Vitamin Supplements: വൈറ്റമിൻ ബി12വും ഡിയും കഴിക്കുന്നത് ശരിയായ സമയത്താണോ? അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ
Vitamin B12 and Vitamin D Supplements: ശരീരത്തിന് ഫലപ്രദമായി ആഗിരണം ചെയ്യാൻ കഴിയുന്ന തരത്തിൽ ഈ വൈറ്റമിൻ സപ്ലിമെൻ്റുകൾ എപ്പോൾ കഴിക്കണമെന്ന് പലർക്കും അറിയില്ല എന്നതാണ് വ്സ്തവം. രണ്ട് തരം വൈറ്റമിനുകളാണുള്ളത്. ഒന്ന് വെള്ളത്തിൽ ലയിക്കുന്നതും മറ്റൊന്ന് കൊഴുപ്പിൽ ലയിക്കുന്നതും.

ചില വൈറ്റമിനുകളുടെയും മൈക്രോ ന്യൂട്രിയൻ്റുകളുടെയും കുറവുള്ള പലരും സപ്ലിമെൻ്റുകൾ കഴിച്ചാണ് അവയുടെ കുറവ് നികത്തുന്നത്. എന്നാൽ ചിലർക്ക് എത്ര സപ്ലിമെൻ്റകൾ കഴിച്ചാലും വൈറ്റമിൻ ബി12വും ഡിയുടെയും കുറവ് മാറുകയുമില്ല. ശരീരത്തിന് ഫലപ്രദമായി ആഗിരണം ചെയ്യാൻ കഴിയുന്ന തരത്തിൽ ഈ വൈറ്റമിൻ സപ്ലിമെൻ്റുകൾ എപ്പോൾ കഴിക്കണമെന്ന് പലർക്കും അറിയില്ല എന്നതാണ് വ്സ്തവം. രണ്ട് തരം വൈറ്റമിനുകളാണുള്ളത്. ഒന്ന് വെള്ളത്തിൽ ലയിക്കുന്നതും മറ്റൊന്ന് കൊഴുപ്പിൽ ലയിക്കുന്നതും.
വെള്ളത്തിൽ ലയിക്കുന്ന വൈറ്റമിനുകൾ
വൈറ്റമിൻ ബി 12, വിറ്റാമിൻ സി എന്നിവ ഉൾപ്പെടുന്ന വെള്ളത്തിൽ ലയിക്കുന്ന വൈറ്റമിനുകൾ ശരീരത്തിൽ ശരീരത്തിൽ സംഭരിക്കില്ല. അവ വളരെ പെട്ടെന്ന് തന്നെ പുറന്തള്ളപ്പെടുന്നു. അവ ആഗിരണം ചെയ്യാൻ നിങ്ങൾക്ക് ധാരാളം വെള്ളം ആവശ്യമാണ്. എപ്പോഴും വെള്ളത്തിൽ ലയിക്കുന്ന വൈറ്റമിനുകൾ രാവിലെ ഒഴിഞ്ഞ വയറ്റിൽ കഴിക്കുന്നതാണ് ഉത്തമം. അല്ലെങ്കിൽ , ഈ വൈറ്റമിനുകൾ കഴിക്കാനുള്ള ഏറ്റവും നല്ല മാർഗം പ്രഭാതഭക്ഷണത്തിന് ഒരു മണിക്കൂർ ശേഷമാണ്.
ഒരു ദിവസം നമ്മുടെ ശരീരത്തിൽ എത്തേണ്ട വൈറ്റമിൻ ബി 12ന്റെ അളവ് 2.4 മൈക്രോഗ്രാം ആണ്. ഭക്ഷണത്തിലെ പോരായ്മകൾ കാരണം അവ ആഗിരണം ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ അതിന് സപ്ലിമെൻ്റുകൾ എടുക്കണ്ടതായി വന്നേക്കാം. അതിനാൽ അവ കഴിക്കേണ്ട സമയത്ത് തന്നെ കഴിക്കുന്നതിലൂടെ മറ്റ് പ്രശ്നങ്ങൾ ഒഴിവാക്കാൻ സാധിക്കും.
കൊഴുപ്പിൽ ലയിക്കുന്ന വൈറ്റമിനുകൾ
കൊഴുപ്പിൽ ലയിക്കുന്ന വൈറ്റമിനുകൾ, ആഗിരണം വർദ്ധിപ്പിക്കുന്നതിന് കൊഴുപ്പ് അടങ്ങിയ ഭക്ഷണം കഴിച്ചതിന് തൊട്ടുപിന്നാലെ കഴിക്കേണ്ടതുണ്ട്. ഇവ വൈറ്റമിൻ എ, ഡി, ഇ, കെ എന്നിവ ശരീരത്തിലെത്താൻ സഹായിക്കുന്നു. നിങ്ങൾ വൈറ്റമിൻ ഡിയുടെ സപ്ലിമെൻ്രുകൾ പൊടി രൂപത്തിൽ കഴിക്കുകയാണെങ്കിൽ, പാലിനൊപ്പം കഴിക്കുക. കാരണം പാൽ കൊഴുപ്പുള്ളവയാണ്. വൈറ്റാമിൻ ഡി പൊടി കാപ്സ്യൂളുകളേക്കാൾ വിലകുറഞ്ഞതാണ്. പക്ഷേ കുടലിന് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്ക് ഇത് ഉപയോഗപ്രദമാകണമെന്നില്ല.
ഒഴിവാക്കേണ്ട വൈറ്റമിൻ കോമ്പിനേഷനുകൾ?
വൈറ്റമിൻ സിയും ബി12 ഉം ഒരുമിച്ച് കഴിക്കുന്നത് ഒഴിവാക്കുക. കാരണം വൈറ്റമിൻ സി ബി12ൻ്റെ ആഗിരണം കുറയ്ക്കും. അവ കഴിക്കുമ്പോൾ കുറഞ്ഞത് രണ്ട് മണിക്കൂർ വ്യത്യാസമെങ്കിലും നിലനിർത്തുക, വെള്ളത്തിൽ ലയിക്കുന്നതിനാൽ, നിങ്ങളുടെ വയറ് ഒഴിഞ്ഞിരിക്കുമ്പോൾ കഴിക്കുന്നതാണ് ഉത്തമം.
കരൾ, മുട്ട, മത്സ്യം, പാലുൽപ്പന്നങ്ങൾ തുടങ്ങിയ നിങ്ങളുടെ ഭക്ഷണത്തിൽ ആവശ്യത്തിനുള്ള വൈറ്റമിനുകൾ ഉണ്ടെങ്കിൽ വൈറ്റാമിൻ എ സപ്ലിമെന്റുകൾ ആവശ്യമില്ല. അമിതമായ വിറ്റാമിൻ എ കഴിച്ചാൽ അസ്ഥി, ദഹനം, ചർമ്മ എന്നിവയെ ബാധിക്കുകയും ചെയ്യും.