5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Financial Problem Remedies: വീട്ടിലെ മണി പ്ലാന്റില്‍ പണം കായ്ക്കും; അതിന് ഇങ്ങനെ ചെയ്‌തോളൂ

How to Keep Money Plant at Home: വേണ്ട പരിചരണവും നല്ല ശ്രദ്ധയും കൊടുത്താല്‍ മണി പ്ലാന്റും പണം തരും. മണി പ്ലാന്റ് വീട്ടില്‍ വളര്‍ത്തുന്നത് പണം വരാന്‍ നല്ലതാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ലല്ലോ. വീട്ടില്‍ മണി പ്ലാന്റ് വളര്‍ത്തുന്നവര്‍ താഴെ പറയുന്ന കാര്യങ്ങള്‍ ഒന്ന് ചെയ്തുനോക്കൂ

Financial Problem Remedies: വീട്ടിലെ മണി പ്ലാന്റില്‍ പണം കായ്ക്കും; അതിന് ഇങ്ങനെ ചെയ്‌തോളൂ
Money Plant
Follow Us
shiji-mk
SHIJI M K | Updated On: 24 Jun 2024 12:42 PM

സാമ്പത്തികമായി ഉയര്‍ച്ച കൈവരിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്. എങ്ങനെയെങ്കിലും കടബാധ്യതകളെല്ലാം അകറ്റാന്‍ സാധിച്ചാല്‍ എത്ര നന്നായിരുന്നുവല്ലെ. എന്നാല്‍ വരവില്‍ അധികമായ ചിലവ് പലരെയും വീണ്ടും കടക്കെണിയിലേക്ക് എത്തിക്കും. വിചാരിച്ചതുപോലെ പണം സമ്പാദിക്കാന്‍ സാധിക്കാത്ത് പലരെയും മാനസിക സംഘര്‍ഷങ്ങളിലേക്ക് തള്ളിവിടുകയും ചെയ്യുന്നുണ്ട്. പലവഴിക്കും പണം സ്വരുക്കൂട്ടാന്‍ ശ്രമിക്കുന്നവരുമുണ്ട്. അതില്‍ സാമ്പത്തിക സ്ഥിരത കൈവരിക്കാന്‍ മണി പ്ലാന്റ് വളര്‍ത്താറുണ്ടോ? പണം വരട്ടെ എന്ന ചിന്തയില്‍ അലക്ഷ്യമായിട്ടായിരിക്കും പലരും മണി പ്ലാന്റ് നടുന്നതും. വേണ്ട പരിചരണവും ആരും ആ ചെടിക്ക് നല്‍കാറില്ല.

എന്നാല്‍ അത്ര നിസാരക്കാരനല്ല മണി പ്ലാന്റ്. വേണ്ട പരിചരണവും നല്ല ശ്രദ്ധയും കൊടുത്താല്‍ മണി പ്ലാന്റും പണം തരും. മണി പ്ലാന്റ് വീട്ടില്‍ വളര്‍ത്തുന്നത് പണം വരാന്‍ നല്ലതാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ലല്ലോ. വീട്ടില്‍ മണി പ്ലാന്റ് വളര്‍ത്തുന്നവര്‍ താഴെ പറയുന്ന കാര്യങ്ങള്‍ ഒന്ന് ചെയ്തുനോക്കൂ. തീര്‍ച്ചയായിട്ടും നിങ്ങളുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ മാറികിട്ടും.

Also Read: Monsoon Trekking: സാഹസികത ഇഷ്ടമാണോ? മൺസൂൺ ട്രക്കിങ്ങിനു പറ്റിയ സ്ഥലങ്ങൾ ഇവ

മണി പ്ലാന്റ് നടുമ്പോള്‍

മണി പ്ലാന്റ് വെറുതെ അങ്ങനെ ഏതെങ്കിലും ദിശയില്‍ കൊണ്ടുവെക്കാന്‍ പാടില്ല. രണ്ട് സ്ഥാനങ്ങളിലാണ് സമ്പത്തുണ്ടാകാന്‍ മണി പ്ലാന്റ് വെക്കേണ്ടത്. ഒന്ന് മഹാലക്ഷ്മി വാസമുള്ള സ്ഥാനമാണ്. അത് വീടിന്റെ തെക്ക് കിഴക്കേ മൂലയാണ്. മറ്റൊരു ദിശ കുബേര ദിക്കാണ്, അതായത് വടക്ക് ദിക്ക്. ഈ രണ്ട് സ്ഥാനങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ മണി പ്ലാന്റ് വെക്കുന്നതാണ് ഏറ്റവും ഉത്തമം.

നാണയം

സാമ്പത്തികമായി മെച്ചപ്പെടുന്നതിന് മണിപ്ലാന്റിന്റെ ചുവട്ടില്‍ ഒരു വസ്തു വെക്കണം. മണി പ്ലാന്റ് എവിടെയാണ് വെച്ചിരിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് ഇതുചെയ്യേണ്ടത്. മണി പ്ലാന്റ് വെച്ചതിന്റെ അടിയില്‍ നിന്ന് അല്‍പം മണ്ണ് മാറ്റി ഇക്കാര്യം വെക്കാം. ചൊവ്വ, വെള്ളി ദിവസങ്ങളില്‍ ഒരു രൂപ നാണയം അല്ലെങ്കില്‍ 5 രൂപ നാണയമെടുത്ത് നിലവിളക്കിന് മുമ്പില്‍ ഇരുന്നോ നിന്നോ മഹാലക്ഷ്മി ദേവിയെ പ്രാര്‍ത്ഥിക്കുക.

ഏതെങ്കിലും മഹാലക്ഷ്മി മന്ത്രം 108 തവണ കൈകൂപ്പി നിന്ന് ചൊല്ലുക. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ തീരാനും കടങ്ങള്‍ മാറാനും നന്നായി പ്രാര്‍ത്ഥിക്കണം. ഭാഗ്യം തുണയ്ക്കാനും നല്ല വിജയമുണ്ടാകാനുമെല്ലാം പ്രാര്‍ത്ഥിക്കാം. മാത്രമല്ല സാമ്പത്തിക സ്രോതസുകള്‍ നമ്മെ തേടി വരാനും പ്രാര്‍ത്ഥിക്കണം.

Also Read: Perfume Vs Deodorant : പെർഫ്യൂമും ഡിയോഡറൻ്റും തമ്മിലുള്ള വ്യത്യാസമറിയാമോ?

നെയ്യ്

നന്നായി പ്രാര്‍ത്ഥിച്ച ശേഷം നാണയത്തിന്റെ ഇരുവശത്തും അല്‍പം നെയ്യ് പുരട്ടി കൊടുക്കാം. ഈ നാണയം കയ്യില്‍പിടിച്ച നിലവിളക്കില്‍ മൂന്നുതവണ ഉഴിയണം. ശേഷം തുണിയിലോ പേപ്പറിലോ പൊതിഞ്ഞ് മണിപ്ലാന്റിന്റെ ചുവട്ടില്‍ കുഴിച്ചിടാം. ഇങ്ങനെ ചെയ്യുന്നത് സാമ്പത്തികമായി ഉയര്‍ച്ച പ്രാപിക്കുന്നതിന് നല്ലതാണ്. മണിപ്ലാന്റിനെ നല്ല രീതിയില്‍ സംരക്ഷിക്കേണ്ടതും അനിവാര്യമാണ്. പുറത്തുനിന്നുള്ളവരെ മണിപ്ലാന്റില്‍ തൊടാനോ ഇലകള്‍ നുള്ളാനോ അനുവദിക്കരുത്.

Stories