5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Addictive Foods : മദ്യവും മയക്കുമരുന്നും പോലെ ചോക്ലേറ്റും ആസക്തി ഉണ്ടാക്കുമോ? പുതിയ പഠനങ്ങൾ പുറത്ത്

120 പേരടങ്ങിയ വിദ്യാർഥികളിൽ നടത്തിയ പഠനത്തിൽ ചോക്ലേറ്റ് ആണ് ഒന്നാമത് എത്തിയത്. ഐസ് ക്രീം, ഫ്രഞ്ച് ഫൈസ്, പിസ എന്നവയും പട്ടികയിൽ പെടുന്നു.

Addictive Foods : മദ്യവും മയക്കുമരുന്നും പോലെ ചോക്ലേറ്റും ആസക്തി ഉണ്ടാക്കുമോ? പുതിയ പഠനങ്ങൾ പുറത്ത്
addictive-foods
Follow Us
aswathy-balachandran
Aswathy Balachandran | Published: 06 Jun 2024 13:10 PM

മദ്യത്തിനും മയക്കുമരുന്നിനും മറ്റ് ലഹരി വസ്തുക്കൾക്കും മാത്രമാണോ നമ്മെ അടിമകളാക്കാൻ കഴിയുകയുള്ളോ? ഇല്ലെന്നാണ് അടുത്തിടെ പുറത്തു വന്ന പഠനങ്ങൾ വ്യക്തമാക്കുന്നത്. ചില ഭക്ഷണങ്ങൾക്കും നമ്മെ അടിമകളാക്കാൻ സാധിക്കും. ‘ഫുഡ് അഡിക്ഷൻ’ എന്ന വാക്കു തന്നെ ഇതിൻ്റെ ചുവടു പിടിച്ച് എത്തുന്നു.

അടുത്തിടെ മിഷിഗൺ സർവകലാശാല നടത്തിയ പഠനത്തിലാണ് നാം ഇഷ്ടപ്പെടുന്ന ചില ഭക്ഷണത്തിന് നമ്മെ അടിമകളാക്കാൻ കഴിയുമെന്ന കാര്യം വ്യക്തമാക്കിയത്. പിസയും ചോക്ലേറ്റുമാണ് ഏറ്റവുമധികം ആസക്തി നൽകുന്ന ഭക്ഷണങ്ങൾ എന്നും പഠനം പറയുന്നു. ഇവയ്ക്ക് പിന്നാലെ നമുക്ക് പ്രീയപ്പെട്ട നിരവധി ഭക്ഷണങ്ങളേയും ഫുഡ് അഡിക്ഷൻ ഉണ്ടാക്കുന്നവയായി പട്ടികപ്പെടുത്തിയിട്ടുണ്ട്.

ALSO READ – വയറു നിറഞ്ഞാൽ ഉടൻ ഉറക്കം വരാറുണ്ടോ? കാരണമിതാണ്, ഒഴിവാക്കാം ഈസിയായി

യേൽ ഫുഡ് അഡിക്ഷൻ സ്കെയിൽ (YFAS) അടിസ്ഥാനമാക്കിയായിരുന്നു പഠനം. ഓൺലൈൻ ആയും ഓഫ്ലൈനായും നടത്തിയ സർവെയുടെ ഫലം അനുസരിച്ചായിരുന്നു പട്ടിക തയ്യാറാക്കിയത്. 120 പേരടങ്ങിയ വിദ്യാർഥികളിൽ നടത്തിയ പഠനത്തിൽ ചോക്ലേറ്റ് ആണ് ഒന്നാമത് എത്തിയത്. ഐസ് ക്രീം, ഫ്രഞ്ച് ഫൈസ്, പിസ എന്നവയും പട്ടികയിൽ പെടുന്നു.

400 പേരടങ്ങിയ ജോലിക്കാരിൽ നടത്തിയ ഓൺലൈൻ പഠനത്തിൽ പിസയാണ് ഒന്നാമതെത്തിയത്. ചിപ്സ്, കുക്കീസ് എന്നിവയും ഇതിൽ പെടുന്നു. കൊഴുപ്പും കാർബോഹൈഡ്രേറ്റുകളും അടങ്ങിയ ഉയർന്ന സംസ്‌കരിച്ച ഭക്ഷണങ്ങൾ ആസക്തി ഉണ്ടാക്കുന്നു എന്നും പഠനത്തിൽ തെളിയുന്നു.

കൂടാതെ ഉയർന്ന ഗ്ലൈസെമിക് സൂചിക (GL) ഉള്ള ഭക്ഷണങ്ങൾ ആസക്തി കൂട്ടുന്നു എന്നും ഇത്തരം ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് രക്തത്തിൽ പഞ്ചസാരയുടെ അളവു കൂടാൻ കാരണമാകുന്നു എന്നും പഠനം വ്യക്തമാക്കുന്നു. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾക്കും ഇത്തരത്തിൽ പ്രശ്നമുണ്ട്. ഇത് ആസക്തി ഉണ്ടാക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

പഞ്ചസാരയ്ക്ക് കൊക്കെയ്ൻ പോലുള്ളവയോട് സമാനമായ സ്വഭാവം പലപ്പോഴും ഉണ്ടെന്നും. ഇത് അമിതമായാല്‍ മസ്തിഷ്കത്തിലെ ഡോപാമൈൻ ഉൽപാദനം കൂട്ടുകയും ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നയിക്കുമെന്നും പഠനത്തിൽ പറയുന്നു.

Latest News