5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Amla For Eyes: കണ്ണുകളിലെ ക്ഷീണം നിങ്ങളെ അലട്ടുന്നുണ്ടോ? നെല്ലിക്ക കഴിക്കൂ, കാരണങ്ങൾ ഇതാ

Amla Benefits For Eyes: കണ്ണിൻ്റെ ആരോഗ്യം നിലനിർത്തുന്നതിന് നിർണായകമായ ഘടകമാണ് വിറ്റാമിൻ സി. ഇവ നെല്ലിക്കയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. നെല്ലിക്കയുടെ ആൻ്റിഓക്‌സിഡൻ്റ് ​ഗുണങ്ങൾ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കുകയും ശരീരത്തെ ഉള്ളിൽ നിന്ന് പോഷിപ്പിക്കുകയും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

Amla For Eyes: കണ്ണുകളിലെ ക്ഷീണം നിങ്ങളെ അലട്ടുന്നുണ്ടോ? നെല്ലിക്ക കഴിക്കൂ, കാരണങ്ങൾ ഇതാ
Represental Image (Credits: Freepik)
neethu-vijayan
Neethu Vijayan | Published: 12 Dec 2024 20:05 PM

കമ്പ്യൂട്ടറുകളുടെയും സ്മാർട്ട്ഫോണുകളുടെയും മുന്നിൽ മണിക്കൂറുകളോളം ചെലവഴിക്കുന്നവരാണ് നമ്മളിൽ പകുതിയും. അതിനാൽ തന്നെ പലർക്കും കണ്ണുകളിൽ ഉണ്ടാകുന്ന അസ്വസ്ഥതകൾ പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ഇത്തരത്തിൽ കൂടുതൽ സമയം സ്ക്രീനുകൾക്ക് മുന്നിൽ ചെലവഴിക്കുമ്പോൾ നമ്മുടെ കണ്ണുകളിൽ ചുവപ്പ് നിറം, ക്ഷീണം എന്നിവ അനുഭവപ്പെടുന്നുണ്ട്. ഒടുവിൽ ഐ ഡ്രോപ്പുകളിലേക്കും മറ്റ് ചികിത്സകളിലേക്കുമാണ് ഇവ കൊണ്ടെത്തിക്കുന്നത്. എന്നാൽ ഇതിനെല്ലാം പരിഹാരമായി പ്രകൃതിദത്തമായി മാർ​ഗങ്ങൾ ഉണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?… ആദ്യം കയിക്കും പിന്നെ മധുരിക്കും എന്നാണല്ലോ. അതെ നെല്ലിക്ക തന്നെയാണ് ഇതിനുള്ള പരിഹാരം. പ്രതിരോധശേഷി വർപ്പിക്കാൻ മാത്രമല്ല കണ്ണുകളുടെ ആരോ​ഗ്യത്തിനും ഇവ വളരെ നല്ലതാണ്.

വൈറ്റമിൻ സി

കണ്ണിൻ്റെ ആരോഗ്യം നിലനിർത്തുന്നതിന് നിർണായകമായ ഘടകമാണ് വിറ്റാമിൻ സി. ഇവ നെല്ലിക്കയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. നെല്ലിക്കയുടെ ആൻ്റിഓക്‌സിഡൻ്റ് ​ഗുണങ്ങൾ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കുകയും ശരീരത്തെ ഉള്ളിൽ നിന്ന് പോഷിപ്പിക്കുകയും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്നു. അതിനാൽ തന്നെ ദിവസേനയുള്ള ഡയറ്റിൽ നെല്ലിക്ക ഉൾപ്പെടുത്തുന്നത് ഭാവിയിൽ കണ്ണുകളുടെ കാഴ്ച്ചശക്തി വർദ്ധിപ്പിക്കാനും ഊർജ്ജം നൽകാനും സഹായിക്കുന്നു.

കണ്ണിൻ്റെ ക്ഷീണം അകറ്റുന്നു

മണിക്കൂറുകളോളം സ്‌ക്രീനിൽ നോക്കി നിങ്ങളുടെ കണ്ണുകൾ ക്ഷീണിച്ചാൽ, നെല്ലിക്ക കഴിക്കുന്നതിലൂടെ അവ മാറ്റാൻ സാധിക്കും. കാരണം ഇവയിൽ ആൻ്റിഓക്‌സിഡൻ്റുകൾക്കും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ കണ്ണുകൾ സ്വാഭാവിക ഊർജ്ജം നൽകുന്നു.

കാഴ്ച മികച്ചതാക്കുന്നു

കണ്ണടവയ്ക്കുന്നത് ആർക്കും അത്ര ഇഷ്ട്ടമുള്ള കാര്യമല്ല. കാഴ്ച കുറവാണേൽ വേറെ എന്ത് ചെയ്യാനാ. എന്നാൽ വിഷമിക്കേണ്ട നെല്ലിക്ക പതിവായി കഴിക്കൂ. വിറ്റാമിൻ എയാൽ സമ്പുഷ്ടമായ ഇത് റെറ്റിനയുടെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നു. ഇവ നിങ്ങളുടെ കാഴ്ച്ചശക്തി മെച്ചപ്പെടുത്തുന്നു. കൂടാതെ വിറ്റാമിൻ എ യുടെ കുറവ് മൂലമുണ്ടാകുന്ന രാത്രിയിലെ കാഴ്ച്ച മങ്ങലിൻ്റെ തീവ്രത കുറയ്ക്കുകയും ചെയ്യുന്നു.

പ്രായവുമായി ബന്ധപ്പെട്ട കാഴ്ച പ്രശ്നങ്ങൾ

പ്രായമാകുന്തോറും ഉണ്ടാകുന്ന കാഴ്ച്ച പ്രശ്നങ്ങളെ ഒരുപരിധിവരെ തടയാൻ നെല്ലിക്കയ്ക്ക് കഴുയും. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയും പോളിഫെനോൾ ഉൾപ്പെടെയുള്ള ശക്തമായ ആൻ്റിഓക്‌സിഡൻ്റുകളും ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കും.

നിങ്ങളുടെ ഭക്ഷണത്തിൽ നെല്ലിക്ക ഇങ്ങനെ ചേർക്കൂ

1. ജ്യൂസ് : നെല്ലിക്ക ജ്യൂസിൽ ഒരു നുള്ള് തേൻ യോജിപ്പിച്ച് കുടിക്കുന്നത് ആരോ​ഗ്യത്തിന് വളരെ നല്ലതാണ്.

2. പൊടി: സ്മൂത്തികളിലോ ചെറുചൂടുള്ള വെള്ളത്തിലോ ഹെർബൽ ടീകളിലോ നെല്ലിക്കയുടെ പൊടി ചേർത്ത് കഴിക്കുന്നതും വളരെ നല്ലതാണ്.

Latest News