Rosemary Oil Benefits: കാൻസറിനെ തടുക്കാനും ബുദ്ധിവളർച്ചയ്ക്കും റോസ്മേരി ഓയിൽ; അറിയാം മറ്റ് ഗുണങ്ങളെക്കുറിച്ച്
Amazing Health Benefits Rosemary Oil: റോസ്മേരിയിൽ നിന്ന് വേർതിരിച്ചെടുത്ത എണ്ണയിൽ നിരവധി ആരോഗ്യ ഗുണങ്ങളും, മുടിക്കും ചർമ്മത്തിനും ആവശ്യമായ ഗുണങ്ങളും ഉണ്ട്. ആന്റി-മൈക്രോബയൽ, ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ്, ആന്റികാൻസർ ഗുണങ്ങൾ എന്നിവയാൽ സമ്പന്നമാണിത്. റോസ്മേരിയിൽ കഫീക്, റോസ്മാരിക് ആസിഡുകൾ അടങ്ങിയിട്ടുണ്ട്. റോസ്മേരി ശക്തമായ ആന്റിസെപ്റ്റിക് ഗുണങ്ങളാലും സമ്പന്നമാണെന്നാണ് പറയുന്നത്.
റോസ്മേരി സമുക് പരിജയമുള്ള ഒന്നാണ്. നമ്മൾ ഏറ്റവും കൂടുതൽ മുടി വളർച്ചയ്ക്കാണ് ഇവ ഉപയോഗിക്കുന്നത്. റോസ്മേരി ഓയിൽ, എസൻസ്, റോസ്മേരി വാട്ടർ തുടങ്ങി പല രീതിയിൽ ഇത് ലഭ്യമാണ്. എന്നാൽ മറ്റ് രാജ്യങ്ങളിൽ പാചകത്തിൽ ഉപയോഗിക്കുന്ന ഏറ്റവും പ്രശസ്തമായ ഔഷധസസ്യങ്ങളിൽ ഒന്നാണ് റോസ്മേരി. ഓർമ്മശക്തി വർദ്ധിപ്പിക്കാൻ ഇവ ഏറ്റവും മികച്ചതായി കാണപ്പെടുന്നു.
റോസ്മേരിയിൽ നിന്ന് വേർതിരിച്ചെടുത്ത എണ്ണയിൽ നിരവധി ആരോഗ്യ ഗുണങ്ങളും, മുടിക്കും ചർമ്മത്തിനും ആവശ്യമായ ഗുണങ്ങളും ഉണ്ട്. ആന്റി-മൈക്രോബയൽ, ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ്, ആന്റികാൻസർ ഗുണങ്ങൾ എന്നിവയാൽ സമ്പന്നമാണിത്. റോസ്മേരിയിൽ കഫീക്, റോസ്മാരിക് ആസിഡുകൾ അടങ്ങിയിട്ടുണ്ട്. റോസ്മേരി ശക്തമായ ആന്റിസെപ്റ്റിക് ഗുണങ്ങളാലും സമ്പന്നമാണെന്നാണ് പറയുന്നത്. റോസ്മേരി ഓയിൽ ഉപയോഗിക്കുന്നതിൻ്റെ മറ്റ് ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
വേദന ശമിപ്പിക്കുന്നു: കഠിനമായ സന്ധി വേദന നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ, റോസ്മേരി ഓയിലിന്റെ വേദനസംഹാരി വിരുദ്ധവുമായ ഗുണങ്ങൾ ഉടനടി നിങ്ങളെ സഹായിക്കും. റോസ്മേരി ഓയിൽ രക്തചംക്രമണം കൂടുതൽ ഉത്തേജിപ്പിക്കുന്നു, ഇത് വേദന കുറയ്ക്കുന്നതിനൊപ്പം മുറിവുകൾ ഉണങ്ങുന്നതിനും സഹായിക്കുന്നു.
ഉപയോഗിക്കേണ്ടത്: 2 തുള്ളി റോസ്മേരി ഓയിൽ, 2 തുള്ളി പെപ്പർമിന്റ് ഓയിൽ, 1 ടീസ്പൂൺ വെളിച്ചെണ്ണ എന്നിവയുടെ മിശ്രിതം വേദനയുള്ള സന്ധികളിലോ വേദനയുള്ള പേശികളിലോ പുരട്ടുക, ഉടൻ തന്നെ നിങ്ങൾക്ക് ആശ്വാസം ലഭിക്കും.
രോഗപ്രതിരോധ ശേഷി: ആന്റി-ഫംഗൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങളാൽ സമ്പന്നമായ റോസ്മേരി എണ്ണ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ജലദോഷം മുതൽ ഹൃദ്രോഗം വരെ തടയുകയും ചെയ്യുന്നു. ലിംഫ് നോഡുകൾ മസാജ് ചെയ്യുന്നത് ശരീരത്തെ പുനരുജ്ജീവിപ്പിക്കുകയും ശരീരത്തിന്റെ വിഷാംശം നീക്കം ചെയ്യാനുള്ള കഴിവുകൾ വർദ്ധിപ്പിക്കുകയും ചെയ്യും.
ഉപയോഗിക്കേണ്ടത്: വെളിച്ചെണ്ണയിലേക്ക് കുറച്ച് തുള്ളി റോസ്മേരി ഓയിൽ കലർത്തി, നിങ്ങളുടെ കൈയിൽ നിന്ന് ആരംഭിച്ച് നിങ്ങളുടെ കക്ഷങ്ങളിലെ ലിംഫ് നോഡുകൾ വരെ മസാജ് ചെയ്യുക. മറ്റ് ശരീര ഭാഗങ്ങളിലും പുരട്ടാവുന്നതാണ്.
ദഹനക്കേട്: ദഹനക്കേട്, മലബന്ധം, വയറുവേദന, വായുക്ഷോഭം എന്നിവ പോലുള്ള പ്രശ്നങ്ങൾ അകറ്റിനിർത്താനുള്ള കഴിവ് റോസ്മേരി എണ്ണയ്ക്കുണ്ട്. റോസ്മേരി കരളിനെ വിഷവിമുക്തമാക്കുന്നു. ഇത് പിത്തരസത്തിൻ്റെ ഒഴുക്ക് സുഗമമാക്കുകയും, ദഹന പ്രക്രിയ മെച്ചപ്പെടുത്തുന്ന പിത്തരസം സൃഷ്ടിക്കുന്നതിനും പുറത്തുവിടുന്നതിനും സഹായിക്കുകയും ചെയ്യുന്നു. ചില മാംസ വിഭവങ്ങളിൽ റോസ്മേരി ഇലകൾ ചേർക്കാറുണ്ട്. കാരണം ഇത് മാംസത്തിൽ കാണപ്പെടുന്ന വലിയ പ്രോട്ടീനുകളെ ദഹിപ്പിക്കാൻ സഹായിക്കുന്നു.
കാൻസറിനെതിരെ: റോസ്മേരി എണ്ണയിൽ വളരെ ശക്തമായ ചില ഫൈറ്റോകെമിക്കലുകൾ അടങ്ങിയിട്ടുണ്ട്. റോസ്മേരി എണ്ണയിൽ ഏകദേശം 400-500 ഫൈറ്റോകെമിക്കലുകൾ കണ്ടെത്തിയിട്ടുണ്ട്. ഇത് വിവിധ ബയോആക്ടീവ് സംയുക്തങ്ങളുടെ മികച്ച ഉറവിടമാണ്. അതിനാൽ റോസ്മേരി എണ്ണയ്ക്ക് കാൻസറിനെ തടുക്കാനുള്ള കഴിവുണ്ടെന്നും ചില പഠനങ്ങൾ പറയുന്നു.
ഓർമ്മശക്തി വർദ്ധിപ്പിക്കുന്നു: റോസ്മേരി ഓയിൽ നിങ്ങളുടെ തലച്ചോറിന്റെ പ്രവർത്തനം സുഗമമാക്കുന്നു. ഇത് ഏകാഗ്രത വർദ്ധിപ്പിക്കുകയും വൈജ്ഞാനിക കഴിവുകളെ ഉത്തേജിപ്പിക്കുകയും മാനസിക ക്ഷീണം കുറയ്ക്കുകയും ചെയ്യുന്നു.
ഉപയോഗിക്കേണ്ടത്: മികച്ച ഓർമ്മ നിലനിർത്തലിനായി, നിങ്ങൾക്ക് 4 മുതൽ 5 തുള്ളി റോസ്മേരി ഓയിൽ വെളിച്ചെണ്ണയുമായി കലർത്തി നിങ്ങളുടെ തലയിലും കഴുത്തിലും ദിവസവും മസാജ് ചെയ്യാം.