ പ്രണിഹിതാനി ഗതാഗതാനി

മാലാദൃശോര്‍മ്മധുകരീവ മഹോത്പലേയാ

സാ മേ ശ്രിയം ദിശതു സാഗരസംഭവായാഃ

ആമീലിതാക്ഷ മധിഗമ്യ മുദാ മുകുന്ദം

ആനന്ദകന്ദമനിമേഷമനംഗ തന്ത്രം

ആകേ കരസ്ഥിത കനീനിക പക്ഷ്മ നേത്രം

ഭൂതൈ്യ ഭവേന്മമ ഭുജംഗ ശയാംഗനായാഃ

ബാഹ്വന്തരേ മധുജിതഃ ശ്രിതകൗസ്തുഭേ യാ

ഹാരാവലീവ ഹരിനീലമയീ വിഭാതി

കാമപ്രദാ ഭഗവതോപി കടാക്ഷമാലാ

കല്യാണമാവഹതു മേ കമലാല യായാഃ

കാളാംബുദാളി ലളിതോരസികൈടഭാരേഃ

ധാരാധരേ സ്ഫുരതി യാ തടിതംഗനേവ

മാതുസ്സമസ്തജഗതാം മഹനീയമൂര്‍ത്തിഃ

ഭദ്രാണി മേ ദിശതു ഭാര്‍ഗ്ഗവ നന്ദനായാഃ

പ്രാപ്തം പദം പ്രഥമതഃ ഖലുയത് പ്രഭാവാത്

മാംഗല്യ ഭാജി മഥുമാഥിനി മന്മഥേന

മയ്യാപതേത്തദിഹ മന്ഥരമീക്ഷണാര്‍ദ്ധം

മന്ദാലസം ച മകരാലയ കന്യകായാഃ

വിശ്വാമരേന്ദ്ര പദ വിഭ്രമ ദാനദക്ഷം

ആനന്ദഹേതുരധികം മുര വിദ്വിഷോപി

ഈഷന്നിഷീദതു മയിക്ഷണ മീക്ഷണാര്‍ദ്ധം

ഇന്ദീവരോദര സഹോദര മിന്ദിരായാഃ

ഇഷ്ടാ വിശിഷ്ട മതയോപി യയാ ദയാര്‍ദ്ര

ദൃഷ്ട്യാ ത്രിവിഷ്ടപപദം സുലഭം ലഭംതേ

ദൃഷ്ടി പ്രഹൃഷ്ടകമലോദര ദീപ്തിരിഷ്ടാം

പുഷ്ടിം കൃഷീഷ്ട മമ പുഷ്‌കര വിഷ്ടരായാഃ

ദദ്യാദ്ദയാനുപവനോ ദ്രവിണാം ബുധാരാ-

മസ്മിന്ന കിഞ്ചന വിഹംഗ ശിശൗ വിഷണ്ണേ

ദുഷ്‌കര്‍മ്മ ഘര്‍മ്മമപനീയ ചിരായ ദൂരം

നാരായണ പ്രണയിനീ നയനാംബുവാഹഃ

ഗീര്‍ദ്ദേവതേതി ഗരുഡദ്ധ്വജസുന്ദരീതി

ശാകം ഭരീതി ശശിശേഖര വല്ലഭേതി

സൃഷ്ടി സ്ഥിതി പ്രളയ കേളിഷു സംസ്ഥിതായൈ

തസൈ്യ നമസ്ത്രിഭുവനൈകഗുരോസ്തരുണൈ്യ

ശ്രുതൈ്യ നമോസ്തു ശുഭകര്‍മ്മ ഫലപ്രസൂതൈ്യ

രതൈ്യ നമോസ്തു രമണീയഗുണാര്‍ണവായൈ

ശക്ത്യൈ നമോസ്തു ശതപത്രനികേതനായൈ

പുഷ്ടൈ്യ നമോസ്തു പുരുഷോത്തമവല്ലഭായൈ

നമോസ്തു നാളീകനിഭാനനായൈ

നമോസ്തു ദുഗ്ദ്ധോദധിജന്മഭൂമൈ്യ

നമോസ്തു സോമാമൃതസോദരായൈ

നമോസ്തു നാരായണ വല്ലഭായൈ

നമോസ്തു ഹേമാംബുജപീഠീകായൈ

നമോസ്തു ഭൂമണ്ഡലനായികായൈ

നമോസ്തു ദേവാദി ദയാപരായൈ

നമോസ്തു ശാര്‍ങ്ഗായുധവല്ലഭായൈ

നമോസ്തു ദേവൈ്യ ഭൃഗുനന്ദനായൈ

നമോസ്തു വിഷ്ണോരുരസി സ്ഥിതായൈ

നമോസ്തു ലക്ഷ്മൈ്യ കമലാലയായൈ

നമോസ്തു ദാമോദരവല്ലഭായൈ

നമോസ്തു കാന്ത്യൈ കമലേക്ഷണായൈ

നമോസ്തു ഭൂതൈ്യ ഭുവന പ്രസൂതൈ്യ

നമോസ്തു ദേവാദിഭിരര്‍ച്ചിതായൈ

നമോസ്തു നന്ദാത്മജ വല്ലഭായൈ

സമ്പത്കരാണി സകലേന്ദ്രിയ നന്ദനാനി

സാമ്രാജ്യ ദാനവിഭവാനി സരോരുഹാക്ഷി

ത്വദ്വംദനാനി ദുരിതാ ഹരണോദ്യതാനി

മാമേവമാതരനിശം കലയംതുമാന്യേ

യത്കടാക്ഷ സമുപാസനാ വിധി ഃ

സേവകസ്യ സകലാര്‍ഥ സംപദഃ

സംതനോതി വചനാംഗ മാനസൈ

ത്വാം മുരാരിഹൃദയേശ്വരീം ഭജേ

സരസിജനിലയേ സരോജഹസ്‌തേ

ധവളതമാംശുക ഗന്ധമാല്യശോഭേ

ഭഗവതി ഹരി വല്ലഭേ മനോജ്ഞേ

ത്രിഭുവന ഭൂതികരീ പ്രസീദ മഹ്യം

ദിഗ്ഘസ്തിഭിഃ കനക കുംഭമുഖാവസൃഷ്ട

സ്വര്‍വാഹിനി വിമലചാരുജലാപ്ലുതാംഗ്വി

പ്രാതര്‍ നമാമി ജഗതാം ജനനീമശേഷ

ലോകാധിനാഥ ഗൃഹിണീമമൃതാബ്ധി പുത്രീ

കമലേ കമലാക്ഷ വല്ലഭേ ത്വം

കരുണാപൂര തരംഗിതൈരപാംഗൈ്യ ഃ

അവലോകയ മാമകിംചനാനാം

പ്രഥമം പാത്രമകൃത്രിമം ദയായാഃ

സ്തുവന്തിയേ സ്തുതിഭിരമീഭിര ന്വഹം

ത്രയീമയിം ത്രിഭുവനമാതരം രമാം

ഗുണാധികാ ഗുരുതര ഭാഗ്യ ഭാഗിനഃ

ഭവന്തി തേ ഭുവി ബുധ ഭാവിതാശയാഃ

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്, TV9 MALAYALAM ഇത് സ്ഥിരീകരിക്കുന്നില്ല, ബന്ധപ്പെട്ട വിഷയത്തിൽ കൂടുതൽ വിവരങ്ങൾക്ക് മേഖലയിലെ വിദഗ്ധനെ സമീപിക്കുക)