Air Asia: ‘ബോര്‍ഡിങ് പാസുകള്‍ സൂക്ഷിച്ചുവെക്കുക, ഇത് ചരിത്ര യാത്രയാണ്’; അവസാന യാത്രയില്‍ വികാരാധീതനായി പൈലറ്റ്
Air Asia Last Flight: കഴിഞ്ഞ ചൊവ്വാഴ്ചയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസും എഐ എക്‌സ് കണക്ടും തമ്മിലുള്ള ലയനം പൂര്‍ത്തിയായത്. ഇതോടെ കണക്ട് എന്ന ബ്രാന്‍ഡും ഐ5 എന്ന കോഡും ഇല്ലാതായി. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ എഎക്‌സ് എന്ന കോഡിലാകും ഇനി വിമാനങ്ങള്‍ സര്‍വീസ് നടത്തുക.
കഴിഞ്ഞ ദിവസമാണ് ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള എയര്‍ ഇന്ത്യ (Air Asia) എക്‌സ്പ്രസും എഐ എക്‌സ് കണക്ടും തമ്മില്‍ ലയിപ്പിച്ചത്. എയര്‍ ഏഷ്യയുടേതായുള്ള അവസാന സര്‍വീസായിരുന്നു അന്നേ ദിവസം വിവിധ വിമാനങ്ങള്‍ നടത്തിയിരുന്നത്. എന്നാല്‍ ഈ യാത്ര ആരംഭിക്കുന്നതിന് വളരെ വൈകാരികമായാണ് കാബിന്‍ ക്രൂ, യാത്രക്കാരെ അഭിസംബോധന ചെയ്തത്. വിമാനത്തിന്റെ അവസാന യാത്രയില്‍ ഒരു പൈലറ്റ് നടത്തിയ അനൗണ്‍സ്‌മെന്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
ഈ യാത്ര ചരിത്രത്തിന്റെ ഭാഗമാകാന്‍ പോകുന്നതാണെന്നും ബോര്‍ഡിങ് പാസ് എല്ലാവരും സൂക്ഷിച്ച് വെക്കണമെന്നുമാണ് പൈലറ്റ് യാത്രക്കാരോടായി പറയുന്നത്. ‘ദയവായി നിങ്ങളുടെ കൈവശമുള്ള ബോര്‍ഡിങ് പാസുകള്‍ സൂക്ഷിച്ചുവെക്കുക. ഇത് ചരിത്ര യാത്രയാണ്. ഈ ചരിത്ര യാത്രയുടെ ഭാഗമായതിന് എല്ലാവര്‍ക്കും നന്ദി,’ പൈലറ്റ് പറഞ്ഞു.
സമൂഹമാധ്യമങ്ങളില്‍ വൈറലായ വീഡിയോ
കഴിഞ്ഞ ചൊവ്വാഴ്ചയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസും എഐ എക്‌സ് കണക്ടും തമ്മിലുള്ള ലയനം പൂര്‍ത്തിയായത്. ഇതോടെ കണക്ട് എന്ന ബ്രാന്‍ഡും ഐ5 എന്ന കോഡും ഇല്ലാതായി. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ എഎക്‌സ് എന്ന കോഡിലാകും ഇനി വിമാനങ്ങള്‍ സര്‍വീസ് നടത്തുക.
എനിക്ക് വിമാനം പറത്താന്‍ സാധിക്കില്ല; പൈലറ്റിന്റെ വാക്ക് കേട്ട് ഞെട്ടി യാത്രക്കാര്‍
പൈലറ്റ് വിമാനം ടേക്ക് ഓഫ് ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പൂനെയില്‍ നിന്നും ബെംഗളൂരുവിലേക്കുള്ള ഇന്‍ഡിഗോ വിമാനം അഞ്ച് മണിക്കൂറാണ് വൈകിയത് എന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. ജോലി സമയം കഴിഞ്ഞതാണ് വിമാനം ടേക്ക് ഓഫ് ചെയ്യില്ലെന്ന് പൈലറ്റ് പറയാന്‍ കാരണമായത്. ജോലി സമയം കഴിഞ്ഞതിനാലാണ് പൈലറ്റ് വിമാനം ടേക്ക് ഓഫ് ചെയ്യാന്‍ വിസമ്മതിച്ചത്, യാത്രക്കാര്‍ ബുദ്ധിമുട്ടിലായി. പക്ഷെ പൈലറ്റിനെ കുറ്റം പറയാന്‍ സാധിക്കില്ല, ഇന്‍ഡിഗോ കമ്പനിയുടെ ഭാഗത്തുനിന്ന് വന്ന പിഴവാണിതെന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ എഴുതിയത്.
യാത്രക്കാരെ ശാന്തരാക്കാന്‍ കാബിന്‍ ക്രൂ ശ്രമിക്കുമ്പോള്‍ പൈലറ്റ് പുറത്തേക്ക് വരാന്‍ തയാറാകാതെ കോക്പിറ്റ് അടയ്ക്കുന്നത് വീഡിയോയില്‍ കാണാം. വിഷയത്തില്‍ കമ്പനിക്കെതിരെ നിരവധിയാളുകളാണ് രംഗത്തെത്തിയിട്ടുള്ളത്. 2024 സെപ്റ്റംബര്‍ 24നായിരുന്നു പൂനെയില്‍ നിന്നും ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്താന്‍ തീരുമാനിച്ചിരുന്ന 6E 361 എന്ന ഫ്‌ളൈറ്റ് ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണം വൈകിയത്.