Happy Akshaya Tritiya 2025: സമ്പത്തും ഐശ്വര്യവും നല്‍കുന്ന ശുഭദിനം; നേരാം പ്രിയപ്പെട്ടവർക്ക് അക്ഷയതൃതീയ ആശംസകൾ
Akshaya Tritiya 2025 Wishes: ഈ അക്ഷയതൃതീയ ദിനത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും സുഹൃത്തുക്കൾക്കും നേരിട്ടോ അല്ലാതെയോ നല്‍കാവുന്ന ആശംസകളും സന്ദേശങ്ങളും നോക്കാം.

നാളെയാണ് അക്ഷയ തൃതീയ. വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയാണ് അക്ഷയതൃതീയ ആയി ആഘോഷിക്കുന്നത്. ഹൈന്ദവ വിശ്വാസികള്‍ക്കും ജൈനമതവിശ്വാസികള്‍ക്കും ഈ ദിവസം വളരെ സവിശേഷകരമാണ്. ഇന്നേ ദിവസം വിജയവും ഭാഗ്യവും കൊണ്ടുവരുമെന്നാണ് വിശ്വാസം. ഇത്തവണത്തെ അക്ഷയതൃതീയ, മലയാള മാസം മേടം 17-നാണ് വരുന്നത്. അതായത് 2025 ഏപ്രില്‍ 30 ബുധനാഴ്ചയാണ് ആഘോഷിക്കുന്നത്.
അക്ഷയതൃതീയ ദിനത്തില്‍ ചെയ്യുന്ന സദ്കര്‍മ്മങ്ങളുടെ ഫലം ഒരിക്കലും നശിക്കില്ലെന്നാണ് വിശ്വാസം. ഈ ദിവസം ദാനാദിധര്‍മ്മങ്ങള്‍ നടത്തുന്നത് അതീവപുണ്യകരമാണെന്നാണ് പറയുന്നത്. ഇന്നേ ദിവസം ചെയ്യുന്നതെന്തും ശാശ്വതമായി നിലനില്‍ക്കുന്നു. അതിനാല്‍, ഈ ദിവസം മംഗളകരമായ കാര്യങ്ങള്‍ തുടങ്ങിയാല്‍ നല്ലതാണെന്നാണ് വിശ്വാസം. അതിനാൽ ഈ ദിവസം മിക്കവരും സ്വർണം വാങ്ങിക്കാൻ തിരഞ്ഞെടുക്കുന്നു.
Also Read: അക്ഷയ തൃതിയ ഇങ്ങെത്തി; സ്വർണം വാങ്ങാൻ അനുകൂല സമയം അറിയാം
ഈ അക്ഷയതൃതീയ ദിനത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും സുഹൃത്തുക്കൾക്കും നേരിട്ടോ അല്ലാതെയോ നല്‍കാവുന്ന ആശംസകളും സന്ദേശങ്ങളും നോക്കാം.
- എല്ലാ പ്രിയപ്പെട്ടവർക്കും അക്ഷയതൃതീയ ആശംസകള്‍..
- ഏവര്‍ക്കും അക്ഷയതൃതീയയുടെ സമൃദ്ധി ആശംസിക്കുന്നു..
- ഈ ശുഭ ദിനത്തില്‍ നിങ്ങളും സമ്പത്തും സമൃദ്ധിയും വർധിക്കട്ടെ. അക്ഷയതൃതീയ ആശംസകള്‍
- വിഷ്ണു ഭഗവാൻ നിങ്ങൾക്ക് സമ്പത്തും സമൃദ്ധിയും നല്‍കി അനുഗ്രഹിക്കട്ടെ
- ഭാഗ്യവും വിജയവും നിറഞ്ഞ ഒരു അക്ഷയതൃതീയ ആകട്ടെ. അക്ഷയതൃതീയ ആശംസകള്‍.
- അക്ഷയതൃതീയയില്‍ സമ്പത്തും സമൃദ്ധിയും നല്‍കി ഈശ്വരന്‍ നിങ്ങളെ അനുഗ്രഹിക്കട്ടെ.ആശംസകള്‍
- സമൃദ്ധിയുടെയും വിജയത്തിന്റെയും പരിപൂര്‍ണ്ണമായ സന്തോഷത്തിന്റെയും ഒരു പുതിയ തുടക്കമാകട്ടെ ആ അക്ഷയ തൃതീയ.
- നിങ്ങള്‍ക്ക് ശാശ്വതമായ ഭാഗ്യവും സമൃദ്ധിയും നേരുന്നു. അക്ഷയതൃതീയ ആശംസകള്‍!
- ഈ അക്ഷയതൃതീയയിൽ നിങ്ങളുടെ ആരോഗ്യവും സമ്പത്തും വർധിക്കട്ടെ..
- അക്ഷയ തൃതീയയുടെ ഈ ശുഭദിനത്തിൽ ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ..
- വലിയ ഐശ്വര്യത്തിന്റെയും വിജയത്തിന്റെയും സന്തോഷത്തിന്റെയും നല്ലൊരു
- ദിനമാകട്ടെ ഇത്. അക്ഷയതൃതീയ ആശംസകൾ.
- ഈ അക്ഷയതൃതീയയിൽ സമ്പത്തും ഐശ്വര്യവും നിങ്ങളിലേക്ക് ഒഴുക്കട്ടെ.. ആശംസകൾ\
- ഈ അക്ഷയതൃതീയ നിങ്ങൾക്ക് പ്രകാശം നിറഞ്ഞ ജീവിതം സമ്മാനിക്കട്ടെ..
- അക്ഷയതൃതീയയിലെ ഭാഗ്യം അനുഭവിച്ച് പുഞ്ചിരി നിറഞ്ഞ ഭാവി പ്രദാനമാകട്ടെ എന്ന് ആശംസിക്കുന്നു.