Paneer Benefits: പ്രമേഹം മുതല്‍ സ്ട്രെസ് കുറയ്ക്കാൻ വരെ; പതിവാക്കാം പനീർ, ഒരുപാടുണ്ട് ഗുണങ്ങൾ
Amazing Health Benefits of Paneer: കാത്സ്യം, ഫോസ്ഫറസ് വിറ്റമിൻസ്, മിനറൽസ് എന്നിങ്ങനെ ശരീരത്തിന് ആവശ്യമായ ധാരാളം പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. പനീർ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കൊണ്ടുള്ള ചില ആരോഗ്യ ഗുണങ്ങൾ നോക്കാം.

നിരവധി പോഷകഗുണങ്ങൾ അടങ്ങിയ ഒന്നാണ് പാലുല്പന്നങ്ങളിൽപ്പെടുന്ന പനീർ. കോട്ടേജ് ചീസ് എന്നും ഇവ അറിയപ്പെടുന്നു. കാത്സ്യം, ഫോസ്ഫറസ് വിറ്റമിൻസ്, മിനറൽസ് എന്നിങ്ങനെ ശരീരത്തിന് ആവശ്യമായ ധാരാളം പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. പനീർ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കൊണ്ടുള്ള ചില ആരോഗ്യ ഗുണങ്ങൾ നോക്കാം.
1. പ്രോട്ടീന്റെ മികച്ച ഉറവിടം
പ്രോട്ടീന്റെ മികച്ച ഉറവിടമാണ് പനീർ. ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ ഒമ്പത് അവശ്യ അമിനോ ആസിഡുകളും ഇതിൽ അടങ്ങിയിരിക്കുന്നു. കൂടാതെ, ചീസുമായി താരതമ്യപ്പെടുത്തുമ്പോൾ പനീരാണ് ആരോഗ്യത്തിന് കുറച്ചുകൂടി നല്ലത്.
2. ശരീരഭാരം കുറയ്ക്കാൻ
പനീറിൽ കാർബോഹൈഡ്രേറ്റ് കുറവും കൂടുതൽ പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് ശമിപ്പിക്കുകയും അനാരോഗ്യകരമായ ലഘുഭക്ഷണങ്ങളോടുള്ള ആസക്തി കുറയ്ക്കുകയും അതുവഴി ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. എന്നാൽ ഇത് കലോറി കുറഞ്ഞ ഭക്ഷണമല്ല.
3. പേശികളുടെ വളർച്ചയ്ക്കും എല്ലുകളുടെ ആരോഗ്യത്തിനും
പേശികളുടെ വളർച്ചയ്ക്ക് ആവശ്യമായ അളവിൽ പ്രോട്ടീൻ പനീറിൽ അടങ്ങിയിട്ടുണ്ട്. അതുപോലെ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ആവശ്യമായ കാത്സ്യവും ഫോസ്ഫറസും ഇതിലുണ്ട്.
4. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നു
പനീറിൽ ഇൻസുലിൻ ഉൽപാദനത്തിന് സഹായിക്കുന്ന ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയാൻ സഹായിക്കുന്നു.
ALSO READ: ഇഞ്ചി കഴിച്ചാൽ അഞ്ചുണ്ട് ഗുണം! ഇവ അറിയാമോ?
5. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു
പനീറിൽ ഉയർന്ന അളവിൽ സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ജലദോഷം, പനി തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ഇത് സഹായിക്കുന്നു.
6. തലച്ചോറിന്റെ ആരോഗ്യത്തിന് മികച്ചത്
വിറ്റാമിൻ ബി 12ന്റെ ഉറവിടമാണ് പനീർ. ഇത് തലച്ചോറിന്റെ ആരോഗ്യത്തിനും നാഡീവ്യവസ്ഥയുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നതിനും സഹായിക്കുന്നു.
7. സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കുന്നു
പനീറിൽ അടങ്ങിയിട്ടുള്ള ട്രിപ്റ്റോഫാൻ സെറോടോണിന്റെ ഉത്പാദനത്തിന് സഹായിക്കുന്നു. അതുവഴി സമ്മർദ്ദം, ഉത്കണ്ഠ എന്നിവ കുറയ്ക്കുകയും മൊത്തത്തിലുള്ള മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു.