5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Acidity Remedies: അസിഡിറ്റി നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ ശീലമാക്കാം ഈ പത്ത് ഭക്ഷണങ്ങൾ

Foods for Acidity Problems: മാനസിക സമ്മർദ്ദം, പുകവലി, അമിത കഫീൻ ഉപയോഗം, അമിതമായി എരിവും പുളിയുമുള്ള ഭക്ഷണങ്ങൾ കഴിക്കുക എന്നിവയും അസിഡിറ്റിക്ക് കാരണമായേക്കാം.

Acidity Remedies: അസിഡിറ്റി നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ ശീലമാക്കാം ഈ പത്ത് ഭക്ഷണങ്ങൾ
Representational Image (Image Credits: PixelsEffect/ Getty Images Creative)
nandha-das
Nandha Das | Updated On: 21 Nov 2024 16:35 PM

എല്ലാവരെയും പലപ്പോഴായി അലട്ടുന്ന ഒരു പ്രശ്നമാണ് നെഞ്ചെരിച്ചിൽ അഥവാ അസിഡിറ്റി. അനാരോഗ്യകരമായ ജീവിത ശൈലിയും കൃത്യതയില്ലാത്ത ഭക്ഷണ ശീലവുമാണ് പ്രധാനമായും ഇതിനു പിന്നിലുള്ള കാരണങ്ങൾ. ഇതിനു പുറമെ, മാനസിക സമ്മർദ്ദം, പുകവലി, അമിത കഫീൻ ഉപയോഗം, അമിതമായി എരിവും പുളിയുമുള്ള ഭക്ഷണങ്ങൾ കഴിക്കുക എന്നിവയും അസിഡിറ്റിക്ക് കാരണമായേക്കാം. അതിനാൽ, അസിഡിറ്റി തടയാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ നോക്കാം.

1. അയമോദക വെള്ളം

അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വയറിലെ അസ്വസ്ഥതകൾ അകറ്റാൻ ഗുണം ചെയ്യും. ഗ്യാസ്, വയർ വീർത്തിരിക്കുക, നെഞ്ചെരിച്ചിൽ തുടങ്ങിയ ദഹന സംബന്ധമായ എല്ലാ പ്രശ്നങ്ങളും അകറ്റാൻ മികച്ചതാണ് അയമോദകം. ഇവയിൽ അടങ്ങിയിട്ടുള്ള എൻസൈമുകളാണ് ഇതിന് സഹായിക്കുന്നത്.

2. തൈര്

ദഹന പ്രശ്നങ്ങൾ ഉള്ളവർ ദിവസവും കുറച്ച് തൈര് കഴിക്കുന്നത് വളരെ നല്ലതാണ്. ഇവയ്ക്ക് ആമാശയത്തിലെ ആസിഡിന്റെ അളവ് നിയന്ത്രിക്കാനുള്ള കഴിവുണ്ട്. അതിനാൽ, നെഞ്ചെരിച്ചിൽ ഉള്ളവർ തൈര് ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.

3. ഇഞ്ചി ചായ

ഇഞ്ചിയിൽ ഇൻഫ്ളമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇഞ്ചി ഇട്ട ചായ കുടിക്കുന്നത് അസിഡിറ്റി പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കും.

4. തണുത്ത പാൽ

അസിഡിറ്റി പ്രശ്നം ഉള്ളവർ ദിവസവും തണുത്ത പാൽ കുടിക്കുന്നത് ശീലമാക്കുക. പാലിൽ അടങ്ങിയിട്ടുള്ള കാത്സ്യം, ഹൈഡ്രോക്ളോറിക് ആസിഡുകളുടെ അമിത ഉത്പാദനത്തെ നിയന്ത്രിക്കുന്നു.

5. ഇളനീർ

കരിക്കിൻ വെള്ളത്തിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇവ വയറിലെ അസ്വസ്ഥതകൾ അകറ്റാൻ ഏറെ ഗുണം ചെയ്യും. അതിനാൽ, അസിഡിറ്റി പ്രശ്നമുള്ളവർ ദിവസവും ഒരു കരിക്കിൻ വെള്ളം കുടിക്കാൻ ശ്രമിക്കുക.

6. പെരുംജീരകം

വയറിലെ അമിതമായ ആസിഡ് ഉത്പാദനം തടയാൻ പെരുംജീരകം സഹായിക്കും. ഇവ അസിഡിറ്റി, ഗ്യാസ്, വയറു വീർത്തിരിക്കുന്ന അവസ്ഥ, വയറിളക്കം തുടങ്ങിയ ദഹന പ്രശ്നങ്ങൾക്ക് മികച്ച പരിഹാരമാണ്. ദിവസവും വെറും വയറ്റിൽ പെരുംജീരകം ഇട്ട് തിളപ്പിച്ച വെള്ളം ശീലമാക്കുക.

7. ഗ്രീൻ ടീ

ഗ്രീൻ ടീയിൽ ആന്റി-ഓക്സിഡന്റുകളും, ആന്റി-ഇൻഫ്ളമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. അതിനാൽ, ഗ്രീൻ ടീ കുടിക്കുക പതിവാക്കുന്നത് അസിഡിറ്റി പോലുള്ള ദഹന പ്രശ്നങ്ങളെ അകറ്റി നിർത്താൻ ഗുണം ചെയ്യും.

8. വാഴപ്പഴം

ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഒരു പഴമാണ് വാഴപ്പഴം. ഇവയിൽ കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, ആന്റി-ഓക്സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശീലമാക്കുന്നത് വയറിലെ ആസിഡ് ഉത്പാദനം കുറയ്ക്കാൻ സഹായിക്കുന്നു. അസിഡിറ്റി പോലുള്ള ദഹന പ്രശ്നങ്ങൾ അകറ്റാൻ മികച്ചതാണ് വാഴപ്പഴം.

9. വെള്ളരിക്ക

വെള്ളരിക്ക കഴിക്കുന്നത് ഒരു ദിവസം മുഴുവൻ വയറിനെ തണുപ്പിച്ച് നിർത്താൻ സഹായിക്കും. ശരീരത്തിലെ ജലാംശം നിലനിർത്താനും ഇവ മികച്ചതാണ്. അതിനാൽ, വെള്ളരിക്ക ഡയറ്റിൽ ഉൾപ്പെടുത്തുന്നത് അസിഡിറ്റി, ഗ്യാസ് പോലുള്ള ദഹന പ്രശ്നങ്ങളെ അകറ്റി നിർത്താൻ സഹായിക്കുന്നു.

10. ഇലക്കറികൾ

ചീര, ബ്രൊക്കോളി പോലുള്ള ഇലക്കറികളിൽ ഫൈബർ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹന പ്രക്രിയ സുഖമമാക്കുന്നു. കൂടാതെ, അസിഡിറ്റി പോലുള്ള പ്രശ്നങ്ങളെ അകറ്റി നിർത്താനും സഹായിക്കും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അറിവിനെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടിയതിന് ശേഷം മാത്രം ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തുക.)