5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Walking Tips: നടക്കുന്നത് ശരിയായ രീതിയിലാണോ? ഈ തെറ്റുകൾ സന്ധിവേദനയ്ക്കും അമിതഭാരത്തിനും കാരണമാകും

How To Walk Properly: നിങ്ങൾ നടക്കുന്നത് ശരിയായ രീതിയിലാണോ? തെറ്റായ നടത്തം സന്ധിവേദന, അമിതഭാരം തുടങ്ങിയ ​ഗുരുതരമായി പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. സ്പോർട്സ് ശാസ്ത്രജ്ഞയും വാക്ക് ആക്റ്റീവ് രീതിയുടെ സ്ഥാപകയുമായ ജോവാന ഹാൾ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

Walking Tips: നടക്കുന്നത് ശരിയായ രീതിയിലാണോ? ഈ തെറ്റുകൾ സന്ധിവേദനയ്ക്കും അമിതഭാരത്തിനും കാരണമാകും
പ്രതീകാത്മക ചിത്രം Image Credit source: Freepik
neethu-vijayan
Neethu Vijayan | Published: 23 Mar 2025 10:51 AM

വ്യായാമം അത് ശരീരത്തിന് ആവശ്യമായ ഒന്നാണ്. കൂടുതൽ ആളുകളും വ്യായാമത്തിനായി തിരഞ്ഞെടുക്കുന്നത് നടത്തം തന്നെയാണ്. കാരണം കഠിനമായ പ്രയത്നമോ മറ്റ് അപകടങ്ങളോ ഇല്ലെന്നുള്ള ധാരണയിലാണ് ഇവ തിരഞ്ഞെടുക്കുന്നത്. എന്നാൽ നിങ്ങൾ നടക്കുന്നത് ശരിയായ രീതിയിലാണോ? തെറ്റായ നടത്തം സന്ധിവേദന, അമിതഭാരം തുടങ്ങിയ ​ഗുരുതരമായി പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. സ്പോർട്സ് ശാസ്ത്രജ്ഞയും വാക്ക് ആക്റ്റീവ് രീതിയുടെ സ്ഥാപകയുമായ ജോവാന ഹാൾ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

നടക്കുമ്പോൾ ആളുകൾ ചെയ്യുന്ന ചില സാധാരണ തെറ്റുകളെക്കുറിച്ചാണ് ജോവാന പറയുന്നത്. ആദ്യത്തേത് ശരീരത്തിലെ പേശികളുടെ അസന്തുലിതാവസ്ഥയാണ്. ഹാളിന്റെ അഭിപ്രായത്തിൽ, നിങ്ങൾ തെറ്റായി നടക്കുമ്പോഴോ മോശം ഫോമിലോ നടക്കുമ്പോഴോ, നിങ്ങൾ ചില പേശികൾക്ക് അമിതമായ വ്യായാമം നൽകുകയും മറ്റുള്ളവയെ അനക്കാതെ വയ്ക്കുകയും ചെയ്യുന്നു. ഇതിന് കാരണമാകുന്ന രണ്ടാമത്തെ ഘടകം നമ്മുടെ ഉദാസീനമായ ജീവിതശൈലിയാണ്.

നമ്മളിൽ മിക്കവരും എപ്പോഴും ഇരുന്ന് ജോലി ചെയ്യുന്നവരാണ്. ജോലിയുടെ ഭാ​ഗമായി കമ്പ്യൂട്ടറുകൾക്ക് മുന്നിലോ വിനോദത്തിൻ്റെ ഭാ​ഗമായി ഫോണുകൾക്ക് മുന്നിലോ മണിക്കൂറുകളോളം ഇരിക്കുന്നവരാണ് നമ്മൾ. ഈ ഉദാസീനമായ ജീവിതശൈലി പേശികളുടെ ക്ഷയത്തിനും കാഠിന്യത്തിനും കാരണമാകും.

ചില വ്യക്തിപരമായ കാര്യങ്ങളും തെറ്റായ നടത്തത്തെ സ്വാധീനിക്കുന്ന ഘടങ്ങളാണ്. അപകടങ്ങൾ മൂലമോ ശസ്ത്രക്രിയകൾ മൂലമോ ഉണ്ടാകുന്ന പരിക്കുകൾ, കാലുകളുടെ നീളത്തിലുള്ള വ്യത്യാസം, ഗർഭധാരണം എന്നിവ നിങ്ങളുടെ നടത്തത്തെ സ്വാധീനിച്ചേക്കാം. എന്നാൽ വേദനയ്ക്കും അമിതഭാരത്തിനും കാരണമാകുന്ന നമ്മുടെ നടത്തത്തിലെ ചില തെറ്റുകളും എന്തെല്ലാമെന്ന് പരിശോധിക്കാം.

പേശികളിൽ തെറ്റായി വ്യായാമം ചെയ്യുക

നടന്നതിന് ശേഷം നിങ്ങൾക്ക് നടുവേദന അനുഭവപ്പെടുന്നുണ്ടോ? അപ്പോൾ നിങ്ങൾ വ്യായാമം ആവശ്യമില്ലാത്ത പേശികളെ വ്യായാമം ചെയ്യുന്നു എന്നാണ് വിദ​ഗ്ധർ പറയുന്നത്. ‌പലരും ചെയ്യുന്ന ഒരു സാധാരണ തെറ്റാണിത്. മുകളിലെ പുറം മുതൽ കാൽമുട്ട് വരെ നീളുന്ന പേശികളിൽ വ്യായാമം ചെയ്യുന്നതിനുപകരം, സ്വാഭാവികമായും ഇറുകിയ ഹിപ് ഫ്ലെക്‌സർ പേശികളെ അമിതമായി ഉപയോഗിക്കുന്നതാണ് ഇതിന് കാരണമെന്ന് ഹാൾ പറഞ്ഞു.

നിങ്ങളുടെ ഹിപ് ഫ്ലെക്‌സറുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, അത് അസന്തുലിതാവസ്ഥയ്ക്ക് കാരണമാവുകയും സ്ട്രൈഡ് നീളം കുറയ്ക്കുകയും ചലനം കഠിനം അക്കുകയും ചെയ്യും. ഹിപ് ഫ്ലെക്‌സറുകൾ അമിതമായി ഉപയോഗിക്കുന്നത് ഒരു വ്യക്തിക്ക് നടക്കാൻ കഴിയുന്ന ദൂരം പരിമിതപ്പെടുത്തുന്നു.

പരന്ന പാദങ്ങളോടുകൂടിയ നടത്തം

‘പാസിവ് ഫൂട്ട് സ്ട്രൈക്ക്’ എന്ന് വിളിക്കുന്നത് മറ്റൊരു സാധാരണമായി ചെയ്യുന്ന തെറ്റ്. ഓരോ പാദത്തിലും 26 അസ്ഥികളും 33 സന്ധികളുമുണ്ട്, സ്ഥിരത, വഴക്കം, ശരീരഭാരം പിന്തുണയ്ക്കൽ എന്നിവയ്ക്കായി ഇവ രൂപകൽപ്പന ചെയ്‌തിരിക്കുന്നു. എന്നിരുന്നാലും, ഒരു പാസിവ് ഫൂട്ട് സ്ട്രൈക്ക് കാരണം നിങ്ങൾ തെറ്റായി നടക്കുമ്പോൾ, നിങ്ങൾ ഹിപ് ഫ്ലെക്‌സറുകൾ അമിതമായി ഉപയോഗിക്കുന്നു.

ഇത് നിങ്ങളുടെ പാദങ്ങളിലെ എല്ലാ സന്ധികളെയും ഉപയോഗിക്കാനുള്ള കഴിവിനെ നിരാകരിക്കുന്നു. പലപ്പോഴും ഇടുങ്ങിയ ഫിറ്റുമായി വരുന്ന ആധുനിക പാദരക്ഷകൾ ഇത് കൂടുതൽ വഷളാക്കുകയും കാൽവിരലുകൾ ഒരുമിച്ച് ചുരുങ്ങുകയും അവയുടെ സ്വാഭാവിക ചലനം പരിമിതപ്പെടുത്തുകയും ചെയ്യുന്നു. ഇത് കാലിന്റെ സ്വാഭാവിക സംവിധാനത്തെ പോലും മാറ്റുന്നു. പരന്ന പാദങ്ങളോടുകൂടിയ നടത്തം വേദനയ്ക്കും അസ്വസ്ഥതയ്ക്കും കാരണമാകും. പ്രത്യേകിച്ച് കാൽമുട്ടുകളിൽ.